'പുരോഗമനം പറഞ്ഞതുകൊണ്ട് സെറീനയ്ക്ക് പ്രതികരിക്കാൻ പറ്റുന്നില്ല'; വൈറലായി സെറീനയുടേയും മിഥുന്റേയും വീഡിയോ!
റിയാസ് സലീമും പൊളി ഫിറോസും പത്താം ആഴ്ചയിൽ ചലഞ്ചേഴ്സായി ഹൗസിലേക്ക് എത്തിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു മിഥുൻ ഹൗസിലെ സ്ത്രീകളുടെ മടിയിൽ കിടന്ന് തല മസാജ് ചെയ്യിപ്പിക്കുന്നുവെന്നത്. ഇത് സംബന്ധിച്ച് അഖിൽ മാരാർ സെറീനയ്ക്ക് നൽകിയ ഉപദേശവും ചില പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
റിയാസും അഖിൽ മാരാരെ കുറ്റപ്പെടുത്തിയിരുന്നു. അനിയന്‍ മിഥുന് സഹമത്സരാര്‍ഥികളായ സ്ത്രീകള്‍ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖില്‍ മുമ്പ് പലപ്പോഴായി പറഞ്ഞത്.
നേരത്തെ പുറത്തായ സ്ത്രീ മത്സരാര്‍ഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നും അഖിൽ സെറീനയോട് പറഞ്ഞിരുന്നു. ഇതെല്ലാം റിയാസും പൊളി ഫിറോസും ഹൗസിലേക്ക് കയറും മുമ്പാണ് അഖിൽ പറഞ്ഞത്. ആ സമയത്ത് എല്ലാം തലകുലുക്കി കേട്ട സെറീന, റിയാസ് ഈ വിഷയം എടുത്തിട്ട് സംസാരിച്ചപ്പോൾ അഖിലിനെ കുറ്റപ്പെടുത്തുകയും നാദിറയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചത് ചോദ്യം ചെയ്യുകയും ചെയ്തു.
അനിയൻ മിഥുൻ ഏത് ഉദ്ദേശത്തിലാണ് തല മസാജ് ചെയ്യിപ്പിക്കുന്നതെന്നും മടിയിൽ കിടക്കുന്നതെന്നും അറിയാമെന്നും മിഥുൻ തനിക്ക് സഹോദരനെപ്പോലെയാണെന്നുമാണ് സെറീന പറഞ്ഞത്.

റിയാസ് ഹൗസിലുണ്ടായിരുന്ന കുറച്ച് ദിവസം വളരെ പുരോഗമനപരമായി റിയാസ് സംസാരിക്കുന്നത് പോലെയാണ് സെറീന സംസാരിച്ചത്. ഇപ്പോഴിതാ സെറീനയുടേയും മിഥുന്റേയും ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയാണ്.
കട്ടിലിൽ ചാഞ്ഞ് ഇരുന്ന സെറീനയുടെ മടിയിലേക്ക് സമീപത്ത് കിടന്ന മിഥുൻ തല വെയ്ക്കുന്നതും അതുകണ്ട് ഇഷ്ടമല്ലെന്നുള്ള തരത്തിൽ സെറീനയുടെ മുഖഭാവം മാറുന്നതും എന്നാൽ ഇതൊന്നും അറിയാതെ മിഥുൻ കിടപ്പ് തുടരുന്നതും വീഡിയോയിൽ കാണാം. താൽപര്യമില്ലെങ്കിൽ താൽപര്യമില്ലെന്ന് സെറീനയ്ക്ക് മുഖത്ത് നോക്കി പറയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
അങ്ങനെ പറഞ്ഞാൽ അഖിൽ മാരാർ, ഷിജു തുടങ്ങിയവർ പഴയ വിഷയങ്ങൾ എടുത്ത് ഇടുകയും നിലപാടില്ലായ്മയെ ചോദ്യം ചെയ്യുകയും ചെയ്യും. 'പുരോഗമനം പറഞ്ഞതുകൊണ്ട് പ്രതികരിക്കാൻ സെറീനയ്ക്ക് പറ്റുന്നില്ല, മിഥുനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സെറീന', എന്നെല്ലാമാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.
ശ്രുതി ലക്ഷ്മി, ദേവു എന്നിവർ എവിക്ഷനിൽ വന്നപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടതും മിഥുന്റെ മസാജ് വിഷയമായിരുന്നു. റിയാസ് വന്നശേഷം നടന്ന ചർച്ചയിൽ അഖിൽ മാരാർക്കെതിരെ മിഥുനും പൊട്ടിത്തെറിച്ചിരുന്നു. അഖിൽ സെറീനയോട് പറഞ്ഞ കാര്യങ്ങൾ തന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞാണ് മിഥുന്‍ അഖിലിനോട് ദേഷ്യപ്പെട്ടത്.

'സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുതെന്നും', മിഥുൻ അഖിലിനോട് പറഞ്ഞിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ സേഫ് ഗെയിം കളിച്ചവരിൽ ഒരാളാണ് മിഥുൻ. റിനോഷിനോടാണ് മിഥുൻ എപ്പോഴും ചങ്ങാത്തം. പൊതുവെ ഹൗസിലെ കാര്യങ്ങളിൽ ഇടപെടുകയോ നിലപാടുകൾ പറയുകയോ മിഥുൻ ചെയ്യാറില്ല.
സേഫ് ഗെയിം കളിച്ചതുകൊണ്ടാണ് മിഥുനെപ്പോലുള്ളവർ ഹൗസിൽ ഇപ്പോഴും തുടരുന്നതും സാഗറിനെപ്പോലുള്ളവർ പുറത്തായതുമെന്നാണ് പ്രേക്ഷകരുടെ പക്ഷം. ഇത്തവണത്തെ എവിക്ഷൻ പ്രക്രിയയിൽ മിഥുനുമുണ്ട്. സെറീനയാണ് പുതിയതായി ഹൗസിൽ തെരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റൻ. പൊളി ഫിറോസും റിയാസും ഹൗസിൽ വന്ന് പോയശേഷം എല്ലാവരും ഗെയിം മാരാർക്കെതിരെ തിരിച്ചിട്ടുണ്ട്.
സെറീനയും മിഥുനും തമ്മിലുള്ള വിഷയം ചർച്ചയായശേഷം അഖിൽ തൊണ്ണൂറുകളിലെ വസന്തമാണെന്നാണ് ജുനൈസ് അടക്കം പറഞ്ഞത്. സെറീനയും സാഗറും ഒരുമിച്ച് ഇരിക്കുന്നത് കാണുമ്പോൾ ഷിജുവും അഖിലും സദാചാരം പറയാറുണ്ടായിരുന്നുവെന്നും ജുനൈസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications