വിഷ്ണുവിന്റെ കെണിയിൽ ദേവു വീണുവോ?, ദേവുവിന്റെ ഫോക്കസ് മാറിയെന്ന് പ്രേക്ഷകർ, കോമ്പോ ആരംഭിച്ച് ദേവുവും വിഷ്ണുവും

ബി​ഗ് ബോസ് സീസണുകൾ അവസാനിക്കുമ്പോഴേക്കും നിരവധി കോമ്പോകൾ ഉണ്ടാകാറുള്ളത് നിത്യ സംഭവമാണ്. ചിലത് വളരെ സക്സസ്ഫുള്ളായിരിക്കും മറ്റ് ചിലത് പാതി വഴിയിൽ വെച്ച് അടിച്ച് പിരിയും. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ക്ലിക്കായ കോമ്പോയായിരുന്നു ദിൽഷ-റോബിൻ കോമ്പോ. പക്ഷെ പുറത്തിറങ്ങിയപ്പോൾ രണ്ടുപേരും രണ്ട് വഴിക്ക് പോയി.

അത്തരത്തിൽ സീസൺ ഫൈവിലും ലവ്, ഫ്രണ്ട്ഷിപ്പ് തുടങ്ങി വിവിധ കാറ്റ​ഗറികളിൽ നിരവധി കോമ്പോകൾ രൂപപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനുള്ള ശ്രമങ്ങൾ മത്സരാർഥികൾ ആരംഭിച്ച് കഴിഞ്ഞു. പക്ഷെ സീസൺ ഫൈവ് തുടങ്ങിയിട്ട് അ‍ഞ്ച് ദിവസം പിന്നിടുന്നതേയുള്ളു. പതിനെട്ട് പേരാണ് ഇപ്പോൾ ഹൗസിനുള്ളിലുള്ളത്. അക്കൂട്ടത്തിൽ ഒരാൾ കോമണറായ മത്സരാർഥിയാണ്.

Bigg Boss Malayalam

സീസൺ ഫൈവിലെ പതിനെട്ട് പേരിൽ ആദ്യത്തെ ആഴ്ച കണ്ടന്റ് ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ മുന്നിലുള്ള രണ്ട് പേരാണ് വൈബർ ​ഗുഡ് ​ദേവുവും വിഷ്ണു ജോഷിയും. ആദ്യ വീക്കിലി ടാസ്ക്ക് നടക്കുന്നതിനിടെ ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടാവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഏറ്റവും രൂക്ഷമായ തര്‍ക്കം നടന്നത് വിഷ്‍ണുവും ദേവുവും തമ്മിലായിരുന്നു. ഇരുവരും അന്യോന്യം രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് തര്‍ക്കിച്ചു. ​ഗോൾഡൺ കട്ടയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ശേഷം ഇരുവരും എല്ലാം പറഞ്ഞുതീര്‍ത്ത് സൗഹൃദത്തിലാവുകയും ചെയ്തിരുന്നു.

വീക്ക്‍ലി ടാസ്‍ക് പുരോഗമിക്കുമ്പോള്‍ അനിയൻ മിഥുന്റെ കയ്യില്‍ നിന്ന് സവിശേഷ ഗുണമുള്ള ഗോള്‍ഡൻ കട്ട ദേവു സ്വന്തമാക്കിയിരുന്നു. ഗോള്‍ഡൻ കട്ട സ്വന്തമാക്കുന്നതിന് മുന്നേ തന്നോട് ദേവു അടുപ്പം കാണിക്കാൻ ശ്രമിച്ചുവെന്നൊക്കെ പറഞ്ഞ് വിഷ്‍ണു കയര്‍ക്കുകയായിരുന്നു.

