'വെറും നടിയല്ല... മഹാനടി', ബെസ്റ്റ് കള്ളക്കരച്ചിനുള്ള അവാർഡ് ഗോപികയ്ക്ക്, ലാലേട്ടൻ പോലും ട്രോളിയെന്ന് ആരാധകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇതുവരെ രണ്ട് മത്സരാർഥികളാണ് ഹൗസിൽ നിന്നും പുറത്തായത്. അതിൽ ഒന്ന് വൈൽഡ് കാർഡായി വന്ന ഹനാൻ ആയിരുന്നു. ഹനാൻ വന്നതും പോയതുമെല്ലാം ഒരുമിച്ചായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഹനാൻ ഹൗസിൽ നിന്നത്.

ശേഷം അസുഖത്തെ തുടർന്ന് അവശതയിലായതോടെ പുറത്തായി. പിന്നാലെ മൂന്നാം ആഴ്ചയില എവിക്ഷനിലൂടെ ഏയ്ഞ്ചലിൻ മരിയയും പുറത്തായി. ഇപ്പോൾ ഹൗസിൽ പതിനേഴ് പേരാണുള്ളത്. കൂടാതെ സംവിധായകൻ ഒമർ ലുലു കൂടി വൈൽഡ് കാർഡായി വീട്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. സീസൺ ഫൈവ് മൊത്തത്തിൽ ഒരു തണുപ്പൻ മട്ടിലാണ് നീങ്ങുന്നതെന്നാണ് പ്രേക്ഷകരുടെ പക്ഷം.

Bigg Boss Malayalam

ഇനി ഒരു കീഴ്മേൽ മറിഞ്ഞുള്ള മത്സരം കാഴ്ചവെക്കാൻ ഒമർ ലുലുവിന്റെ മാസ്റ്റർ‌ പ്ലാനുകൾക്ക് സാധിക്കട്ടെയെന്നാണ് പ്രേക്ഷകരുടെ ആ​ഗ്രഹം. പൊതുവെ നേരെ വാ നേരെ പോ രീതിയാണ് ഒമർ ലുലുവിന് അതുകൊണ്ട് തന്നെ വീട്ടിലൊരു ഭൂകമ്പം ഉടൻ സംഭവിച്ചേക്കുമെന്നും പ്രേക്ഷകർ പ്രവചിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം മോഹൻലാൽ മത്സരാർഥികളെ കാണാനായി എത്തിയിരുന്നു. ജപ്പാനിൽ‌ ഹോളിഡെ ആഘോഷിക്കാൻ പോകുന്നതിനാൽ‌ ഈ വരുന്ന ശനിയും ഞായറും മത്സരാർഥികളെ കാണാൻ സാധിക്കാതെ വരും. അതുകൊണ്ടാണ് മോഹൻലാൽ മിഡ് വീക്കിൽ വന്ന് മത്സരാർഥികളെ കണ്ടതും എവിക്ഷൻ നടത്തുന്നതും.

കഴിഞ്ഞ ദിവസം മത്സരാർഥികൾ‌ക്ക് വേണ്ടി ഒരു ഫൺ ​ഗെയിം നടത്തിയിരുന്നു മോഹൻലാൽ. അതിൽ ഇതുവരെയുള്ള ​ഹൗസിലെ മത്സരാർഥികളുടെ പരസ്പരമുള്ള വിശകലനം വെച്ച് ബെസ്റ്റ് കള്ളക്കരച്ചിൽ അവാർഡ് കിട്ടിയത് ​കോമണറായ മത്സരാർഥി ​ഗോപിക ​ഗോപിക്കാണ്. സാഗര്‍, ലെച്ചു, ജുനൈസ്, ദേവു, മനീഷ, റെനീഷ, സെറീന, അഞ്ചൂസ് എന്നിവരാണ് ബെസ്റ്റ് കള്ളക്കരിച്ചിൽ അവാർഡിനായി ​ഗോപികയെ തെരഞ്ഞെടുത്തത്.

ഗോപിക ഷിജുവിനേയും ശ്രുതി ലക്ഷ്‍മി മനീഷയേയും നാദിറ മനീഷയേയുമാണ് തെരഞ്ഞെടുത്ത്. തന്റെ അടുത്ത സുഹൃത്തുക്കളെന്ന് കരുതിയവര്‍ പോലും തന്നെ ഇങ്ങനെ കരുതിയതിലാണ് വിഷമമെന്നാണ് ഗോപിക അവാർഡ് സ്വീകരിച്ച് മറുപടി പ്രസംഗത്തില്‍ പറ‍ഞ്ഞത്.

Bigg Boss Malayalam

കഴിഞ്ഞ ദിവസം കിച്ചണുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയത്തിൽ സാ​ഗറും ജുനൈസും ​ഗോപികയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം വളരെ അധികം നേരെ കരഞ്ഞുകൊണ്ട് ​ഗോപിക മാറിയിരിക്കുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തിൽ കണ്ണിൻ നിന്നും കണ്ണുനീർ പോലും വരാതെയാണ് ​ഗോപിക കരഞ്ഞതെന്നും അതുകൊണ്ട് തന്നെ വെറും നടിയല്ല... മഹാനടിയാണ് ​ഗോപികയെന്നുമാണ് ജുനൈസ് പറഞ്ഞത്.

സാ​ഗറിനും ജുനൈസിന്റെ അതേ അഭിപ്രായമായിരുന്നു. ​ഗോപികയ്ക്ക് അർഹിച്ച അവാർഡാണ് കിട്ടിയതെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം പറയുന്നത്. ഗോപികയുടെ കള്ളകരച്ചിൽ ഇനി വീട്ടിൽ ചെന്നിട്ട് മതി. ഓരോ ദിവസവും അഹങ്കാരം കൂടുകയാണ്. ആദ്യമൊക്കെ ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുപ്പിക്കുന്നു.

അർഹതക്കുള്ള അംഗീകാരമാണ്​ ​​ഗോപികയ്ക്ക് കിട്ടിയത്, ഗോപികക്ക് കിട്ടാൻ പറ്റിയത് തന്നെ കിട്ടി എന്നെല്ലാമാണ് പ്രേക്ഷകർ കമന്റ് ചെയ്തത്. മാത്രമല്ല കള്ളക്കരച്ചിൽ അവാർഡ് ആർക്കാണ് കൊടുക്കുന്നതെന്ന് ​ഗോപികയോട് മോഹൻലാൽ ചോദിച്ചപ്പോൾ സ്വന്തം കഴുത്തിൽ തന്നെ ഇടുന്നുവെന്നാണ് ​ഗോപിക പറഞ്ഞത്.

അതിനോട് യോജിപ്പില്ലാത്തതുകൊണ്ട് ഉടൻ തന്നെ മോഹൻലാലിന്റെ ത​ഗ് മറുപടി വന്നു. അല്ല അത് വേണ്ട... അത്രയും ഒരു ത്യാ​ഗം ചെയ്യേണ്ടെന്നാണ് ​ഗോപികയോട് ചെറിയരീതിയിൽ കളിയാക്കി ചിരിച്ച് മോഹൻലാൽ പറഞ്ഞത്. അത് ​ഗോപികയുടെ ഓവർ കോൺഫിഡൻസിന് കിട്ടിയ മറുപടിയാണെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X