'ഉമ്മ വേണോ....'; പരസ്പരം ചുംബിച്ച് സെറീനയും സാഗറും..., ചീപ്പ് സ്ട്രാറ്റജി മാറ്റി പിടിക്കുവെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പതാം ദിവസത്തോട് അടുക്കാൻ വിരലിലെണ്ണാവുന്ന കുറച്ച് ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്. ഓരോരുത്തരായി ഹൗസിൽ നിന്നും കൊഴിഞ്ഞ് പോയികൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് സംവിധായകൻ ഒമർ ലുലുവാണ്. ഇനി ഹൗസിൽ ടൈറ്റിലിനായി മത്സരിക്കാൻ ഉള്ളത് പതിനാല് പേരാണ്.
ഒരോരുത്തരും ഓരോ തരം ഗെയിമുമായിട്ടാണ് ഹൗസിലേക്ക് വന്നിരിക്കുന്നത്. ചിലർ പ്ലാൻ പുറത്തെടുത്തിട്ടില്ല. മറ്റ് ചിലർ പ്ലാൻ ശക്തമായി നടപ്പിലാക്കി ടിക്കറ്റ് ടു ഫിനാലെ നേടാനുള്ള ഒരുക്കത്തിലാണ്. ബിഗ് ബോസ് തുടങ്ങിയ കാലം മുതൽ അത് ഏത് സീസണിലായാലും പലരും പയറ്റി നോക്കിയിട്ടുള്ള ഒരു സ്ട്രാറ്റജിയാണ് ലവ് സ്ട്രാറ്റജി.
പക്ഷെ കണ്ട് തഴമ്പിച്ച സ്ട്രാറ്റജിയായതുകൊണ്ടും മുമ്പുള്ള സീസണുകളിൽ പലരും ലവ് സ്ട്രാറ്റജി ഇറക്കി വോട്ട് മറിച്ച് ഫിനാലെ വരെ പിടിച്ച് നിൽക്കാനും കപ്പ് നേടിയ സന്ദർഭങ്ങളും ഉള്ളതുകൊണ്ട് ഇത്തവണ പ്രേക്ഷകരിൽ ഭൂരിഭാഗവും വെറുക്കുന്നത് ലവ് സ്ട്രാറ്റജിയാണ്.

ഇത്തവണത്തെ സീസണിൽ ലവ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പെരുമാറുന്നതും സംസാരിക്കുന്നതും മത്സരാർഥികളായ സെറീനയും സാഗറുമാണ്. ഇരുവരും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലവ് ഡെവലപ്പ് ചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരിൽ ഒരു വിഭാഗം സെറീനയും സാഗറും പ്രണയം ഫേക്കായി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. ഇപ്പോഴിത ഇരുവരും പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ കവിൾ കാണിച്ചുകൊടുത്തു സാഗർ. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാഗർ ഉറങ്ങാനായിപ്പോയി.

വീഡിയോ വൈറലായതോടെ നിരവധി പേർ ഇരുവരും ഫേക്കാണെന്ന കമന്റുകളുമായി എത്തി. പ്രേക്ഷകരെ കബിളിപ്പിക്കാൻ ഇത്തരം സ്ട്രാറ്റജികൾ ഇറക്കിയിട്ട് കാര്യമില്ലെന്നും ചീപ്പ് സ്ട്രാറ്റജി മാറ്റി പിടിക്കുവെന്നും നന്നായി ഗെയിം കളിച്ച് മുന്നോട്ട് വരൂവെന്നും ചിലർ കമന്റായി കുറിച്ചു. ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ നിരവധി പേർ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിച്ചിട്ടുണ്ട്.
അതിൽ സീസൺ ഒന്നിൽ മത്സരാർഥികളായി എത്തിയ ശ്രീനിഷ് അരവിന്ദും പേളി മാണിയും മാത്രമാണ് ആത്മാർഥമായി പ്രണയിച്ചതും ഇപ്പോഴും വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. മറ്റുള്ളവരെല്ലാം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ അടുത്ത നിമിഷം തന്നെ ഹൗസിലെ പ്രണയം ചവറ്റുകുട്ടയിലിട്ട് അവരവരുടെ പ്രഫഷനുമായി മുന്നോട്ട് പോയി.
നിരവധി കഥകൾ മുമ്പ് ഉദാഹരണമായി ഉള്ളത് കൊണ്ടാണ് സാഗർ-സെറീന ജോഡിക്ക് നെഗറ്റിവിറ്റി കൂടുതലായി കിട്ടുന്നതും. ലവ് സ്ട്രാറ്റജി താൻ ഇറക്കുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ട് താൻ ഹൗസിലെ ഒരു ആൺകുട്ടിക്കൊപ്പവും ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കാറില്ലെന്ന് തുടക്കത്തിൽ സെറീന പറഞ്ഞിരുന്നു. അതേസമയം പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ വളരെ പിന്നിലാണ് സെറീനയും സാഗറുമെന്നാണ് റിപ്പോർട്ട്.
സെറീന, നാദിറ, സാഗര്‍, ജുനൈസ്, മിഥുന്‍, അഞ്ചൂസ്, റെനീഷ എന്നിവരാണ് ഇപ്പോൾ നോമിനേഷനില്‍ ഉള്ളത്. അതായത് കഴിഞ്ഞ വീക്കിലി ടാസ്കില്‍ പരാജയപ്പെട്ട ടീം ആല്‍ഫ മുഴുവനായി നോമിനേഷനിലായി. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് റെനീഷയ്ക്കാണ് ലഭിച്ചത്. ഏഴ് വോട്ടുകളാണ് റെനീഷയ്ക്ക് ലഭിച്ചത്. പല വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചാണ് പലരും നോമിനേഷന്‍ നടത്തിയത്.
പലരും മോശമായി വീക്കിലി ടാസ്കില്‍ കളിച്ചതാണ് നോമിനേഷന് അടിസ്ഥാനമാക്കിയത്. ഒപ്പം ഇരട്ടത്താപ്പ് അടക്കം ചിലര്‍ വിഷയമാക്കി. നിലപാട് ഇല്ലായ്മയും പ്രീതിപ്പെടുത്തലും എല്ലാം ചിലര്‍ വിഷയമാക്കി.


Click it and Unblock the Notifications