'അവർക്ക് മാപ്പില്ല, എന്റെ വിശ്വാസം ഇല്ലാതാക്കി'; സാ​ഗറിനോടും ജുനൈസിനോടും യാത്രപറയാതെ ​ഗോപിക പുറത്തേക്ക്!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ മറ്റൊരു നിർണായക ദിവസം കൂടി കടന്നുപോകുമ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർഥി കൂടി വീടിനോട് വിട പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. കോമൺമാൻ കോൺടസ്റ്റിലൂടെ ബി​ഗ്​ ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആ​ദ്യമായി സെലിബ്രിറ്റികൾക്കൊപ്പം മത്സരിക്കാനെത്തിയ ​ഗോപിക ​ഗോപിയാണ് പുറത്തായിരിക്കുന്നത്.

സീസൺ ഫൈവ് ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴാണ് രണ്ടാമത്തെ എവിക്ഷൻ നടന്നിരിക്കുന്നത്. ആദ്യം പുറത്തായത് നടി ഏയ്ഞ്ചലിൻ മരിയയാണ്. അതിന് മുമ്പ് വൈൽ‍ഡ് കാർഡായി വന്ന ഹനാൻ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹൗസിൽ നിന്നും താൽക്കാലികമായി പുറത്തേക്ക് പോയിരുന്നു. രണ്ടാമത്തെ എവിക്ഷനിൽ മൂന്ന് പേരാണ് ഡെയ്‍ഞ്ചറസ് സോണിലുണ്ടായിരുന്നത്.

Gopika Gopi

​ഗോപിക, ലെച്ചു, വിഷ്ണു എന്നിവരായിരുന്നു അത്. ഇവർ മൂന്നുപേർക്കും ഒരോ പെട്ടി കൊടുത്തു. അത് തുറന്ന് അതിലെ കാര്‍ഡില്‍ എന്താണെന്ന് നോക്കാന്‍ പറഞ്ഞു. അത്തരത്തില്‍ നോക്കിയപ്പോള്‍ ഗോപികയ്ക്കും വിഷ്ണുവിനും സെയ്ഫ് കാര്‍ഡാണ് ലഭിച്ചത്. അതേ സമയം ലെച്ചുവിന് പുറത്തായി എന്ന കാര്‍ഡാണ് ലഭിച്ചത്. അതിനാൽ തന്നെ ലെച്ചു പുറത്തായി എന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ അപ്രതീക്ഷിതമായി മോഹന്‍ലാല്‍ മറ്റൊരു ട്വിസ്റ്റ് പറഞ്ഞു. കിട്ടിയ കാര്‍ഡിന്‍റെ പിറകുവശം ഉരച്ച് നോക്കാനാണ് അവതാരകൻ പറഞ്ഞത്. അതിന് പിന്നാലെ ലെച്ചുവിന് ലഭിച്ച പുറത്തായി എന്ന കാര്‍ഡിന് പിറകില്‍ ഗോപിക പുറത്തായി എന്ന് തെളിഞ്ഞു. ഇതോടെ ഗോപിക പുറത്തായി.

ഹൗസിലുള്ളവരും പ്രേക്ഷകർക്കും ​ഗോപികയുടെ എവിക്ഷൻ ഒരു ‍ഞെട്ടലാണ് സമ്മാനിച്ചത്. പെട്ടി തുറന്നപ്പോഴും പിന്നീട് കാർഡ് സ്ക്രാച്ച് ചെയ്തപ്പോഴുമെല്ലാം വളരെ അധികം ആത്മവിശ്വാസം ​ഗോപികയ്ക്കുണ്ടായിരുന്നു. പുറത്തായശേഷം ഹൗസിലെ സഹമത്സരാർഥികളോട് യാത്ര പറഞ്ഞ ​ഗോപിക ഒരു സമയത്ത് ഉറ്റ ചങ്ങാതിമാരായിരുന്ന സാ​ഗർ സൂര്യയോടും ജുനൈസിനോടും യാത്ര പറയാൻ തയ്യാറായിരുന്നില്ല.

