'അച്ഛനേയും അമ്മയേയും എതിർത്ത് വിവാഹം ചെയ്തു, ഇപ്പോൾ ഡിവോഴ്സ്ഡാണ്, മക്കൾ എനിക്കൊപ്പമാണ്'; മനീഷ കെ.എസ്!
മുന്‍ സീസണുകളെക്കാളൊക്കെ ആവേശഭരിതമാണ് ഇത്തവണ ബിഗ് ബോസ്. കഴിഞ്ഞ സീസണുകളില്‍ രണ്ട് മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴൊക്കെ ഉണ്ടാവാറുള്ള മത്സരാവേശം ആദ്യ ദിനം മുതല്‍ സീസണ്‍ ഫൈവിലുണ്ട്. ആദ്യ ദിവസം തന്നെ ഓപണ്‍ നോമിനേഷനും ആദ്യ വീക്കിലി ടാസ്ക് തന്നെ ഫിസിക്കല്‍ ടാസ്ക്കായും നല്‍കി ബിഗ് ബോസും മത്സരാര്‍ഥികളുടെ ആവേശം അളക്കുന്നുണ്ട്.
കൈ മെയ് മറന്ന് എല്ലാവരും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. പതിനെട്ട് പേരാണ് ഇപ്പോൾ ഹൗസിനുള്ളിൽ ഉള്ളത്. ഒപ്പം ഒരു കോമണർ മത്സരാർഥിയും ഹൗസിലുണ്ട്. ബിഗ് ബോസ് സീസൺ ഫൈവ് വളരെ ആവേശം നിറഞ്ഞതാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

വീക്കിലി ടാസ്ക്ക് വിജയിച്ച് അഖിൽ മാരാർ, നാദിറ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ അവസരം സ്വന്തമാക്കിയത്. എയ്ഞ്ചലിൻ മരിയ, റിനോഷ് എന്നിവരാണ് ജയിൽ നോമിനേഷൻ നേടിയവർ. ലക്ഷ്വറി ടാസ്ക്കിലും ഗംഭീര പെർഫോമൻസാണ് മത്സരാർഥികൾ നടത്തുന്നതെന്നാണ് ലൈവിൽ നിന്നും മനസിലാകുന്നത്.
അതേസമയം മത്സരാർഥികളിൽ ഒരാളായ മനീഷ കെ.എസ് തന്റെ ജീവിതത്തെ കുറിച്ച് സഹമത്സരാർഥി ജുനൈസിനോട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താൻ ഡിവോഴ്സ്ഡാണെന്നും സിംഗിൾ മദറാണെന്നുമാണ് മനീഷ ജുനൈസിനോട് പറയുന്നത്.
'ഞാൻ ഡിവോഴ്സ്ഡാണ്. മക്കൾ എനിക്കൊപ്പമാണ്. ഡിവോഴ്സിന്റെ കാരണം എവിടേയും പരസ്യപ്പെടുത്തില്ല. ഞങ്ങൾ രണ്ടുപേരും കൂടി തീരുമാനിച്ച് പിരിഞ്ഞതാണ്. അതിനാൽ തന്നെ അതിന്റെ കാരണം പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല. മകനും ഒരു മകളുമാണ് എനിക്കുള്ളത്. മക്കൾക്ക് വേണ്ടത് അവരുടെ അച്ഛനും ചെയ്ത് കൊടുക്കാറുണ്ട്.'
'മകൻ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ്. മകൾ ബാംഗ്ലൂരാണ്. എനിക്കൊപ്പം ഷൂട്ടിങിനൊക്കെ വരാറുള്ളത് മകനാണ്. അവൻ പോയി കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് പോകും' എന്നാണ് മനീഷ പറഞ്ഞത്. മഴവിൽ മനോരമയിലെ പണം തരും പടം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും മനീഷ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നു. തന്റേത് പ്രണയ വിവാഹമായിരുന്നുവെന്ന് മനീഷ വെളിപ്പെടുത്തിയിരുന്നു.

വളരെ പെട്ടന്ന് അടുത്ത് പ്രണയിച്ച് വിവാഹത്തിലേക്ക് എത്തിയവരാണ് താനും ഭർത്താവുമെന്നാണ് മനീഷ ജഗദീഷിനോട് സംസാരിക്കവെ പറഞ്ഞത്. 'അദ്ദേഹം മ്യുസിഷനാണ്. ഒരു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അഭിപ്രായവ്യത്യാസങ്ങൾ വന്നപ്പോൾ വിവാഹബന്ധം വേർപ്പെടുത്തിയെന്നേയുള്ളു. അടിച്ച് പിരിഞ്ഞ് ജീവിച്ചവരല്ല.'
'മക്കൾ അച്ഛനെ കാണാൻ പോകാറുണ്ട്. ഞാനും എന്റെ അമ്മായിയമ്മയും വളരെ കമ്പനിയാണ്. അദ്ദേഹം ക്രിസ്ത്യനാണ്. അദ്ദേഹത്തിന്റെ അമ്മ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും വിവാഹത്തോട് എതിർപ്പായിരുന്നു. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോവുകയായിരുന്നു. പൊരുത്തക്കേടുകൾ വരുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു.'
'പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അന്ന് അച്ഛനും അമ്മയും പള്ളിയിൽ കൊണ്ടുവന്ന് എനിക്ക് മുപ്പത് പവനോളം സ്വർണം സമ്മാനമായി തന്നു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാരുടെ നിർബന്ധമായിരുന്നു പള്ളിയിൽ വെച്ച് വിവാഹം വേണമെന്നത്. അച്ഛന് അതിനോട് താൽപര്യമുണ്ടായിരുന്നില്ല. എട്ട്, പത്ത് വർഷമെയായുള്ളു ഡിവോഴ്സ് കിട്ടിയിട്ട്. അദ്ദേഹം നല്ലൊരു അച്ഛനാണ്.'
'മക്കളോടും ഞാൻ അത് പറയാറുണ്ട്. മക്കളുടെ ഒരു കാര്യത്തിലും അദ്ദേഹം കുറവ് വരുത്തിയിട്ടില്ല. ഞങ്ങൾ രണ്ടുപേരും വേറെ വിവാഹം ചെയ്തിട്ടില്ല. വേറെ വിവാഹം കഴിക്കുന്നതിൽ വിശ്വാസമില്ല' എന്നാണ് മനീഷ പറഞ്ഞത്. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷയെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് തട്ടീം മുട്ടീം സീരിയലിൽ വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങിയപ്പോൾ മുതലാണ്.


Click it and Unblock the Notifications