തിരുത്തികൊടുത്തിട്ടും അപകർഷതാ ബോധമെന്ന് പറയാൻ കഴിയാതെ ഗോപിക, മോഹൻലാലിനോടും അഹങ്കാരം കാണിച്ചു?
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് രണ്ടാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ എത്തിനിൽക്കുകയാണ്. ഹൗസിൽ പതിനെട്ട് മത്സരാർഥികളാണ് ഉള്ളത്. അതിൽ ഒന്നോ അതിൽ അധികമോ പേർ ഇന്ന് പുറത്തായേക്കും. കൂടാതെ ഒരു വൈൽഡ് കാർഡ് എൻട്രി കൂടി സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പതിനെട്ട് മത്സരാർഥികളിൽ ഒരാൾ ബിഗ് ബോസ് പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത കോമണറാണ്. ആദ്യമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോമണർ കൂടി മത്സരാർഥിയായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ഗോപിക ഗോപി എന്ന മൂവാറ്റുപുഴക്കാരിക്കാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

ഇപ്പോഴുള്ള മത്സരാർഥികളിൽ ഹൗസിൽ ഏറ്റവും കൂടുതൽ കണ്ടന്റ് നൽകുന്ന ഒരാളും ഗോപികയാണ്. അതേസമയം മോഹൻലാൽ ശനിയാഴ്ച വന്നപ്പോഴുള്ള ഗോപികയുടെ പെരുമാറ്റത്തെ വിമർശിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.
പറഞ്ഞുകൊടുക്കുന്നത് മനസിലാക്കാൻ ശ്രമിക്കാതെ മറ്റ് മത്സരാർഥികളോട് പെരുമാറുന്നത് പോലെ തന്നെ അഹങ്കാരത്തോടെ ഗോപിക മോഹൻലാലിന് മുമ്പിലും പെരുമാറിയെന്നാണ് പ്രേക്ഷകർ കുറ്റപ്പെടുത്തുന്നത്. ഒരു മോണിങ് ആക്റ്റിവിറ്റിയെ തുടര്‍ന്നാണ് ഗോപികയും സെറീനയും തമ്മിൽ വാക്ക് തർക്കമുണ്ടായത്.
മോഡലിങ് രംഗത്ത് ശോഭിച്ച സെറീനയോട് ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാര്‍ഥികളെ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനാണ് അന്നത്തെ മോണിങ് ആക്റ്റിവിറ്റിയില്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്.
ഇത് പ്രകാരം സെറീന ആദ്യം വിളിച്ചത് ഗോപികയെയായിരുന്നു. ബിഗ് ബോസില്‍ ഗോപികയുടെ പ്രകടനം വിലയിരുത്തവെ അവര്‍ കോണ്‍ഷ്യസ് ആണെന്ന് സെറീന പറഞ്ഞു. കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിനെ സംശയിച്ച് സംശയിച്ച് സെറീന മലയാളീകരിച്ചത് അവകര്‍ഷണബോധം എന്നായിരുന്നു.
അപകര്‍ഷതാബോധം എന്നാണ് സെറീന മലയാളത്തില്‍ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ അര്‍ഥം ഇന്‍റഫീരിയോറിറ്റി കോംപ്ലക്സ് ആണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും കോണ്‍ഷ്യസ് എന്നതിന്‍റെ മലയാളമാണെന്നും സെറീന വിശദീകരിച്ചു. എന്നാല്‍ അവകര്‍ഷണബോധമെന്ന് സെറീന തെറ്റായി പറഞ്ഞ അപകര്‍ഷതാബോധത്തില്‍ ഊന്നി വന്‍ വിമര്‍ശനമാണ് ഗോപിക ഉയര്‍ത്താന്‍ ശ്രമിച്ചത്.

താന്‍ ഉദ്ദേശിച്ചത് കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിന്‍റെ മലയാളമാണെന്നും അപകര്‍ഷണം എന്ന് തെറ്റായി പറഞ്ഞതാണെന്നും സെറീന വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപിക അത് ചെവിക്കൊണ്ടില്ല. അപകര്‍ഷതാബോധത്തിന്‍റെ അര്‍ഥം പലപ്പോഴും വിശദീകരിക്കാന്‍ ശ്രമിച്ചത് ശരിയായി ആണെങ്കിലും അവകര്‍ഷണബോധമെന്നാണ് ഗോപിക എല്ലായ്പ്പോഴും ഉച്ചരിച്ചത്.
അതിന് വലിയ അര്‍ഥങ്ങളാണ് ഉള്ളതെന്നും വാക്കുകള്‍ അര്‍ഥം മനസിലാക്കി ഉച്ചരിക്കണമെന്നും ഗോപിക പറയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അവകര്‍ഷണബോധം എന്നൊരു വാക്ക് മലയാളത്തില്‍ ഇല്ലെന്ന് ഗോപികയോടും സെറീനയോടുമായി പറഞ്ഞു. അപകര്‍ഷതാബോധമെന്ന് ഗോപികയോട് ശരിയായി ഉച്ചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പക്ഷെ പലതവണ ശ്രമിച്ചിട്ടും ഗോപികയ്ക്ക് അത് സാധിച്ചില്ല. ആവർത്തിച്ച് അവകര്‍ഷണബോധം എന്നാണ് ഗോപിക പറഞ്ഞുകൊണ്ടിരുന്നത്. ശരിയായി പറഞ്ഞ് മനസിലാക്കി കൊടുത്തശേഷമാണ് ഗോപികയെ ലാലേട്ടൻ വിട്ടത്. സ്കൂള്‍ കാലത്ത് തന്നോട് അപകര്‍ഷതയെക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗോപികയോട് അതൊക്കെ ഇപ്പോഴും ഭാരമായി ചുമന്ന് നടക്കുന്നത് എന്തിനാണെന്നും മോഹന്‍ലാൽ ചോദിച്ചു.
മോഹൻലാൽ തെറ്റ് തിരുത്തി കൊടുത്തത് ഇഷ്ടപ്പെടാത്ത രീതിയിലായിരുന്നു ഗോപികയുടെ ശരീരഭാഷ. മാത്രമല്ല ഒരു പുച്ഛം ഗോപികയുടെ മുഖത്ത് കാണാമായിരുന്നു എപ്പിസോഡിൽ ഉടനീളമെന്നും പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഗോപികയെ മോഹൻലാൽ നിർത്തി പൊരിച്ചുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
കോമണർ എന്ന രീതിയിൽ തുടക്കത്തിൽ ഗോപികയ്ക്ക് ആരാധകരുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പുറത്ത് പ്രേക്ഷകരുടെ കനത്ത സപ്പോർട്ടുണ്ടെന്ന തരത്തിൽ അഹങ്കാരത്തോടെയാണ് ഗോപിക എപ്പോഴും സംസാരിക്കുന്നതും പെരുമാറുന്നതുമെന്നും സ്ഥിരം പ്രേക്ഷകരിൽ ചിലർ പറയുന്നു.


Click it and Unblock the Notifications