പതിനൊന്നാം ആഴ്ചയിൽ ആരും എവിക്ടായില്ല, സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റി, അനിയൻ മിഥുനും സേഫായി?
ബിഗ് ബോസ് ഹൗസില്‍ പോയ ആഴ്‍ച നാടകീയമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകളെന്ന വ്യത്യസ്‍ത വീക്ക്‍ലി ടാസ്‍കും പുറത്തായ മത്സരാര്‍ത്ഥിയെ കുറിച്ചുള്ള പരാമര്‍ശവുമെല്ലാം വീട്ടില്‍ സംഘര്‍ഷമുണ്ടാക്കി. പ്രേക്ഷകരും ഇതില്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
പതിനൊന്നാം ആഴ്ചയിൽ എവിക്ഷനിലൂടെ ആര് പുറത്താകുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അഖിൽ മാരാർ, അനിയൻ മിഥുൻ, സെറീന, റെനീഷ, റിനോഷ്, ഷിജു എന്നിവരാണ് നോമിനേഷൻ ലിസ്റ്റിലുള്ളത്.
ഇവരിൽ ജനപിന്തുണ കുറവുള്ള മത്സരാർത്ഥികൾ അനിയൻ മിഥുനും സെറീനയും ഷിജുവുമാണ്. അനിയൻ മിഥുൻ തുടക്കം മുതൽ സേഫ് ഗെയിം കളിക്കുന്നതിനാൽ മിഥുൻ പുറത്ത് പോകണമെന്നാണ് പ്രേക്ഷകർക്ക്. പക്ഷെ ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരം സെറീന ആൻ ജോൺസൺ എവിക്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ സെറീന എവിക്ടായി പുറത്തേക്ക് പോയിട്ടില്ലെന്നും സീക്രട്ട് റൂമിലേക്ക് മാറ്റിയെന്നുമാണ് പുതിയ റിപ്പോർട്ട്.

മാത്രമല്ല മറ്റാരും എവിക്ടായിട്ടില്ലെന്നും സൂചനകളുണ്ട്. സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റിയെന്ന് അറിഞ്ഞതോടെ ആശയകുഴപ്പത്തിലാണ് പ്രേക്ഷകർ. പന്ത്രണ്ടാം ആഴ്ചയിൽ സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റി ഹൗസിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ സമ്മതിച്ചാൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
കാരണം പഴയ കാര്യങ്ങളൊന്നും ഇനിയും ചർച്ച ചെയ്യരുതെന്ന് ബിഗ് ബോസ് നിർദേശിച്ചിട്ടുണ്ട്. സെറീനയ്ക്ക് അറിയാത്ത യാതൊരു പ്ലാനിങ്ങും ചർച്ചയും ഹൗസിൽ നടക്കുന്നുമില്ല. അവശേഷിക്കുന്ന പത്ത് പേർക്കും പരസ്പരം എല്ലാം അറിയാം.
ഒന്നാം ദിവസം മുതൽ ഇതുവരേയും ഹൗസിൽ നൂറ് ശതമാനവും കൊടുത്ത് ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥിയാണ് സെറീന. പക്ഷെ സാഗറുമായുള്ള ട്രയാങ്കിളും ലവ് സ്ട്രാറ്റജിയും വന്ന ശേഷം ജനപിന്തുണ കുറഞ്ഞു. നോമിനേഷനിൽ വന്നപ്പോഴെല്ലാം ഒപ്പം സെറീനയെക്കാൾ വോട്ട് കുറഞ്ഞവർ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
ഇനിയുള്ള ദിവസങ്ങളിൽ നോമിനേഷനിൽ വന്നാൽ സെറീനയ്ക്ക് ഹൗസിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വരും. അതേസമയം ഇത് രണ്ടാം തവണയാണ് മിഥുൻ എവിക്ഷനിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. കഴിഞ്ഞ പ്രാവശ്യം അനു ജോസഫ് ഉണ്ടായിരുന്നത് കൊണ്ടാണ് മിഥുൻ രക്ഷപ്പെട്ടത്. ഇത്തവണ നോ എവിക്ഷൻ വീക്കായതുകൊണ്ടും രക്ഷപ്പെട്ടു.

ഇന്ത്യൻ ആർമിയുമായി ബന്ധപ്പെടുത്തി കെട്ടിചമച്ച പ്രണയകഥ പറഞ്ഞതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിഥുൻ സോഷ്യൽമീഡിയയിൽ വിമർശിക്കപ്പെടുന്നുണ്ട്. ആർമി ഉദ്യോഗസ്ഥയായ പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് യാത്രകൾ ചെയ്തിട്ടുണ്ടെന്നും വെടിയേറ്റ് പെൺകുട്ടി മരിച്ചശേഷം മൃതശരീരത്തിൽ കെട്ടിപിടിച്ച് കരഞ്ഞുവെന്നെല്ലാമാണ് മിഥുൻ വീക്ക്ലി ടാസ്ക്കിനിടെ പറഞ്ഞത്.
ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ടിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയെ കുറിച്ച് മിഥുന് എങ്ങനെ ഇത്തരത്തിൽ കഥകളുണ്ടാക്കി പറയാൻ സാധിക്കുന്നുവെന്നാണ് വീഡിയോ വൈറലായതോടെ എല്ലാവരും വിമർശിച്ച് ചോദിച്ചത്.
ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ചോദിച്ചപ്പോഴാണ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നാണ് മിഥുൻ പറഞ്ഞത്. പല തവണ ചോദിച്ചിട്ടും സത്യാമാണെന്നാണ് മിഥുൻ പറഞ്ഞത്. അഖിൽ മാരാർ, സെറീന തുടങ്ങിയവർ മിഥുൻ പറഞ്ഞ ചില കാര്യങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നാണ് മോഹൻലാൽ ചോദിച്ചപ്പോൾ പറഞ്ഞത്.


Click it and Unblock the Notifications