'ഇനി മുതൽ മിഥുനെ മസാജ് ചെയ്യണ്ട... അമ്മയ്ക്ക് അത് ഇഷ്ടമല്ല...' സെറീനയ്ക്ക് അമ്മയുടെ ഉപദേശം!

ബി​ഗ് ബോസ് ഹൗസിൽ ഫാമിലി വീക്കിന്റെ രണ്ടാം ദിവസം നടക്കുകയാണ്. ഏറ്റവും പുതിയതായി ഹൗസിലേക്ക് എത്തിയത് സെറീനയുടെ കുടുംബമാണ്. അമ്മയും അമ്മയുടെ സഹോദരിയുമാണ് സെറീനയെ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി വന്നത്.

അമ്മയും സെറീനയും ഇത്രയധികം നാളുകൾ വേർപിരിഞ്ഞ് താമസിക്കുന്നത് ആദ്യമായാണ്. അന്നും ഇന്നും തന്റെ കരുത്ത് അമ്മയാണെന്ന് സെറീന തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഹൗസിൽ വന്നശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന വ്യക്തിയും അമ്മയാണെന്നാണ് സെറീന പറഞ്ഞത്.

കൈ നിറയെ മധുര പലഹാരങ്ങളും ദുബായ് സ്പെഷ്യൽ ഈന്തപ്പഴവുമെല്ലാമായാണ് സെറീനയുടെ അമ്മ എത്തിയത്. അമ്മയെ കണ്ടതോടെ സെറീന ഓടി വന്ന് കെട്ടിപിടിക്കുകയും കരയുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു.

അമ്മയും സെറീനയും വർഷങ്ങളായി ദുബായിൽ സെറ്റിൽഡാണ്. സെറീന മത്സരത്തിൽ പങ്കെടുക്കാൻ വന്നശേഷം ഒരു ദിവസം പോലും മുടങ്ങാതെ ലൈവ് കാണാറുണ്ടെന്നും എല്ലാവരുടെയും ​ഗെയിമുകൾ നല്ലതാണെന്നും അമ്മ പറയുന്നു.

Cerena

വീട്ടുകാർ കാണാനായി വരുമ്പോഴാണ് തങ്ങളുടെ ​ഗെയിം എത്തരത്തിലാണ് പോകുന്നത്, ജനപിന്തുണയുണ്ടോ, മാറ്റേണ്ടതായ പ്രവൃത്തികൾ ഉണ്ടോ എന്നത് സംബന്ധിച്ച് മത്സരാർത്ഥികൾക്ക് ഒരു ഊഹം ലഭിക്കൂ. അത്തരത്തിൽ സെറീനയുമായി മാത്രം സംസാരിക്കവെ ഇനി മുതൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് അമ്മ സംസാരിച്ചു.

ഇനി മുതൽ മിഥുന് തല മസാജ് ചെയ്ത് കൊടുക്കരുതെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നുമാണ് സെറീനയോട് അമ്മ ആദ്യം പറഞ്ഞത്. അമ്മയുടെ നിർദേശം വന്ന ഉടൻ മിഥുൻ ചേട്ടൻ തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്ന് സെറീന പറയുന്നുണ്ടായിരുന്നു.

അതൊക്കെ അങ്ങനെയാണെങ്കിലും മസാജ് ചെയ്യേണ്ടെന്ന് തന്നെയാണ് അമ്മ സെറീനയോട് തറപ്പിച്ച് പറഞ്ഞത്. അത് സെറീന തലകുലുക്കി സമ്മതിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും നിലപാടുകൾ വ്യക്തമായി പറഞ്ഞ് ശക്തമായി കളിക്കണമെന്നും സെറീനയെ അമ്മ ഉപദേശിച്ചു. അമ്മയുടെ സഹോദരിയും നിലപാടുകളിൽ ഉറച്ച് നിന്ന്​ ​ഗെയിം കളിക്കണമെന്നാണ് സെറീനയോട് പറ‍ഞ്ഞത്.

പപ്പ സെറീനയെ കുറിച്ച് അഭിമാനിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു. സാ​ഗർ സൂര്യ പുറത്തായ ശേഷമാണ് സെറീനയുടെ മടയിൽ കിടന്നുകൊണ്ട് തല മസാജ് ചെയ്ത് തരാൻ മിഥുൻ കൂടുതലായും ആവശ്യപ്പെട്ട് തുടങ്ങിയത്. അത് സെറീനയെ നെ​ഗറ്റീവായി ബാധിക്കുകയും ചെയ്തിരുന്നു.

Cerena

മലയാളികളിലെ ഒരു വിഭാ​ഗം പ്രേക്ഷകർ തല മസാജ് ചെയ്ത് തരാൻ മിഥുൻ ആവശ്യപ്പെടുന്ന രീതിയെ അനുകൂലിക്കില്ലെന്ന് അഖിൽ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അക്കാര്യം സെറീനയോട് മുന്നറിയിപ്പ് എന്ന രീതിയിൽ അഖിൽ പറയുകയും ചെയ്തിരുന്നു. പക്ഷെ സെറീന അഖിലിന്റെ ഉപദേശത്തെ മോശമായി ചിത്രീകരിച്ച് മിഥുനൊപ്പം ചേർന്ന് ഹൗസിൽ വാക്ക് തർക്കം സൃഷ്ടിച്ചു.

അഖിലിന് പുരോ​ഗമന ചിന്താ​ഗതിയില്ലെന്ന തരത്തിലൊക്കെയാണ് അന്ന് ഹൗസിലുള്ള മത്സരാർത്ഥികൾ കുറ്റപ്പെടുത്തി പറഞ്ഞത്. മിഥുൻ വിഷയത്തിൽ സെറീനയോട് താൻ സംസാരിച്ചത് തെറ്റായിപ്പോയോയെന്ന് അഖിലും സെറീനയുടെ അമ്മയെ മാറ്റി നിർത്തി ചോദിച്ചിരുന്നു. അഖിൽ പറഞ്ഞ് കൊടുത്തത് നന്നായി എന്നും താനും ഇക്കാര്യം വീണ്ടും സെറീനയോട് പറഞ്ഞിട്ടുണ്ടെന്നും അമ്മ അഖിലിനോട് പറഞ്ഞു.

ഹൗസിൽ ഏറ്റവും നന്നായി ​ഗെയിം കളിക്കുന്ന മത്സരാർത്ഥി അഖിലാണെന്നും സൂപ്പർ നാച്വറൽ പവറും ചിന്തിച്ച് പ്ലാൻ ചെയ്ത് കളിക്കാനുള്ള ബുദ്ധിയും അഖിലിനുണ്ടെന്നാണ് സെറീനയുടെ ബന്ധുക്കൾ പറഞ്ഞത്. കഴിഞ്ഞ ദിവസം നാ​ദിറയുടെ സുഹൃത്ത് വന്നപ്പോഴും ആദ്യം പുകഴ്ത്തിയത് അഖിലിന്റെ ​ഗെയിമിനെയാണ്. ഫൈനൽ ഫൈവിൽ വന്ന് വിജയിക്കണമെന്ന് ആശംസിച്ചാണ് സെറീനയുടെ അമ്മയും സഹോദരിയും മടങ്ങിയത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X