'ഇനി എങ്കിലും കണ്ണ് തുറന്ന് നോക്കൂ, നിന്നെ ഉപയോ​ഗിക്കുകയാണ്, റിനോഷിന് വൈരാ​ഗ്യവും പകയുമാണ്'; ജുനൈസിനോട് സെറീന

ജൂലൈ ആദ്യ വാരം ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ​ഗ്രാന്റ് ഫിനാലെ നടക്കും. പത്ത് പേരാണ് പതിനൊന്ന് ആഴ്ച താണ്ടി പന്ത്രണ്ടാം ആഴ്ചയിലേക്ക് പ്രവേശിച്ചത്. നാളെ മുതൽ ടിക്കറ്റ് ടു ഫിനാലെ ആരംഭിക്കും. ആരാണ് ടിക്കറ്റ് ടു ഫിനാലെ കളിച്ച് നേടാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

അതേസമയം തനിക്ക് ടിക്കറ്റ് ടു ഫിനാലെ ലഭിക്കണമെന്ന ആ​ഗ്രഹമില്ലെന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. ജനപിന്തുണയുണ്ടെങ്കിൽ മാത്രം ഫിനാലെയിൽ കയറിയാൽ മതിയെന്നാണ് അഖിലിന്റെ നിലപാട്.

ഏത് വിധേനയും ടിക്കറ്റ് ടു ഫിനാലെ നേടണമെന്ന ഉറച്ച തീരുമാനത്തിലാണ് ശോഭ, റെനീഷ, ജുനൈസ്, മിഥുൻ തുടങ്ങിയവർ. നാളെ മുതൽ മത്സരം കൂടുതൽ കടുപ്പമേറിയതാകും. കഴിഞ്ഞ ദിവസം ബി​ഗ് ബോസ്, സീക്രട്ട് റൂമിൽ താമസിപ്പിച്ച സെറീന ഹൗസിലേക്ക് തിരികെ എത്തിയത് പലരുടേയും യഥാർത്ഥ മുഖം തിരിച്ചറിഞ്ഞാണ്.

സെറീന ഏറ്റവും കൂടുതൽ മനസിലാക്കിയത് റിനോഷ് ജോർജിനെയാണ്. പൊതുവെ ശാന്ത സ്വഭാവമാണ് റിനോഷിന്. അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് നോമിനേഷൻ പോലുള്ളവ വരുമ്പോൾ മാത്രമാണ്.

Cerena Rinosh

റിനോഷ് തന്റെ പ്ലാനും പദ്ധതികളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അനിയൻ മിഥുനോടാണ്. ഇരുവരും തമ്മിൽ സംസാരിക്കുന്നത് എന്താണെന്ന് ഹൗസിലുള്ള ആർക്കും അറിയില്ല. സീക്രട്ട് റൂമിൽ താമസിക്കാൻ അവസരം കിട്ടിയതുകൊണ്ട് സെറീനയ്ക്ക് റിനോഷിന്റെയും മിഥുന്റെയും സേഫ് പ്ലെ മനസിലായി.

ജുനൈസിനേയും മിഥുനേയും മുൻ നിർത്തി കരുക്കങ്ങൾ നീക്കുന്നത് റിനോഷാണെന്ന് മനസിലായിയെന്ന് സെറീന ഹൗസിലെ മറ്റുള്ള മത്സരാർത്ഥികളോട് പറയുകയും ചെയ്തു. റിനോഷ് ഒരു നല്ല സുഹൃത്ത് അല്ലെന്നുള്ള തരത്തിലുമാണ് സെറീന സഹമത്സരാർത്ഥികളോട് താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ വിലയിരുത്തി പറഞ്ഞത്.

സെറീന ഇക്കാര്യങ്ങളെല്ലാം മനസിലാക്കി എന്നത് മിഥുനും റിനോഷിനും അറിയില്ല. ജുനൈസ് മിഥുന്റെയും റിനോഷിന്റെയും ​ഗ്രൂപ്പിൽ നിന്നാണ് ഇപ്പോൾ‌ ​ഗെയിം കളിക്കുന്നത്. റിനോഷ് ജുനൈസിനെ ഉപയോ​ഗിക്കുകയാണെന്ന് സെറീന ജുനൈസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

സെറീന പറഞ്ഞ കാര്യങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോയാൽ ജുനൈസിന്റെ ജനപിന്തുണയും വർധിക്കും. മിഥുനോടും റിനോഷിനോടും സൗഹൃദമുള്ളതുകൊണ്ടാണ് സേഫ് ​ഗെയിം കളിക്കുന്ന ഒരു മത്സരാർത്ഥിയെ നോമിനേഷനിൽ ഇടാൻ അവസരം ലഭിച്ചിട്ടും ജുനൈസ് അത് പാഴാക്കി കളഞ്ഞത്.

Cerena Rinosh

'റിനോഷ് നിന്നെ വെച്ച് ​ഗെയിം കളിക്കുകയാണ്. അവൻ നിന്നോട് പലതും പറഞ്ഞശേഷം അത് നിന്നിൽ വർക്കായിയെന്ന് തോന്നുമ്പോൾ പകയോടെയും വൈരാ​ഗ്യത്തോടെയും നോക്കുന്നത് ഞാൻ കണ്ടതാണ്. അതുപോലെ തന്നെ മിഥുൻ ചേട്ടൻ കഴിഞ്ഞ ദിവസം ജയിലിന് അടിയിലെ കട്ടിലിന് അടിയിൽ അത്രത്തോളം സമയം കിടന്നത് റിനോഷ് പലതും പറഞ്ഞ് പിടിച്ച് നിർത്തിയത് കൊണ്ടാണ്.'

'ബിസ്ക്കറ്റ് കിട്ടിയാൽ പുറത്തിറങ്ങുമെന്ന് മിഥുൻ ചേട്ടൻ പറഞ്ഞപ്പോഴും റിനോഷ് പോകരുതെന്ന് പറയുന്നുണ്ടായിരുന്നു. അതോടെയാണ് ബി​ഗ് ബോസ് അനൗൺസ് ചെയ്തത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിന്നേയും മിഥുൻ ചേട്ടനെയും കൺട്രോൾ ചെയ്യുന്നത് റിനോഷാണെന്ന്. നീ ഇനി എങ്കിലും കണ്ണ് തുറന്ന് കാര്യങ്ങൾ കാണൂ.'

'നിന്നെ ഒഴിവാക്കിയിട്ടാണ് അവർ പലതും സംസാരിക്കുന്നത്. നീ ഉള്ളപ്പോൾ മിഥുൻ ചേട്ടൻ എന്തെങ്കിലും ഡിസ്കസ് ചെയ്യാൻ തുടങ്ങിയാലും റിനോഷ് അത് തടയും', സെറീന ജുനൈസിനോട് പറഞ്ഞു.

ഇരുവരുടേയും സംഭാഷണം വൈറലായതോട ജുനൈസ് ഇനിയെങ്കിലും ഒറ്റയ്ക്ക് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്തത്. റിനോഷിന് എതിരെ ​ഗെയിം കളിക്കാൻ ജുനൈസ് ശ്രമിക്കാറില്ല.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X