എന്നാല്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്ന് പറഞ്ഞ് ദേവു ഗോള്‍ഡൻ കട്ട വലിച്ചെറിഞ്ഞു. ദേവു വിഷ്‍ണുവിനോട് സംസാരിക്കാൻ പിന്നീട് തയ്യാറുമായില്ല. എന്നാല്‍ വിഷ്‍ണുവിനോട് സംസാരിക്കണമെന്ന് മറ്റൊരു മത്സരാര്‍ഥിയായ മനീഷ ദേവുവിനോട് ആവശ്യപ്പെടുകയായിരുന്നു. ദേവു ഗെയിമിന്റെ ഭാഗമായിട്ടാണെങ്കിലും വിഷ്‍ണുവിനോട് പ്രശ്‍നം പറഞ്ഞുതീര്‍ക്കണമെന്നായിരുന്നു മനീഷ ആവശ്യപ്പെട്ടത്.

Bigg Boss Malayalam

തുടര്‍ന്നാണ് ദേവു സംസാരിക്കാൻ തയ്യാറായതും വിഷ്‍ണു തിരിച്ചും സൗഹൃദം കാട്ടിയതും. ആ വഴക്കിനും പിന്നീടുള്ള സോറി പറച്ചിലിനും ശേഷം തനിക്ക് സംസാരിക്കാനും കൂടെ ടൈം സ്പെൻഡ് ചെയ്യാനുമുള്ള വൈബ് വിഷ്ണുവുമായി വന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ദേവു വിഷ്ണുവിന് അടുത്തേക്ക് ചെന്ന് സംസാരിച്ച് ബോണ്ടിങ് ഉണ്ടാക്കാൻ ശ്രമിച്ചത്.

ദേവുവിന്റെ സൗഹൃദത്തെ വി‌ഷ്ണു ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ശേഷം വിഷ്ണുവിന്റെ തലയും കഴുത്തും ദേവു മസാജ് ചെയ്ത് കൊടുക്കുന്നതും ദേവുവിന്റെ മടിയിൽ വിഷ്ണു കിടക്കുന്നതുമെല്ലാം കാണാമായിരുന്നു. എന്നാൽ ഇതെല്ലാം കണ്ട പ്രേക്ഷകർ വിഷ്ണു കണ്ണിങാണെന്നും വിഷ്ണുവിന്റെ ​ഗെയിമിൽ ​ദേവു പെട്ട് പോകാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തുന്നത്.

മുൻ സീസണുകൾ കണ്ട് വ്യക്തമായ ധാരണയോടെയാണ് വിഷ്ണു ​ഗെയിമിലേക്ക് വന്നിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ​ഗെയിമിൽ നിന്നും സംസാരത്തിൽ നിന്നും വ്യക്തമാണ്. മാത്രമല്ല താൻ ഒറ്റയ്ക്കാണ് കളിക്കാൻ പോകുന്നത് ആരോടും അറ്റാച്ച്മെന്റ് വരാൻ പോകുന്നില്ലെന്നുമെല്ലാം വിഷ്ണു ഇടയ്ക്കിടെ പറയാറുമുണ്ട്. ദേവു ഇപ്പോൾ വിഷ്ണുവിന്റെ ​കെണിയിൽ പെട്ടപോലെയാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന ‌ഫയർ ഇപ്പോൾ ദേവുവുവിൽ കാണാനില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

മാത്രമല്ല അഞ്ച് ദിവസം കൊണ്ട് ഒരാളുമായി വൈബുണ്ടാക്കി ഒരുമിച്ച് പോകാൻ സാധിക്കില്ലെന്നും അത് തനിയെ സംഭവിക്കേണ്ട പ്രോസസ് ആണെന്നും പ്രേക്ഷകർ പറയുന്നു. തുടക്കം മുതൽ ദേവു അമിതമായി ദേഷ്യപ്പെട്ട് പ്രേക്ഷകരിലേക്ക് ഒരു നെ​ഗറ്റീവ് ഇംപാക്ട് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്നത് കമന്റുകളിൽ നിന്നും വ്യക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X