'റിനോഷിനെ കാണിച്ചശേഷം അടുത്തുള്ള വാഴയേയും സൂം ചെയ്ത് കാണിച്ച് ബി​ഗ് ബോസ്'; വൈറലായി വീഡിയോ ക്ലിപ്പ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഏറ്റവും കൂടുതൽ ഹൈപ്പ് കിട്ടിയ ഒരു സീസണായിരുന്നു. ആ സീസണിലെ ഇരുപത് മത്സരാർഥികളും സോഷ്യൽമീഡിയയിൽ ചർച്ചയായവരും വൈറലായവരുമായ മത്സരാർഥികളാണ്. ഇപ്പോഴും സീസൺ ഫോറിലെ മത്സരാ​ർഥികൾ ആരാധകർക്കിടയിൽ ചർച്ചയാണ്.

എന്നാൽ തുടങ്ങി ഒരു മാസത്തോട് അടുക്കാനായിട്ടും ബി​ഗ് ബോസ് സീസൺ ഫൈവിലെ മത്സരാർഥികൾക്ക് വേണ്ടത്ര സ്വാധീനം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കാനോ ഷോയെ ആവേശകരമായി മുന്നോട്ട് കൊണ്ടുപോകാനോ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഇപ്പോൾ ഹൗസിൽ ഒരു വൈൽഡ് കാർഡ് ഉൾപ്പടെ പതിനേഴ് മത്സരാർഥികളാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്.

Rinosh George

പക്ഷെ കണ്ടന്റു‌ണ്ടാക്കാനോ എപ്പിസോഡ് കാണാനുള്ള ആവേശം പ്രേക്ഷകരിൽ നിറയ്ക്കാനോ മത്സരാർഥികൾക്ക് ആവുന്നില്ല. പലപ്പോഴും ലൈവ് കാണുമ്പോൾ‌ പോലും ഉറക്കം വരുന്നുവെന്നാണ് ചില പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കാറുള്ളത്. കൂടാതെ ഇതുവരേയും തങ്ങളുടെ ഫേവറേറ്റ് കണ്ടസ്റ്റന്റ് ആരാണെന്ന് തീരുമാനിക്കാൻ പോലും ആവേശകരമായ മത്സരം ഇല്ലാത്തതിനാൽ‌ പ്രേക്ഷകർക്ക് സാധിക്കുന്നില്ല.

ഇപ്പോഴുള്ള പതിനേഴ് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥി റിനോഷ് ജോർജാണ്. എങ്ങനെ റിനോഷിന് ഇത്രയും ഫാൻസിനെ കിട്ടി എന്നത് അത്ഭുതമാണെന്നാണ് ഷോയുടെ സ്ഥിരം പ്രേക്ഷകർ പറയാറുള്ളത്. കാരണം ഹൗസിൽ യാതൊരു ​ഗെയിമിലും പങ്കെടുക്കാതെ കൂടുതൽ സമയവും ഒഴിഞ്ഞുമാറി ഇരിക്കുകയാണ് റിനോഷ് ചെയ്യാറുള്ളത്.

തന്റെ എത്തിക്സിനെ ബാധിക്കുന്ന തരത്തിൽ ​ഗെയിം കളിക്കില്ലെന്നും റിനോഷ് പറയാറുണ്ട്. ആദ്യത്തെ ഒരു ആഴ്ച ​ഗെയിമിൽ പങ്കെടുക്കാൻ റിനോഷ് തയ്യാറായിരുന്നില്ല. എല്ലാവരും വാശിയോടെ മല്ല് പിടിച്ചും തർക്കിച്ചും പിടിച്ച് പറിച്ചും കട്ട ടാസ്ക്ക് പൂർത്തിയാക്കിയപ്പോൾ മറ്റുള്ള മത്സരാർഥികൾ പെറുക്കികൊണ്ട് ഓടുമ്പോൾ താഴെ വീണത് മാത്രമാണ് റിനോഷ് പെറുക്കിയത്.

