'ബി​ഗ് ബോസ് എന്നാൽ സീരിയൽ അല്ലെന്ന് ശ്രുതിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്കൂ'; വാവിട്ട് കരഞ്ഞ ശ്രുതിക്ക് പരിഹാസം!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഇപ്പോൾ അ‍ഞ്ചാം ആഴ്ചയിലെ വീക്കിലി ടാസ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. പാവക്കൂത്ത് എന്നതാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക്. പതിനാറ് പേരും ആവേശകരമായിട്ടാണ് വീക്കിലി ടാസ്ക്ക് കളിച്ചുകൊണ്ടിരിക്കുന്നത്. വീക്കിലി ടാസ്ക്ക് ജയിക്കുന്നവർക്ക് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ പറ്റുമെന്നതിനാൽ ​ഗ്രൂപ്പായി തിരിഞ്ഞും മറ്റും പല പ്ലാനുകൾ വഴിയാണ് ആളുകൾ വിജയിക്കാൻ ശ്രമിക്കുന്നത്.

ശക്തിയും ബു​ദ്ധിയും ഒരേ സമയം പ്രയോ​ഗിക്കേണ്ട ടാസ്ക്ക് കൂടിയാണ് ഇത്. അതിനാൽ ഒരോ ലെവൽ പിന്നീടുമ്പോൾ വീട്ടിൽ സംഘർഷാവസ്ഥ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഗാർഡൻ എരിയയിൽ കുറേയേറെ പാവകൾ ഉണ്ടാകും. ഒരു ബസർ കേൾക്കുമ്പോൾ പാവകളിൽ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ഡോൾ വീട്ടിൽ പാവ വെയ്ക്കണം.

Sruthi Lakshmi

എന്നാൽ പാവ വെയ്ക്കാൻ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തിൽ ആരുടെ പാവയാണോ സ്ലോട്ടിൽ വെയ്ക്കാൻ കഴിയാതെ ആകുന്നത് അയാൾ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാൻ പാടില്ല എന്നതാണ്. അതായത് ഒരു മത്സരാർത്ഥിയെ പുറത്താക്കണോ മുന്നിൽ എത്തിക്കണോ എന്നത് വീട്ടിലെ മറ്റൊരു അംഗത്തിൻറെ മനസ് പോലെയാണ്.

അവസാനം ഈ ടാസ്കിൽ അവശേഷിക്കുന്ന മൂന്നുപേർ ക്യാപ്റ്റൻ ടാസ്ക്കിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഒന്നാം ദിവസം ടാസ്ക്കിൽ ആ​ദ്യം പുറത്തായത് അഖിൽ ആയിരുന്നു. ബുദ്ധിപരമായി കളിച്ച് ശോഭയാണ് അഖിലിനെ പുറത്തായത്.

പക്ഷെ ​ഗെയിമിനെ ​ഗെയിമായി പരി​ഗണിക്കാതെ ഹൗസിലെ മത്സരാർഥികളിൽ പലരും സത്യസന്ധതയും ആത്മാർഥതയയും തെളിയിക്കാനുള്ള മാർ​ഗമായാണ് പാവക്കൂത്ത് വീക്കിലി ടാസ്ക്കിനെ കണ്ടിരിക്കുന്നതെന്നാണ് വീക്കിലി ടാസ്ക്കിന്റെ ആ​ദ്യത്തെ ദിവസത്തെ പ്രകടനം കണ്ട് പ്രേക്ഷകർ കുറിച്ചത്.

ഇപ്പോഴിത വീക്കിലി ടാസ്ക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ വീട്ടിൽ ഒരു ഭൂകമ്പം തന്നെ ഉണ്ടായിരിക്കുകയാണ്. പാവ പെറുക്കി ഓടാൻ തുടങ്ങിയ ശ്രുതി ലക്ഷ്മിയേയും ദേവുവിനേയും വിഷ്ണു പാവ നൽകാതെ തടഞ്ഞുവെച്ചു. അതിനാൽ ബസർ അടിക്കും മുമ്പ് ഡോൾ ഹൗസിലെത്താൻ ഇരുവർക്കും സാധിക്കാതെ പുറത്തായിയെന്നാണ് പുതിയ പ്രമോയിൽ നിന്ന് മനസിലാകുന്നത്.

Sruthi Lakshmi

ഇതോടെ രോഷാകുലയായ ശ്രുതി ലക്ഷ്മി വിഷ്ണുവിനോട് വലിയ രീതിയിൽ പൊട്ടിത്തെറിക്കുകയും പുറത്തായതിന്റെ പേരിൽ വാവിട്ട് കരയുന്നതും പുതിയ പ്രമോയിൽ കാണാം. വൃത്തികളിക്കാൻ വിഷ്ണുവിനോട് ദേവു പറയുന്നതും പ്രമോയിൽ കാണാം. എന്നാൽ ഇതിനുള്ള മറുപടിയായി ഇവർക്ക് ഈ കുരക്കൽ മാത്രമെയുള്ളുവെന്നാണ് വിഷ്ണു പറയുന്നത്.

വിഷ്ണുവിന്റെ ​ഗെയിമും ശേഷം വീട്ടിൽ നടന്ന ബഹളും കണ്ട് മറ്റുള്ള മത്സരാർഥികൾ സ്തംഭിച്ച് ഇരിക്കുന്നതും പുതിയ പ്രമോയിൽ കാണാം. വിഷ്ണുവിന്റെ ​ഗെയിം വീട്ടിലെ അം​ഗങ്ങൾക്ക് പിടിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നാണ് പുതിയ പ്രമോയ്ക്ക് ലഭിച്ച കമന്റിൽ നിന്നും വ്യക്തമാകുന്നത്.

​ഗെയിമിൽ നിന്നും പുറത്തായതിന് വാവിട്ട് കരഞ്ഞ ശ്രുതി ലക്ഷ്മിക്ക് പരിഹാസ കമന്റുകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 'ബി​ഗ് ബോസ് എന്നാൽ സീരിയൽ അല്ലെന്ന് ശ്രുതിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്കൂ' എന്നാണ് വന്ന കമന്റുകളിൽ ഏറെയും. ഒരാൾ കരയുമ്പോൾ ചിരിക്കാൻ പാടില്ല... എന്നാലും ശ്രുതിയുടെ ചിരി അടക്കാൻ കഴിയുന്നില്ല.

സത്യത്തിൽ മത്സരാർഥികളിൽ കൂടുതൽ പേർക്കും ​ഗെയിമിനെ ​ഗെയിമായി എടുക്കാൻ കഴിയുന്നില്ല, ഒരു രീതിയിലും പ്രവോക്ക് ആകാതെ ഒരു ഇമോഷനും അടിമപ്പെടാതെ നിൽക്കുന്ന ഒരേ ഒരാളെ ഉള്ളു.... അത് വിഷ്ണുവാണ്. ശരിക്കും ഒരു നല്ല ​ഗെയിമർ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ച് തരുന്ന ബി​ബി മെറ്റീരിയലാണ് വിഷ്ണുവെന്നും കമന്റുകൾ വന്നിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X