'ജുനൈസ് വാ തുറന്നാൽ പോയി, സംസാരിക്കാതിരുന്നാൽ നൂറ് ദിവസം നിൽക്കാം, ക്യൂട്ടാണ് ഒന്നും പറയാൻ തോന്നില്ല'; സെറീന!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് എഴുപത് ദിവസത്തോട് അടുക്കുമ്പോൾ നന്നായി ഗെയിം കളിച്ച് കണ്ടന്റ് തരുന്ന ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ എന്ന ടാഗ് ലൈനോടെ എത്തിയ ജുനൈസ് വി.പി. ഹൗസിൽ ഇതുവരെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിട്ടുള്ള ഒരേയൊരു മത്സരാർഥിയും ജുനൈസാണ്.
തനിക്ക് തോന്നുന്നത് ഒട്ടും ഭയമില്ലാതെ പറയും എന്നതുകൊണ്ട് തന്നെ ഹേറ്റേഴ്സായിരുന്നു ജുനൈസിന് കൂടുതൽ. ബിബി ഹോട്ടൽ ടാസ്ക്ക് കഴിഞ്ഞശേഷമാണ് ജുനൈസിന് ആരാധകരുണ്ടായി തുടങ്ങിയത്.
ചുറ്റും നിന്ന് എല്ലാവരും ഒരുപോലെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തിട്ടും ഗെയിം തീരുന്നത് വരെ എല്ലാം ക്ഷമിച്ച് നിന്ന് പ്രകടനം കാഴ്ചവെച്ചു ജുനൈസ്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയായ അഖിലിന് എതിരെ നിന്നാണ് ജുനൈസ് പോരാടാറുള്ളത്.
ഹേറ്റേഴ്സുണ്ടാകുമെന്ന് അറിഞ്ഞിട്ടും ജുനൈസ് പിന്മാറിയില്ല. ശോഭയും ജുനൈസും മാത്രമാണ് അഖിലിന്റെ ഗെയിമും ഗ്രൂപ്പിസവും പൊളിക്കാൻ വേണ്ടി കഠിനപ്രയത്നം നടത്തുന്ന മത്സരാർഥികൾ.

മറ്റുള്ളവർ അഖിലിനെ കൂട്ടുപിടിച്ച് നിന്ന് ഫൈനൽ ഫൈവിൽ എത്താൻ ശ്രമിക്കുന്നവരാണ്. പത്താം ആഴ്ചയുടെ തുടക്കത്തിൽ കോടതി ടാസ്ക്കിന്റെ ഭാഗമായി മത്സരാർഥികളിൽ ഗെയിം സ്പിരിറ്റ് നിറയ്ക്കാൻ മുൻ സീസണുകളിലെ മത്സരാർഥികളായ റിയാസ് സലീമും പൊളി ഫിറോസും ഹൗസിലേക്ക് എത്തിയിരുന്നു.
അതിനുശേഷം റിയാസിന്റെ പെരുമാറ്റം വിലയിരുത്തി സെറീന അടക്കമുള്ളവർ ഇപ്പോൾ ജുനൈസിനോട് കൂടുതൽ സൗഹൃദം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. സാഗർ സൂര്യ കഴിഞ്ഞ ആഴ്ച പുറത്തായശേഷമാണ് സെറീന ജുനൈസിനോട് കൂടുതൽ അടുത്തത്. റിയാസ് വരുന്നതിന് മുമ്പ് ജുനൈസിനേക്കാൾ അഖിൽ മാരാരോടായിരുന്നു സെറീനയ്ക്ക് സൗഹൃദം.
അഖിൽ നല്ലൊരു മനുഷ്യനാണെന്ന് അനുവിനോട് സെറീന പറയുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ദിവസം കോടതി ടാസ്ക്ക് നടന്നപ്പോൾ അഖിൽ മാരാർ മുണ്ട് പൊക്കി കാണിച്ച വിഷയം കോടതിയിൽ കേസായി സമർപ്പിക്കാൻ സെറീനയ്ക്ക് എല്ലാവിധ ഉപദേശങ്ങളും നിർദേശങ്ങളും നൽകിയത് ജുനൈസായിരുന്നു.
സംഭവത്തിൽ വാദം പൂർത്തിയായപ്പോൾ അഖിൽ മാപ്പ് പറഞ്ഞ് ഏത്തമിടുകയും ചെയ്തു. ജുനൈസിനെതിരെ നാദിറയായിരുന്നു കേസ് നൽകിയത്. സാഗറിനോട് തനിക്കുള്ള പ്രണയമെന്ന ഫീലിങ്സ് സ്ട്രാറ്റജിയാണെന്ന് പറഞ്ഞ് പലപ്പോഴായി ജുനൈസ് കളിയാക്കി എന്നതായിരുന്നു നാദിറയുടെ കേസ്. വാദം കേട്ടശേഷം ജഡ്ജ് റിയാസ് വാദി നാദിറയുടേയും പ്രതി ജുനൈസിന്റേയും വായിൽ ടേപ്പ് ഒട്ടിക്കാനാണ് ആവശ്യപ്പെട്ടത്.

കോടതി ടാസ്ക്കിന് ശേഷം ജുനൈസിനെ കുറിച്ച് റിയാസും വിഷ്ണുവും റെനീഷയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ജുനൈസ് പ്രതിക്കൂട്ടിൽ നിൽക്കുന്നത് കാണുമ്പോൾ ഒന്നും പറയാൻ തോന്നില്ലെന്നാണ് റെനീഷ പറഞ്ഞത്. അധികം സംസാരിക്കാതെ ഇരുന്നാൽ നൂറ് ദിവസം സിപിംളായി പോകാൻ ജുനൈസിന് സാധിക്കുമെന്നും എല്ലാവർക്കും അവനെ ഇഷ്ടപ്പെടുമെന്നുമാണ് വിഷ്ണു പറഞ്ഞത്.
വാ തുറന്നാൽ പിന്നെ എല്ലാം പോയിയെന്നും റെനീഷ കൂട്ടിച്ചേർത്തു. അവന്റെ മുടി കൂടി മുറിച്ചതോടെ നിഷ്കളങ്കത തോന്നുന്നുണ്ടെന്നും വിഷ്ണു പറയുന്നു. ജുനൈസ് പ്രതിക്കൂട്ടിൽ നിൽക്കുന്നത് പോലും കാണാൻ ഭയങ്കര ക്യൂട്ടാണെന്നും കുഞ്ഞ് കൊച്ചിനെപ്പോലെ തോന്നുമെന്നും സെറീന പറയുന്നു.
ജുനൈസിനും സെറീനയോട് ക്രഷുണ്ടായിരുന്നു. പക്ഷെ സാഗറിനോടായിരുന്നു സെറീനയ്ക്ക് അടുപ്പം. ജുനൈസ് തനിക്ക് ബ്രദറിനെപ്പോലെയാണെന്നാണ് സെറീന പറഞ്ഞിട്ടുള്ളത്. സാഗർ-സെറീന പ്രണയം നിലനിൽപ്പിനുള്ള സ്ട്രാറ്റജി മാത്രമായിരുന്നുവോയെന്ന സംശയം ഇപ്പോഴും ചില പ്രേക്ഷകർക്കുണ്ട്. പത്താം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലും ജുനൈസുണ്ട്. സെറീന, അനു, നാദിറ തുടങ്ങിയവരാണ് ഇത്തവണ ഡെയ്ഞ്ചറസ് സോണിലുള്ളത്.


Click it and Unblock the Notifications