അന്നും റിനോഷ് ​ഗെയിം കളിക്കാത്തതിനെ പലരും വിമർശിച്ചിരുന്നു. സ്ഥിരമായി എപ്പിസോഡുകൾ കാണുന്നവർ റിനോഷ് ഓവറായി നന്മമരം കളിച്ച് മത്സരം കാണാനുള്ള ആവേശം നശിപ്പിക്കുന്നുവെന്നാണ് പരാതിപ്പെടുന്നത്. ഇപ്പോഴിത ബി​ഗ് ബോസ് തന്നെ റിനോഷ് ​ഗെയിം കളിക്കാതെ വിശ്രമിക്കുന്നതിനെ ട്രോളിയെന്നാണ് പ്രേക്ഷകർ പറയുന്നത്.

Rinosh George

അതിനുള്ള ഒരു വീഡിയോയും ബി​ഗ് ബോസുമായി ബന്ധപ്പെട്ടുള്ള സോഷ്യൽമീഡിയ പേജുകളിൽ പ്രചരിക്കുന്നുണ്ട്. ​ഗാർഡൻ ഏരിയയിൽ ശോഭ വിശ്വനാഥ്, സെറീന എന്നിവരുമായി സംസാരിച്ച് ഇരിക്കുന്ന റിനോഷിനെയാണ് ക്യാമറ ആദ്യം സൂം ചെയ്ത് കാണിക്കുന്നത്. ശേഷം സമീപത്തുള്ള ചെടി ചട്ടയിൽ ഇരിക്കുന്ന വാഴയെയാണ് ക്യാമറ സൂം ചെയ്യുന്നത്.

റിനോഷ് ​ഗെയിം കളിക്കാതെ നന്മമരം ചമഞ്ഞ് ഇരിക്കുന്നത് കണ്ട് ബി​ഗ് ബോസിന് വരെ വെറുത്ത് തുടങ്ങിയെന്നാണ് തോന്നുന്നതെന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. നന്മമരം വെറും വാഴയാണന്ന് ബിഗ് ബോസ് വരെ പറയുന്നു എന്നിട്ടും ഇവിടെ കുറേപ്പേർ റിനോഷിനെ സപ്പോർട്ട് ചെയ്ത് നടക്കുന്നുവെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. എപ്പിസോഡിൽ റിനോഷുണ്ടോയെന്ന് കണ്ടുപിടിക്കാൻ തന്നെ പ്രേക്ഷകർക്ക് ബുദ്ധിമുട്ടാണ്.

തനിക്ക് ​ഗെയിമിന്റെ കിക്ക് കിട്ടി ഇനി നന്നായി കളിക്കുമെന്ന് കുറച്ച് ദിവസം മുമ്പ് റിനോഷ് മോഹൻലാലിനോട് പറഞ്ഞിരുന്നു. പക്ഷെ അങ്ങനെ പറഞ്ഞുവെന്ന് അല്ലാതെ യാതൊരു മാറ്റവും റിനോഷിന് ഉണ്ടായിട്ടില്ല. ജീവിതത്തില്‍ ഇഷ്ടമുള്ളത് ആസ്വദിച്ച് ചെയ്യുക എന്നതില്‍ വിശ്വസിക്കുന്നയാളാണ് റിനോഷ്. 2009ല്‍ പ്രൊഫഷണല്‍ ഡിജെയായി കലാജീവിതം തുടങ്ങിയ ആളാണ് അദ്ദേഹം. ബെംഗളൂരു മലയാളിയാണ്.

രണ്ട് മൂന്ന് മ്യൂസിക് വീഡിയോകള്‍ പുറത്തിറക്കിയും കാര്യമായി ശ്രദ്ധ നേടിയിരുന്നില്ല. ഒരു മ്യൂസിക് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ റിനോഷിന് ആദ്യ ബ്രേക്ക് നല്‍കിക്കൊടുത്തത് ഐ ആം മല്ലു അല്ല അതിനും മുമ്പ് എത്തിയ ദിസ് ഈസ് ബെംഗളൂരു എന്ന വീഡിയോയാണ്. ആ സമയം മുതല്‍ റിനോഷിനെ നായകനാക്കി ഒരു സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

റിനോഷിന്‍റെ ആദ്യ മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത എം സി ജിതിനാണ് റിനോഷിനെ നായകനാക്കി ഒരുക്കാനാഗ്രഹിച്ച സിനിമയുടെ ആശയം മുന്നോട്ട് വച്ചത്. എന്നാല്‍ അറിയപ്പെടുന്ന താരങ്ങളില്ലാത്ത ഒരു ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നില്ല.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X