'ഇന്നസെന്റ്സ്‌ കാട്ടിയും ക്യൂട്ട്നസ്‌ വിതറിയും നെഗറ്റീവ്‌ ഇംപാക്ട് ഉണ്ടാക്കുന്നു'; ​ഗോപികയ്ക്ക് വിമർശനം!

ബാറ്റിൽ ഓഫ് ഒറിജിനൽസ്.... തീ പാറും എന്ന ടാ​ഗ് ലൈൻ പൂർണമായും ഊട്ടി ഉറപ്പിക്കുന്ന പ്രകടനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബി​ഗ് ബോസ് സീസൺ 5. വ്യത്യസ്തരായ 18 മത്സരാർത്ഥികൾ ഷോയിൽ എത്തിയ ആദ്യ ദിവസം മുതൽ തന്നെ തർക്കങ്ങളും പരിഭവങ്ങളും വാശിയേറിയ പോരാട്ടങ്ങളും ബിബി വീട്ടിൽ നടക്കുകയാണ്.

ഷോ തുടങ്ങി ഒരാഴ്ചക്കുള്ളിൽ പലരും തങ്ങളുടെ സ്ട്രാറ്റർജികൾ പുറത്തെടുത്ത് കഴിഞ്ഞു. മറ്റ് ചിലരാകട്ടെ ഇതുവരെയും മത്സര രംഗത്തേക്ക് എത്തിയിട്ടില്ല. എന്തായാലും തർക്കങ്ങളും പ്രശ്നങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന ബിബി ഫൈവിന് ആരാധകരും ഏറി വരികയാണ്. പക്ഷെ നാലാം സീസണിൽ നിന്നും വ്യത്യസ്തമായി വൈരാ​ഗ്യം മനസിൽ‌ വെച്ച് അതിന് അനുസരിച്ച് ​ഗെയിം കളിക്കുന്നവരല്ല ഇത്തവണത്തെ മത്സരാർഥികൾ.

gopika gopi

പ്രേക്ഷകരുടെ പ്രതിനിധി എന്നോണം അ‍‍‌ഞ്ചാം സീസണിൽ ഒരു മത്സരാർഥിയെ ഇത്തവണ ബി​ഗ് ബോസ് അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ കോമണറായി എത്തിയത് മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ്. ഈ സീസണിന്‍റെ പ്രത്യേകതയാണ് സെലിബ്രിറ്റി അല്ലാത്ത ഒരു മത്സരാര്‍ഥിയെന്ന് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തില്‍ തെര‍ഞ്ഞെടുക്കപ്പെട്ടാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ​ഗോപിക ഹൗസിലേക്ക് മത്സരിക്കാനെത്തിയത്.

അതേസമയം ആദ്യത്തെ മൂന്ന് ദിവസം ​ഗോപിയ്ക്ക് പ്രേക്ഷകർക്കിടയിൽ നല്ല മതിപ്പായിരുന്നു. എന്നാലിപ്പോൾ പ്രേക്ഷകർക്കിടയിൽ ചിലരെല്ലാം ​ഗോപികയെ വിമർശിച്ച് എത്തുന്നുണ്ട്. കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ പറ്റുന്നില്ല, ​ഗെയിം പ്ലാൻ അനാവശ്യമായി പറഞ്ഞ് നടക്കുന്നു, മറ്റുള്ള മത്സരാർഥികളെ ഉപദേശിക്കുന്നുവെന്നതെല്ലാമാണ് ​ഗോപികയുടെ ചില പോരായ്മകളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ​

ഗോപികയെ വിമർശിച്ച് വന്ന കുറിപ്പുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു.... 'കോമണർ എന്ന ലേബലിൽ വന്ന് നമ്മളെപ്പോലെ സാധാരണ ആൾക്കാരെ റെപ്രസന്റ്‌ ചെയ്ത്‌ സ്ട്രോംഗ്‌ കണ്ടസ്റ്റന്റായി വരുംകാല കോമണർക്ക്‌ ഒരു ഉദാഹരണം ആകുന്നതിന് പകരം ഇങ്ങനെ സെന്റി അടിച്ചും ഇന്നസെന്റ്സ്‌ കാട്ടിയും ക്യൂട്ട്നസ്‌ വാരി വിതറിയും ഗെയിമിൽ കള്ളം പറഞ്ഞും ബിബി എൻട്രി സ്വപ്നം കാണുന്ന സാധാരണക്കാർക്ക്‌ ആക്ച്വലി ഒരു നെഗറ്റീവ്‌ ഇംമ്പാക്റ്റ്‌ ഉണ്ടാക്കുകയാണ് ​ഗോപിക ചെയ്യുന്നത്‌.'

gopika gopi

'തമിഴ്‌ ബിഗ്‌ ബോസിലെ ധനലക്ഷ്‌മി ഒരു കോമണർ ആയിരുന്നു. ആൾ ടൈം ബിബി എടുത്താൽ പോലും സ്ട്രോംഗ്‌ കണ്ടസ്റ്റന്റ്‌ എന്ന ലിസ്റ്റിൽ വൺ ഓഫ്‌ ദി ബെസ്റ്റ്‌ ആയി‌ ധനലക്ഷ്മി ഉണ്ടാകും. പ്ലീസ്‌ അടുത്ത തവണ എങ്കിലും ബിബി ഇന്റർവ്യൂ എടുക്കുമ്പോൾ കോമണർ ഒക്കെ നല്ല കഴിവുള്ളവരെ നോക്കി സെലക്ട് ചെയ്യണം.'

'കണ്ടസ്റ്റന്റ്‌ ടാലന്റഡ്‌ അല്ലെങ്കിൽ സ്ട്രോങാണോയെന്ന് ഉറപ്പായിട്ടും‌ ഇന്റവ്യൂ ചെയ്യുമ്പോൾ അറിയാൻ കഴിയും' എന്നായിരുന്നു കുറിപ്പ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ചിലർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി.

100 ദിവസം നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ. എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും എന്നാണ് ലോഞ്ച് ദിവസം മോഹൻലാലിനോട് സംസാരിക്കവെ ​ഗോപിക പറഞ്ഞത്. ബി​ഗ് ബോസിലെ ആദ്യ വീക്കിലി ടാസ്ക്കിൽ ബുദ്ധിപരമായി കളിച്ച മത്സരാർഥികളിൽ ഒരാളാണ് ​ഗോപിക. അത് പ്രേക്ഷകർ സമ്മതിച്ചതുമാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X