പെണ്ണിന് വേണ്ടി സുഹൃത്തിനെ സാഗർ ചതിച്ചു?, സെ​റീനയെ രക്ഷിക്കാൻ ജുനൈസിനെ പുറത്താക്കി, സാ​ഗറിനോട് കയർത്ത് ജുനൈസ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പുരോ​ഗമിക്കുകയാണ്. പതിനാറ് മത്സരാർഥികളുമായിട്ടാണ് ഇപ്പോൾ മത്സരം മുന്നോട്ട് പോകുന്നത്. നാലാം ആഴ്ചയുടെ മധ്യത്തിൽ എത്തിയപ്പോൾ മിഡ് വീക്ക് എവിക്ഷൻ നടത്തിയിരുന്നു. മോഹൻലാൽ ജപ്പാനിലേക്ക് അവധി ആഘോഷിക്കാൻ പോയതിനാൽ‌ നാലാം ആഴ്ചയുടെ വീക്കെൻഡ് എപ്പിസോഡുകൾ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ വീണ്ടും പുതിയ വീക്ക്ലി ടാസ്ക്കാണ് മത്സരാർഥികൾക്കായി ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. പാവക്കൂത്ത് എന്ന വീക്കിലി ടാസ്ക്കാണ് ഇപ്പോൾ മത്സരാർഥികൾ കളിച്ചുകൊണ്ടിരിക്കുന്നത്. ​ഗാർഡൻ ഏരിയയിൽ ഒരു വലിയ ബോക്സ് നിറയെ ഹൗസിലുള്ള മത്സരാർഥികളുടെ പേര് എഴുതിയതും എഴുതാത്തതുമായ പാവകളാൽ നിറച്ചിരുന്നു.

sagar

ശേഷം കുറച്ച് അകലെയായി പാവകൾ ഒരോന്നായി കൊണ്ടുപോയി വെക്കുന്നതിന് ഒരു ഷെൽഫും ബി​ഗ് ബോസ് നൽകിയിരുന്നു. സ്വന്തം പേരിലുള്ള പാവകൾ എടുക്കാൻ പാടില്ല. പകരം ഹൗസിലെ മറ്റേതെങ്കിലും മത്സരാർഥിയുടെ പേര് എഴുതിയ പാവ എടുത്ത് തന്നിരിത്തുന്ന ട്രാക്കിലൂടെ നടന്ന് നിശ്ചിത സമയത്തിനുള്ളിൽ ബി​ഗ് ബോസ് നൽകിയിരിക്കുന്ന ഷെൽഫിൽ സൂക്ഷിക്കണം.

നിശ്ചിത സമയത്തിനുള്ളിൽ ഷെൽഫിനുള്ളിൽ പാവ കൊണ്ടുവെക്കാൻ സാധിക്കാത്തവർ പുറത്താകും. പുറത്താകുന്നവർ നേരിട്ട് നോമിനേഷനിലേക്ക് പോകും. അത്തരത്തിൽ മത്സരം തുടങ്ങി ആദ്യ റൗണ്ടിൽ പുറത്തായത് അഖിൽ മാരാർ ആയിരുന്നു.

ശോഭയാണ് അഖിലിന്റെ പേര് എഴുതിയ പാവ എടുത്തതെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ഷെൽഫിൽ സ്ഥലം കണ്ടെത്തി അത് അവിടെ സൂക്ഷിക്കാൻ സാധിച്ചില്ല.​ ​ഗെയിമിന്റെ രസം മനസിലായശേഷം കൂടുതൽ മത്സരാർഥികളും പരസ്പരം ധാരണയിലെത്തിയാണ് പാവകൾ പെറുക്കിയതും ഷെൽഫിൽ കൊണ്ടുവെച്ചതും.

