'ഹനാൻ വന്നശേഷം ​ഗോപികയോട് മാപ്പ് പറയാൻ തോന്നുന്നു, രജിത്തിന്റേയും ഓവിയയുടേയും അവിയൽ രൂപമാണ് ഹനാൻ'; ആരാധകർ

ബിഗ് ബോസ് മലയാളം സീസണുകളില്‍ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ വഴിത്തിരിവ് സൃഷ്‍ടിച്ചതാണ് ഓരോ വൈല്‍ഡ് കാര്‍ഡ് എൻട്രിയും. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലും ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി വീട്ടിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു മത്സാര്‍ഥിയാണ് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലെ താരമായ ഹനാനാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നത്. എല്ലാവർക്കും വളരെ പ്രതീക്ഷയുള്ള വൈൽഡ് കാർഡാണ് ഹനാൻ. കാരണം പൊതുവെ തണുപ്പൻ മട്ടിൽ ടിആർപിയിൽ വരെ കുത്തനെ ഇടിവ് സംഭവിച്ചാണ് ബി​​ഗ് ബോസ് സീസൺ ഫൈവ് മുന്നോട്ട് പോകുന്നത്.

സീസൺ ഓഫ് ഒറിജിനൽസെന്ന് ടാ​ഗ് ലൈൻ വെച്ചിട്ടും മത്സരാർഥികളെല്ലാം പക്ക ഫേക്കായാണ് കളിക്കുന്നതെന്നാണ് ആക്ഷേപം.

Bigg Boss Malayalam Season 5

ഇപ്പോഴിത വൈഡ് കാർഡും നനഞ്ഞ പടക്കമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. താൻ എന്തൊക്കയോയാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഒന്നും ക്വാളിറ്റിയുള്ള കണ്ടന്റായി തോന്നുന്നില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

ഇതുവരെയുള്ള സീസണുകൾ അടുപ്പിച്ച് ഇരുന്ന് കണ്ട് അതിൽ നിന്നും കിട്ടിയ ചില പോയിന്റുകൾ വെച്ചാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ കോമണർ മത്സരാർഥി ​ഗോപിക ​ഗോപി കളിക്കുന്നതെന്നും അതിനാൽ തന്നെ വളരെ ബോറാണെന്നും പ്രേക്ഷകർക്കിടയിൽ ​ഗോപികയെ കുറിച്ച് ഒരു അഭിപ്രായമുണ്ട്. തെറ്റുകൾ അം​ഗീകരിക്കാൻ ​ഗോപികയ്ക്ക് വല്ലാത്ത മടിയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടാറുണ്ട്.

​ഗോപികയുടെ വേറൊരു വേർഷനാണ് ഹനാൻ കാണിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. കൃത്യമായി കാര്യങ്ങൾ മനസിലാക്കതെയാണ് ഹനാൻ പ്രതികരിക്കുന്നതെന്നും ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കി വോട്ട് വാങ്ങാമെന്ന ചിന്തയിലാണ് ഹൗസിലെത്തിയിരിക്കുന്നതെന്ന് ഹനാന്റെ സംസാരത്തിലും പ്രവൃത്തിയിലും നിന്നും വ്യക്തമാണെന്നും പ്രേക്ഷകർ പറയുന്നു.

മുമ്പ് ​ഗോപികയാണ് വെറുപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് ​ഗോപികയേയും കടത്തി വെട്ടി ഹനാനാണ് ചെയ്യുന്നതെന്നും ഹനാനെ കാണുമ്പോൾ‌ ​ഗോപികയോട് മാപ്പ് പറയാൻ തോന്നുന്നുവെന്നുമാണ് ഒരു പ്രേക്ഷകൻ ​ഹനാനെ കുറിച്ച് എഴുതിയത്. രജിത്തിന്റേയും ഓവിയയുടേയും അവിയൽ രൂപമാണ് ഹനാനെന്നും ചിലർ അഭിപ്രായപ്പെട്ടു. ഒറ്റപ്പെടൽ സ്ട്രറ്റജി കൊണ്ട് ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച മത്സരാർഥിയായിരുന്നു രജിത്ത് കുമാർ.

Bigg Boss Malayalam Season 5

പക്ഷെ സഹമത്സരാർഥിയെ ഉപദ്രവിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. രജിത്ത് കുമാർ സെൽഫ് മോട്ടിവേഷൻ ചെയ്ത് നടന്നതുപോലെ തന്നെയാണ് ഹനാൻ പെരുമാറുന്നതെന്നും പ്രേക്ഷകർ പറയുന്നു. സ്ട്രാറ്റജി മാറ്റി പിടിച്ചില്ലെങ്കിൽ ഹനാന് വൈകാതെ വീട്ടിൽ നിന്നും പടിയിറങ്ങി പോകേണ്ടി വരും. സീസൺ ഫൈവ് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരേയും ഒരു എവിക്ഷൻ പോലും നടന്നിട്ടില്ല.

അതിനാൽ മൂന്നാം ആഴ്ചയിൽ ഒന്നിൽ കൂടുതൽ എവിക്ഷനുകളും സംഭവിച്ചേക്കാം. തൃശൂരിലെ ഇലക്ട്രീഷ്യനായ ഹമീദിന്റെയും സൈറാബിയുടേയും മകളാണ് ഹനാൻ. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്നു ഹനാന്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കവും അച്ഛന്റെ മദ്യപാനവും എല്ലാമായപ്പോള്‍ ഹനാന്റെ ജീവിതം ദുരിതത്തിലായി.

ജ്വല്ലറി യൂണിറ്റ് നടത്തിയും ട്യൂഷനുമൊക്കെയായാണ് കുഞ്ഞ് ഹനാൻ നിത്യചെലവിനായി പണം കണ്ടെത്തിയത്. മീൻ കച്ചവടം നടത്തിയും പഠിക്കാൻ കൊച്ചുപെണ്‍കുട്ടി പണം കണ്ടെത്തുന്നത് വാര്‍ത്തയായതോടെ ഹനാൻ പ്രശസ്‍തയായി.

ജീവിതത്തോട് പട പൊരുതിയ ഹനാൻ സിനിമയില്‍ വരെ എത്തി. ഗോപിക, റിനോഷ്, അനിയന്‍ മിഥുന്‍, റിനിഷ, ലെച്ചു, ഏയ്ഞ്ചലിൻ, വിഷ്ണു എന്നിവരാണ് ഇപ്പോൾ നോമിനേഷനിൽ ഉള്ളത്. കൂടാതെ സാ​ഗർ, അഖിൽ മാരാർ എന്നിവരും നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X