സുഹൃത്തുക്കളായി താന്‍ കരുതിയിരുന്ന സാഗര്‍, ജുനൈസ് എന്നിവര്‍ തന്നോട് അവസാന സമയത്ത് നീതി കാട്ടിയില്ലെന്ന് പറഞ്ഞാണ് ഗോപിക പോകുമ്പോള്‍ അവര്‍ ഇരുവരോടും യാത്ര പറയാൻ തയ്യാറാവാതെയിരുന്നത്. അവരോട് താൻ യാത്ര പറയില്ലെന്നും തന്റെ വിശ്വാസം ഇല്ലാതാക്കിയവരാണെന്നും ​ഗോപിക മറ്റ് മത്സരാർഥികളോട് പറയുന്നുണ്ടായിരുന്നു.

Gopika Gopi

'ചോറ് വാരിത്തന്നത് പോലും ഗെയിം പ്ലാനാക്കിയ രണ്ട് വ്യക്തിത്വങ്ങളെ എനിക്ക് ഇവിടെ നിന്ന് വേണ്ട. പുറത്തേക്ക് ഇറങ്ങുമ്പോഴും ഞാന്‍ അവരെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ മനസ്സാലെ പറയുകയാണ്. പലപ്പോഴും പലരും എന്നെ വിഷമിപ്പിച്ചപ്പോഴും ഞാന്‍ കണ്ണീര്‍ വീഴ്ത്താത്തത് എനിക്ക് അവരൊന്നും ആരും അല്ലായിരുന്നു. പക്ഷെ ഈ രണ്ട് പേര്..... പേഴ്സണല്‍ ആയിട്ടല്ല. പല ഗെയിമുകളിലും പലരും എന്നെ പറഞ്ഞപ്പോഴും ഞാന്‍ ഒരാളോടും പ്രശ്നമുണ്ടാക്കാന്‍ വന്നില്ല.'

'പക്ഷെ ഇതെനിക്ക് പൊറുക്കാവുന്നതിനും അപ്പുറമായിരുന്നു എന്നാണ് ​ ഗോപിക പറഞ്ഞത്. പ്രശ്നം പറഞ്ഞ് തീര്‍ത്തിട്ട് പോകാന്‍ സഹമത്സരാര്‍ഥികള്‍ നിര്‍ബന്ധിച്ചപ്പോഴും അതിന് താന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഗോപിക. രണ്ട് ദിവസവും രണ്ട് പേരുടേയും പിറകെ ഞാന്‍ നടന്നിരുന്നു. എന്റെ അഭിപ്രായം ഒരിക്കലും ഞാന്‍ മാറ്റുന്നില്ല.'

'ഞാന്‍ സൗഹൃദത്തിനോ സ്നേഹത്തിനോ വേണ്ടി ഗെയിം ഇന്നേവരെ കളിച്ചിട്ടില്ല' ഗോപിക പറഞ്ഞു. ശേഷം മോഹൻലാലിന്റെ അടുത്ത് വന്ന് യാത്ര പറഞ്ഞപ്പോൾ‌ താൻ ഹൗസിനുള്ളിൽ നേരിട്ട ഒറ്റപ്പെടുത്തലുകളെ കുറിച്ചും ​ഗോപിക സംസാരിച്ചു. പിന്നീട് ഹൗസിലെ ജേർണിയുടെ വീഡിയോ ക്ലിപ്പ് പ്ലെ ചെയ്ത് അത് കണ്ടശേഷം വികാരഭരിതയായ ​ഗോപിക മോഹൻലാലിനോട് ഹൗസിലുള്ളവരെ ഒന്നുകൂടി കാണണമെന്ന് ആവശ്യപ്പെട്ടു.

ശേഷം ഹൗസിലുള്ളവരോട് സംസാരിക്കവെ വെറുപ്പും ദേഷ്യവും മാറ്റിവെച്ച് വളരെ സങ്കടത്തോടെ സാ​ഗർ ചേട്ടായിയെന്ന് വിളിച്ച് സംസാരിക്കുകയും ചെയ്തു. എല്ലാവരേയും മിസ് ചെയ്യുമെന്ന് പറഞ്ഞാണ് കപ്പെന്ന മോഹം ബാക്കിയാക്കി ​ഗോപിക ഷോയോട് വിട പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X