'റിനോഷിനെ നിർബന്ധിച്ച് നിലത്തിരുത്തി വിഷ്ണു... റെനീഷയോട് ഡബിൾ മീനിങ് കോമഡി അടിച്ചു'; വിഷ്ണുവിന് വിമർശനം!
അമ്പത് ദിവസം പിന്നിട്ട് മുന്നോട്ട് നീങ്ങുന്ന ബിഗ് ബോസ് വീടിന്റെ കൺട്രോൾ ഏറ്റെടുത്തിരിക്കുകയാണ് അതിഥികളായി എത്തിയ മുൻ മത്സരാർഥികൾ രജിത്ത് കുമാറും റോബിൻ രാധാകൃഷ്ണനും. ഇക്കഴിഞ്ഞ അമ്പത് ദിവസവും വളരെ ശോകമായാണ് സീസൺ ഫൈവ് സഞ്ചരിച്ചത്.
നല്ലൊരു കണ്ടന്റ് പോലും ഇല്ലെന്നത് ബിഗ് ബോസ് കാണുന്നതിൽ നിന്നും പ്രേക്ഷകരെ പിന്തിരിപ്പിച്ചിരുന്നു. മുൻ സീസണുകളിൽ ലൈവ് സ്ഥിരമായി കണ്ടിരുന്ന പ്രേക്ഷകർ സീസൺ ഫൈവ് തുടങ്ങിയ ശേഷം ലൈവ് കാണുന്നത് അവസാനിപ്പിച്ചിരിക്കുകയായിരുന്നു.
നല്ല കണ്ടന്റ് ഇല്ലെന്നും ഹൗസിൽ പകലും മത്സരാർഥികൾ കിടന്ന് ഉറങ്ങുന്നത് പോലെ തങ്ങൾ പ്രേക്ഷകർ ലൈവിന് മുമ്പിലിരുന്ന് ഉറങ്ങുകയാണെന്നും പ്രേക്ഷകർ കമന്റായി കുറിക്കാറുണ്ട്. മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകൾക്ക് മാത്രമാണ് ഇതുവരേയും ടിആർപി ഉണ്ടായിരുന്നത്.
വീക്കിലി ടാസ്ക്ക് കഴിഞ്ഞാൽ പിന്നെ ഹൗസും മത്സരാർഥികളും തീരെ ആക്ടീവല്ല. ഗെയിം പോലും മനസിലാക്കി കളിക്കുന്നതിൽ സീസൺ ഫൈവിലെ മത്സരാർഥികൾ പരാജയമാണെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

അമ്പത് ദിവസം പൂർത്തിയാക്കിയിട്ടും പ്രതീക്ഷിച്ച രീതിയിലേക്ക് ഉയരാൻ മത്സരാർഥികൾക്ക് സാധിക്കാതെ വന്നതോടെയാണ് മുൻ മത്സരാർഥികളായ രജിത്ത് കുമാറിനേയും റോബിൻ രാധാകൃഷ്ണനേയും ബിഗ് ബോസ് ടീം വീണ്ടും കൊണ്ടുവന്നത്. ഇതാദ്യമായാണ് മലയാളം ബിഗ് ബോസിൽ മുൻ മത്സാർത്ഥികൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളിൽ പലതവണ മുൻ മത്സരാർത്ഥികൾ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.
ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായാണ് അതിഥികളായി ഹൗസിലേക്ക് റോബിനും രജിത്ത് കുമാറും എത്തിയത്. രജിത്ത് കുമാർ ഹൗസിലെ മത്സരാർഥികൾക്ക് ഒരു ചലഞ്ച് എന്ന പോലെയാണ് പെരുമാറിയത്. പരമാവധി എല്ലാ മത്സരാർഥികളുടേയും സേഫ് ഗെയിം പുറത്തിടുന്ന തരത്തിലാണ് രജിത്ത് കുമാർ കളിക്കുന്നത്.

ഹൗസിലെ പതിമൂന്ന് മത്സരാർഥികളും ബിബി ഹോട്ടൽ ജീവനക്കാരാണ്. റോബിനും രജിത്ത് കുമാറും വീട്ടിലെ അതിഥികളും. തുടക്കത്തിൽ മത്സരാർഥികൾക്ക് എങ്ങനെ ടാസ്ക്ക് കളിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അതിഥികളായി വന്നവരോട് ഹോട്ടൽ ജീവനക്കാരായ മത്സരാർഥികൾ തട്ടി കയറുന്നതുപോലെയാണ് പെരുമാറിയത്. വിഷ്ണുവും സാഗറും ഏറ്റവും മോശമായി ടാസ്ക്കിൽ പെരുമാറിയെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
അതേസമയം ചീഫ് ഷെഫായ തന്റെ അസിസ്റ്റന്റ് ഷെഫായ റിനോഷ് ജോർജിനെ വിഷ്ണു നിർബന്ധിച്ച് നിലത്തിരുത്തിയത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. റിനോഷിനെ നിലത്തിരുത്തിയ ശേഷം ഡബിൾ മീനിങ്ങോടെ വിഷ്ണു റെനീഷയോട് തമാശ പറഞ്ഞുവെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഓവർ ഷോ കാണിച്ച് വിഷ്ണു വെറുപ്പിച്ചുവെന്നും ആരോപണമുണ്ട്. ടാസ്ക്കിൽ വെയിറ്റർ കഥാപാത്രമായിരുന്നു റെനീഷയ്ക്ക് കിട്ടിയത്. എല്ലാ ടാസ്ക്കുകളും മനസിലാക്കി കളിച്ചിരുന്ന വിഷ്ണു ഹോട്ടൽ ടാസ്ക്കിൽ നല്ല പ്രകടനം കാഴ്ചവെക്കാത്തതിലും പ്രേക്ഷകർക്ക് നിരാശയുണ്ട്.
ഇപ്പോൾ നിലവിൽ ആരാധകരുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവരിൽ ഒരാളാണ് വിഷ്ണു. മൂന്നോ നാലോ ദിവസം രജിത്തും റോബിനും ഹൗസിലുണ്ടാകും. ശേഷം ഇരുവരും ഹൗസിന് പുറത്തേക്ക് പോകും. സേഫ് ഗെയിമും നന്മമരവും കളിക്കുന്നവരെ കൂടി ആക്ടീവാക്കുക എന്നതാണ് റോബിനേയും രജിത്തിനേയും വീട്ടിലേക്ക് കയറ്റി വിട്ടതിലൂടെ ബിഗ് ബോസ് ടീം ഉദ്ദേശിക്കുന്നത്.
ഇരുവരും വന്നതിന്റെ ഭാഗമായി ഹൗസിൽ അടിയും വഴക്കും വാക്ക് തർക്കങ്ങളും ഉണ്ടാകാൻ തുടങ്ങയിട്ടുണ്ട്. അതേസമയം ഏറ്റവും അവസാനത്തെ എലിമിനേഷനിൽ ഹൗസിൽ നിന്നും പുറത്തായത് അഞ്ചൂസ് റോഷായിരുന്നു.


Click it and Unblock the Notifications