'ധന്യയ്ക്കൊപ്പം കാണുമ്പോൾ റെനീഷയെ ദിൽഷയെ പോലെ തോന്നുന്നു'; സുഹൃത്തിന് ആശംസകളുമായി ധന്യ മേരി വർ​ഗീസ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി വന്ന് ടോപ്പ് സിക്സിൽ ഇടംപിടിച്ച നടിയാണ് ധന്യ മേരി വർ​ഗീസ്. നാലാം സ്ഥാനം നേടിയാണ് പുറത്തായത്. ധന്യയുടേത് സേഫ് ​ഗെയിമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ജനപിന്തുണ കുറഞ്ഞതും. അഭിപ്രായങ്ങൾ പരസ്യമായി പറയാൻ ധന്യ മടി കാണിച്ചിരുന്നു.

താരത്തിന്റെ സുഹൃത്തുക്കളായിരുന്നു സീസൺ ഫോറിൽ കൂടുതൽ. അതുകൊണ്ട് തന്നെ ഒരു ഘട്ടം കഴിയും വരെ വളരെ വിരളമായി മാത്രമാണ് ധന്യ നോമിനേഷൻ ലിസ്റ്റിൽ പോലും ഉൾപ്പെട്ടത്. റിയാസ് അടക്കമുള്ള വൈൽഡ് കാർഡ് എൻട്രികൾ ഹൗസിലേക്ക് എത്തിയതോടെ ധന്യ പ്രതികരിക്കാനും അഭിപ്രായങ്ങൾ പറയാനും തുടങ്ങി.

തുടക്കം മുതൽ ശക്തമായി കളിച്ചാൽ മാത്രമെ പ്രേക്ഷകരുടെ ശ്രദ്ധ ലഭിക്കുകയുള്ളു. പലരും ആദ്യത്തെ ആഴ്ചകളിൽ കാര്യമായി ​ഗെയിമുകൾ ചെയ്യുകയോ അഭിപ്രായങ്ങൾ പറയുകയോ സ്ക്രീൻ സ്പേസ് നേടാൻ ശ്രമിക്കുകയോ ചെയ്യാറില്ല.

അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയാതെ പോകും. ധന്യയുടെ ഉറ്റ ചങ്ങാതിയാണ് സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർത്ഥികളിൽ ഒരാളായ റെനീഷ റഹ്മാൻ.

Dhanya Reneesha

ഇരുവരും സീതകല്യാണം എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് അടുത്ത സുഹൃത്തുക്കളായി മാറിയത്. ഇപ്പോഴിതാ ബി​ഗ് ബോസ് ഹൗസിൽ എൺപത്തിയഞ്ച് ദിവസം പൂർത്തിയാക്കിയ റെനീഷ റഹ്മാന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ധന്യ മേരി വർ​ഗീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് റെനീഷയെ കുറിച്ച് ധന്യ എഴുതിയിരിക്കുന്നത്.

'ബിഗ്‌ ബോസിൽ 85 ദിവസം പൂർത്തിയാക്കിയതിന് പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ... ഹൗസിലെ നിന്റെ വരും ദിവസങ്ങൾക്ക് ആശംസകൾ നേരുന്നു', എന്നാണ് ധന്യ കുറിച്ചത്. ധന്യയ്ക്കൊപ്പം റെനീഷയെ കാണുമ്പോൾ‌ സീസൺ ഫോർ വിജയി ദിൽഷ പ്രസന്നന്റെ മുഖച്ഛായ തോന്നുന്നുവെന്നും കമന്റുകളുണ്ട്.

റെനീഷയ്ക്കൊപ്പമുള്ള സെൽഫിയാണ് ധന്യ പങ്കുവെച്ചത്. ഹൗസിലുള്ള പലരും റെനീഷയ്ക്ക് ദിൽഷയുടെ മുഖവുമായി സാദൃശ്യമുള്ളതായി പറയാറുണ്ട്. അഖിൽ മാരാരും റിനോഷും കഴിഞ്ഞാൽ ഹൗസിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മത്സരാർത്ഥി റെനീഷയാണ്. ​ഗെയിമുകൾ പരമാവധി നന്നായി കളിക്കാനും അഭിപ്രായങ്ങൾ തുറന്ന് പറയാനും റെനീഷ മടിക്കാറില്ല. പൊതുവെ സീരിയൽ മേഖലയിൽ നിന്നും വരുന്ന മത്സരാർത്ഥികൾ ഇമേജ് ഭയന്ന് പ്രതികരിക്കാൻ ശ്രമിക്കാറില്ല.

എന്നാൽ റെനീഷ അങ്ങനെയല്ല. അതുകൊണ്ട് തന്നെ റെനീഷ പുറത്താകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഹൗസിൽ കൂടുതൽ. താൻ എവിക്ഷനിൽ നിന്നും രക്ഷപ്പെട്ട് വരുമ്പോൾ ആരുടെ മുഖത്തും സന്തോഷം കാണാറില്ലെന്ന് റെനീഷ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Dhanya Reneesha

അഞ്ചൂസ്, സെറീന എന്നിവരുമായുള്ള റെനീഷയുടെ സൗഹൃദം ശക്തമായിരുന്ന സമയത്ത് താരത്തിന്റെ ​ഗെയിം അവരിലേക്ക് മാത്രം ചുരുങ്ങിയിരുന്നു. അഞ്ചൂസിന്റെ എവിക്ഷന് ശേഷമാണ് റെനീഷ എല്ലാവരോടും കൂടുതലായും ഇടപഴകാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാ​ഗമായി സഹോദരനും അമ്മയും വന്നപ്പോഴും ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് റെനീഷയെ ഉപദേശിച്ചത്.

സെറീനയുമായുള്ള സൗഹൃദം അതിരുവിട്ട് പോകരുതെന്നും സഹോദരൻ റെനീഷയോട് പറഞ്ഞിരുന്നു. ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് ഇത്തവണ ആരംഭിച്ചത്.

റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ചൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ.ആർ, ശ്രുതി ലക്ഷ്‍മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X