സീതാകല്യാണത്തിലെ ഒരാൾ ബി​ഗ് ബോസിലുറപ്പ്; നിന്നിലാണ് പ്രതീക്ഷയെന്ന് റെനീഷയോട് ധന്യ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ പ്രേക്ഷകരിലേക്കെത്തി. ബി​ഗ് ബോസെന്ന ഷോയ്ക്ക് വേണ്ട എല്ലാ ചേരുവകളും തരാൻ പാകത്തിലുള്ള മത്സരാർത്ഥികളാണ് ഇത്തവണ വന്നിരിക്കുന്നത്. പ്രെഡിക്ഷൻ ലിസ്റ്റിലിടം പിടിച്ച ഭൂരിഭാ​ഗം പേരും വീട്ടിനകത്തേക്ക് എത്തിയിട്ടുണ്ട്. അതേസമയം പ്രതീക്ഷകൾ തെറ്റിച്ച് അമല ഷാജിയുൾപ്പെടെയുൾപ്പെടയുള്ളവർ ബി​ഗ് ബോസിലില്ല.

ശോഭ വിശ്വനാഥ്, എയ്ഞ്ചൽ മരിയ, മനീഷ കെഎസ്, അഖിൽ മാരാർ, ശ്രീദേവി മേനോൻ, ജുനൈസ് വിപി, സാ​ഗർ സൂര്യ, നാദിറ മെഹ്റിൻ, നടൻ ഷിജു, റിനോഷ് ജോർജ്, റെനീഷ റഹിമാൻ തുടങ്ങിയ മത്സരാർത്ഥികൾ ഇന്നലെ വീട്ടിലേക്കെത്തി.

ഇനി വൈൽഡ് കാർഡ് എൻട്രിയിലൂടെ സർപ്രെെസായി ഒന്നോ രണ്ടോ പേർ വന്നേക്കാം. വീട്ടിലെ ആദ്യ ദിവസം തന്നെ വഴക്ക് നടന്നെന്നാണ് പ്രൊമോ വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന. വൈബർ ​ഗുഡ് ശ്രീദേവിയും എയ്ഞ്ചൽ മരിയയും തമ്മിലുള്ള വാക്ക് തർക്കത്തിന്റെ പ്രൊമോ വീഡിയോയാണ് വന്നിരിക്കുന്നത്.

വീട്ടിലേക്ക് കയറിയ ദിവസം തന്നെ വഴക്കായോ എന്ന് പ്രേക്ഷകർ ചോദിക്കുന്നു. കഴിഞ്ഞ സീസണിലെ വഴക്കുകൾ കണ്ട് മടുത്തെന്നും നന്നായി മത്സരിക്കുന്നവർക്കാണ് ഇത്തവണ പിന്തുണയെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മത്സരാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള എപ്പിസോഡാണ് ‌ കഴിഞ്ഞത്. ഇന്നത്തെ എപ്പിസോഡെത്തുന്നതോടെ മത്സരാർത്ഥികളുടെ രീതിയെക്കുറിച്ച് ഏകദേശ ധാരണ കിട്ടും.

 Reneesha Rahiman

സോഷ്യൽ മീഡിയ താരങ്ങളും ടെലിവിഷൻ താരങ്ങളുമാണ് ഇത്തവണത്തെ സീസണിലും കൂടുതൽ. സീരിയൽ നടി റനീഷ റഹിമാനും മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ആദ്യ എപ്പിസോഡിൽ ആദ്യം മോഹൻലാൽ പരിചയപ്പെടുത്തിയത് റെനീഷയെയാണ്. റെനീഷയ്ക്ക് വിജയാംശകൾ അറിയിച്ചിരിക്കുകയാണ് നാലാം സീസണിലുണ്ടായിരുന്ന നടി ധന്യ മേരി വർ​ഗീസ്. ഇരുവരും സീതാ കല്യാണം എന്ന സീരിയലിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

സീതാകല്യാണം ടീമിന്റെ പ്രതീക്ഷ നിന്നിലാണ്. നന്നായി കളിക്കുക. ഓൾ ദ ബെസ്റ്റ്. നിന്റെ മികച്ച എൻട്രി കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ പിന്തുണയും പ്രാർത്ഥനയും നിനക്കുണ്ട്, ധന്യ മേരി വർ​ഗീസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ. ധന്യയുടെ ഭർത്താവ് ജോൺ ജേക്കബും റെനീഷയ്ക്ക് വിജയാശംകളുമായെത്തി. പുതിയ സീസണിലെ മത്സരാർത്ഥികളെ ഇഷ്ടപ്പെട്ടോയെന്നും റിയാസ് സലിം ചോദിക്കുന്നു.

സീതാകല്യാണം സീരിയലിൽ അഭിനയിച്ച ധന്യ, അനൂപ് കൃഷ്ണൻ എന്നിവർ മുൻ സീസണുകളിൽ മത്സരാർത്ഥികളായ ശേഷമാണ് ഇതേ സീരിയലിൽ അഭിനയിച്ച റെനീഷയും സീരിയലിലേക്ക് കടന്ന് വന്നിരിക്കുന്നത്. പാലക്കാട് ആലത്തൂർ സ്വദേശിയാണ് റെനീഷ. ബി​ഗ് ബോസ് ഇൻട്രോ വീഡിയോയിൽ കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെക്കുറിച്ച് റെനീഷ സംസാരിച്ചിരുന്നു.

 Reneesha Rahiman

താൻ റാവുത്തർ കുടുംബത്തിൽ നിന്നാണ്. വീട്ടിൽ അത്തയും അമ്മയും അണ്ണനുമാണുള്ളത്. താൻ ബി​ഗ് ബോസിൽ പോയാൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുക വീട്ടുകാരയായിരിക്കുമെന്നും റെനീഷ വ്യക്തമാക്കി. ഭിന്നശേഷിക്കാരനായ തന്റെ മാമനെ നോക്കുകയെന്നതാണ് ലക്ഷ്യമെന്നും റെനീഷ തുറന്ന് പറഞ്ഞു.വരും ദിവസങ്ങളിൽ ബി​ഗ് ബോസ് വീട്ടിനുള്ളിൽ റെനീഷ എങ്ങൻെ പിടിച്ച് നിൽക്കുമെന്നാണ് പ്രേക്ഷകർ നോക്കുന്നത്.

വീട്ടിലെ മിക്കവരും കലഹിക്കാൻ മടിയില്ലാത്തവരാണ്. ഇവർക്കിടയിൽ റെനീഷയ്ക്ക് തന്റെ സ്ഥാനം ഉറപ്പിക്കാനാവുമോ എന്നും ചോദ്യമുണ്ടാവാം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മത്സരാർത്ഥികളിൽ മിക്കവർക്കും തങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള പിന്തുണയുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ ഫാൻ പേജുകളും ആർമികളും സോഷ്യൽ മീഡിയയലിൽ വളരാനുള്ള സാധ്യതയുമുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X