'ഹൗസിലെ ഖൽനായക്....'; വിഷ്ണുവിനെ വില്ലനെന്ന് വിളിച്ച് ബി​ഗ് ബോസ്, വീക്കിലി ടാസ്ക്കിൽ ​ഗെയിം ചേഞ്ചറായി വിഷ്ണു!

ഇപ്പോൾ മലയാളത്തിൽ‌ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ് മലയാളം. സീസൺ ഫൈവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഹൗസിൽ പതിന‍‌ഞ്ച് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. ഓരോ ആഴ്ചയിലും വളരെ നിർണായകമായ ഒന്നാണ് വീക്കിലി ടാസ്ക്ക്. വീക്കിലി ടാസ്ക്കിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പ്രേക്ഷകർ ഇഷ്ടപ്പെട്ട മത്സരാർഥിക്ക് വോട്ട് ചെയ്യുന്നത് പോലും.

സീസൺ ഫൈവ് അ‍മ്പത് ദിവസത്തോട് അടുക്കുമ്പോൾ പുതിയ വീക്കിലി ടാസ്ക്ക് ബി​ഗ് ബോസിൽ ആരംഭിച്ചിരിക്കുകയാണ്. ശക്തിയും ബുദ്ധിയും ഒരുപോലെ ഉപയോ​ഗിച്ച് വേണം പുതിയ ടാസ്ക്കിൽ മത്സരാർഥികൾക്ക് വിജയം നേടാൻ. രണ്ട് ദിവസം നീളുന്നതാണ് വീക്കിലി ടാസ്ക്കുകൾ. വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് പിന്നീടുള്ള ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ യോ​ഗ്യത നേടുന്നത്. വീക്ക് പെർഫോമൻസ് കാഴ്ചവെക്കുന്നവർ ജയിലിലേക്കും പോകും.

Vishnu joshi

കറക്ക് കമ്പനി എന്ന വീക്കിലി ടാസ്ക്കാണ് നടക്കുന്നത്. 48 മണിക്കൂർ നീണ്ട് നിൽക്കുന്ന സഹനശേഷി പരിശോധിക്കുന്ന ടാസ്ക്കാണിത്. ഇത് സംഘം ചേർന്നുള്ള യുദ്ധമാണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ. മത്സരത്തിൽ പരാജയപ്പെടുന്നവർ അടുത്ത ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലേക്കും ഉൾപ്പെടും.

വലിയൊരു ബോക്സ് നാല് പേർ ചേർന്ന് താങ്ങി പിടിച്ച് നിൽക്കുകയും കറക്കുകയും വേണം. ഭാരമുള്ള ബോക്സ് ആയതിനാൽ പലർക്കും അടിപതറി. ബോക്സ് ഉയർത്തി പിടിക്കാൻ തുടങ്ങിയാൽ പിന്നെ അത് താഴെ ഇടാൻ പാടില്ല.

താഴെ വീണാൽ ടാസ്ക്ക് അവസാനിക്കുകയും ബോസ്ക് താങ്ങി പിടിച്ച് നിന്നിരുന്നവർ നേരിട്ട് നോമിനേഷനിലേക്ക് വരികയും ചെയ്യും. കഴിഞ്ഞ ദിവസവും വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസം ഉച്ചവരേയും പകുതിയിൽ അധികം ആളുകൾ സേഫ് ​ഗെയിമാണ് കളിച്ചത്.

മത്സരത്തിൽ നിന്നും സഹമത്സരാർഥികളെ പുറത്താക്കുന്നതിന് ചിലർ ​ഗ്രൂപ്പ് ​ഗെയിമും കളിക്കുന്നുണ്ട്. ഹൗസിലെ പകുതിയിലേറെ മത്സരാർഥികളും വീക്കിലി ടാസ്ക്ക് വരുമ്പോൾ ​ഗെയിം സ്പിരിറ്റോടെ കളിക്കാറില്ല. ​ഗെയിം മനസിലാക്കി കളിക്കുന്നവരെ നോമിനേറ്റ് ചെയ്തത് സഹമത്സരാർഥികൾ ജയിലിലേക്ക് അയക്കുകയും ചെയ്യും.

Vishnu joshi

​ഗെയിം മനസിലാക്കി കളിക്കുന്ന സീസൺ ഫൈവിലെ ചുരുക്കം ചില മത്സരാർഥികളിൽ ഒരാളാണ് വിഷ്ണു. പെർഫെക്ട് ബിബി മെറ്റീരിയലാണ് വിഷ്ണുവെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. സെയ്ഫ് ​ഗെയിം കളിച്ച് ഹൗസിൽ തുടരാമെന്ന വ്യാമോഹവുമായി എത്തി നന്മമരം കളിച്ചവരെ വീക്കിലി ടാസ്ക്കിലൂടെ നേരിട്ട് നോമിനേഷനിൽ എത്തിച്ചിരിക്കുകയാണ് വിഷ്ണു.

വിഷ്ണുവിനൊപ്പം ബോക്സ് താങ്ങി പിടിച്ച് നിന്ന ജുനൈസ്, ശ്രുതി അടക്കമുള്ളവരെ സമ്മർദ്ദത്തിലാക്കി ബോസ്ക് കൈയ്യിൽ നിന്നും താഴെ കളയിപ്പിച്ചു വിഷ്ണു. വിഷ്ണുവിന്റേത് ചതിയാണെന്ന് പറഞ്ഞ് സഹമത്സരാർഥികൾ കുറ്റപ്പെടുത്തുമ്പോൾ ​ഗെയിം മനസിലാക്കി കളിച്ച വിഷ്ണുവിനെ അഭിനന്ദിച്ച് ബി​ഗ് ബോസ് എത്തി.

​ഗെയിം മൊത്തത്തിൽ ചെയ്ഞ്ച് ചെയ്ത വിഷ്ണുവിനെ ഖൽനായക് എന്നാണ് ബി​ഗ് ബോസ് വിശേഷിപ്പിച്ചത്. താഴെ വീണ ബോക്സിന് മുകളിൽ കയറി നിന്ന് വിഷ്ണു ആനന്ദ നൃത്തം ആടുമ്പോഴാണ് ഖൽനായക് ബോക്സ് നശിപ്പിക്കരുത്... അത് ഇനിയും ആവശ്യമുള്ളതാണെന്ന് ബി​ഗ് ബോസ് അനൗൺസ് ചെയ്തത്. ഖൽനായക്​ എന്നാൽ വില്ലനെന്നാണ് അർഥം.

നായക്​ നഹി.... ഖൽനായക്​ ഹൂൻ മേം (നായകനല്ല, വില്ലനാണ്​ ഞാൻ) എന്ന 1993ൽ പുറത്തിറങ്ങി സഞ്​ജയ്​ ദത്ത്​ നായകനായിറങ്ങിയ ഖൽനായക്​ സിനിമയിലെ ഗാനം വളരെ പോപ്പുലറാണ്. ബി​ഗ് ബോസ് പോലും വിഷ്ണുവിന്റെ ​ഗെയിമിൽ സംതൃപ്തനാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിഷ്ണുവിനെപ്പോലെ ​ഗെയിം കളിക്കണമെന്ന് മറ്റ് മത്സരാർഥികളോട് പറയാതെ പറയുക കൂടിയാണ് ബി​ഗ് ബോസ് ചെയ്തിരിക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X