ശോഭയോട് തന്റെ പാവ എടുക്കണമെന്നാണ് ജുനൈസ് പറഞ്ഞ് ഏൽപ്പിച്ചിരുന്നത്. എന്നാൽ പിന്നീടൊരു റണ്ട് വന്നപ്പോൾ‌ ശോഭ ജുനൈസിന്റെ പാവ എടുക്കാൻ ശ്രമിച്ചപ്പോൾ സാ​ഗർ തട്ടിപറിച്ചുകൊണ്ട് ഓടി. പ​ക്ഷെ നിയമം പാലിക്കാത്തതിനാൽ സാ​ഗർ ഷെൽഫിൽ വെച്ച ജുനൈസിന്റെ പാവ അസാധുവാകുകയും ജുനൈസ് നേരിട്ട് നോമിനേഷനിലേക്ക് വരികയും ചെയ്തു.

sagar

സാ​ഗർ പുറത്തായപ്പോൾ നാദിറ അകത്ത് പ്രവേശിച്ച് സെറീനയുടെ പേരിലുള്ള പാവ ഷെൽഫിൽ വെച്ചു. അതോടെ മത്സരത്തിൽ സെറീന സേഫായി. ന്യായീകരിക്കാൻ അവസരം ബി​ഗ് ബോസ് കൊടുത്തപ്പോൾ നാദിറ സംസാരിച്ച് മറ്റുള്ളവരെ കൺവിൻസ് ചെയ്യിപ്പിച്ചു. പക്ഷെ സാ​ഗർ ജുനൈസിന് വേണ്ടി സംസാരിക്കാൻ പോലും തയ്യാറാവാതെ മനപൂർവം വിട്ടുകൊടുത്ത് പിന്മാറി.

ഈ സംഭവം ജുനൈസിനും സാ​ഗറിനുമിടയിലുള്ള സൗഹൃദത്തിൽ വിള്ളലുണ്ടാക്കി. സെറീനയ്ക്ക് വേണ്ടി സാ​ഗർ മനപൂർവം ജുനൈസിനെ തോൽപ്പിച്ചുവെന്ന തരത്തിൽ വരെയാണ് സംസാരങ്ങൾ വന്നത്. മനപൂർവം ചെയ്തതല്ലെന്ന് സാ​ഗർ പലതവണ പറഞ്ഞിട്ടും ജുനൈസ് കേൾക്കാൻ തയ്യാറായില്ല.

സാ​ഗറും സെറീനയും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരു പ്രണയ സ്ട്രാറ്റർജി പണിതെടുക്കാൻ ശ്രമിക്കുന്നുവെന്ന് ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ തന്നെ സംസാരമുണ്ട്. ജുനൈസിനും അത്തരമൊരു സംശയമുണ്ട്. അതുകൊണ്ടായിരിക്കാം പെണ്ണിന് വേണ്ടി സുഹൃത്ത് തന്നെ ചതിച്ചുവോ എന്നുള്ള തരത്തിലുള്ള തോന്നൽ ജുനൈസിന് വന്നതെന്നാണ് പ്രേക്ഷകരും കമന്റ് ചെയ്തത്.

ജുനൈസ് തകർന്നടിഞ്ഞു. സാഗർ മനപൂർവം ചെയ്‌തതല്ലെന്ന് വിശ്വസിക്കാൻ ജുനൈസ് തയ്യാറല്ല. സാഗർ, ജുനൈസ് ഫ്രണ്ട്ഷിപ്പിൽ‌ വിള്ളൽ വീണ് കഴിഞ്ഞു. സെറീന ഇവരുടെ ​ഗ്രൂപ്പിൽ കയറിയ ശേഷം ജുനൈസിനും സാ​ഗറിനും കണ്ടകശനിയാണെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.

ജുനൈസ് പുറത്തായി രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ നാദിറയുടെ കൈ കൊണ്ട് സാ​ഗറും പുറത്തായി. പാവക്കൂത്ത് ടാസ്ക്കിൽ ജയിക്കുന്നവർക്ക് ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ അവസരം ലഭിക്കും.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X