എന്താണിവിടെ നടക്കുന്നതെന്ന് ദൈവത്തിനറിയാം; ഒറിജിനൽ എന്നത് കൊണ്ട് എന്താണുദ്ദേശിച്ചത്; ഡിംപൽ

ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ മത്സരത്തിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ടെലികാസ്റ്റ് തുടങ്ങി അഞ്ച് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ ഹരമായി മാറാൻ ഇത്തവണ ബി​ഗ് ബോസിന് കഴിഞ്ഞു. ഓരോ മത്സരാർത്ഥികളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതാണ് ഇതിന് കാരണമെന്നാണ് പ്രേക്ഷകർ പറയുന്നത്. വീട്ടിനകത്തെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വാശിയേറിയ ചർച്ചകളാണ് നടക്കുന്നത്. മിക്കവർക്കും കാര്യമായിത്തന്നെ പിആർ വർക്കുമുണ്ട്.

അഞ്ചാം സീസണായതിനാൽ തന്നെ നാല് സീസൺ കണ്ട് വന്നവരെന്ന ​ഗുണം മത്സരാർത്ഥികൾക്കുണ്ട്. അതിനാൽ കൃത്യമായ നീക്കങ്ങളും ഇവരുടെ ഭാ​ഗത്ത് നിന്നുണ്ടാവുന്നു. ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങൾക്ക് ബിഗ് ബോസിൽ വഴക്ക് നടന്നു. ഒരു വഴക്കിന് അധിക സമയം ആയുസ്സില്ലെന്നതും ഇത്തവണത്തെ സീസണിന്റെ പ്രത്യേകതയാണെന്ന് പ്രേക്ഷകർ പറയുന്നു. കഴിഞ്ഞ സീസണുകൾ പോലെ ആളുകൾ തമ്മിലുള്ള വ്യക്തി വൈരാഗ്യം ഇത്തവണ കുറവാണ്. ഒറിജിനിൽ മത്സരാർത്ഥികളെന്നാണ് ഇത്തവണയുള്ള വിശേഷണം.

ഇതേക്കുറിച്ച് ബി​ഗ് ബോസ് മൂന്നാം സീസണിൽ മത്സരിച്ച ഡിംപൽ ഭാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഒറിജിനൽ എന്ന് പേരിട്ടിട്ടുണ്ട്, എന്തിനാണെന്ന് അറിയില്ല. എല്ലാവരും ഒറിജിനലായി നിൽക്കണമെന്നാണോ നിൽക്കും എന്നാണോ എന്നറിയില്ല. രണ്ടാഴ്ച കഴിയുമ്പോഴേ ഒറിജിനൽ എന്നത് കൊണ്ട് എന്താണുദ്ദേശിച്ചതെന്ന് കൃത്യമായി അറിയാൻ പറ്റുള്ളൂ. ഇതിന് മുമ്പ് വന്നവർ ഒറിജുിനല്ലായിരുന്നു. എന്താണിവിടെ നടക്കുന്നതെന്ന് ദൈവത്തിനറിയാം'

Bigg Boss

'അഞ്ചാം സീസണിൽ കുറച്ച് കൂടി അപ്ഡേഷൻ ഉണ്ടാവും. ഓരോ സീസൺ കഴിയുന്തോറും പൊട്ടിത്തെറികൾ കൂടിക്കൂടി വരുന്നുണ്ട്. പോടാ എന്ന് പറഞ്ഞതിന് എനിക്ക് ശിക്ഷ തന്നതാണ്. അത് കഴിഞ്ഞ് അടുത്ത സീസണിൽ അച്ഛനെയും അമ്മയെയും വിളിച്ചിട്ട് സാരമില്ല, ഇരിക്കട്ടെയെന്ന് പറഞ്ഞതാണ്' അഞ്ചാം സീസണിൽ വഴക്ക് പറയുമോ ഇല്ലയോ എന്ന് നോക്കാമെന്നും ഡിംപൽ പറഞ്ഞു. ബി​ഗ് ബോസ് അഞ്ചാം സീസൺ തുടങ്ങാനിരിക്കെയായിരുന്നു ജാം​ഗോ സ്പേസ് ടിവിയോട് ഡിംപൽ ഇക്കാര്യം പറഞ്ഞത്.

ബി​ഗ് ബോസ് മൂന്നാം സീസണിലെ പ്രധാന സാന്നിധ്യമായ മത്സരാർത്ഥികളിലൊരായിരുന്നു ഡിംപൽ ഭാൽ. വീട്ടിൽ താനുമായി സ്ഥിരം വഴക്കായിരുന്ന ഭാ​ഗ്യലക്ഷ്മിയുമായി പിന്നീട് താൻ താൻ സൗഹൃദത്തലായെന്ന് മുമ്പ് ഡിംപൽ പറഞ്ഞിരുന്നു. തന്നെ ഭാ​ഗ്യലക്ഷ്മി സാമ്പാറുണ്ടാക്കാൻ പഠിപ്പിച്ചു. അവരുടെ ജീവിതം തനിക്ക് പ്രചോദനമാണെന്നും ഡിംപൽ പറഞ്ഞു. ബി​ഗ് ബോസ് വീട്ടിൽ ഡിംപലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന വ്യക്തിയായിരുന്നു മണിക്കുട്ടൻ. എന്നാൽ പിന്നീട് ഇരുവരുടെയും സൗഹൃദം അവസാനിച്ചു. മണിക്കുട്ടനെതിരെ ഡിംപൽ തുറന്നടിച്ച സാഹചര്യവും ഉണ്ടായി.

ജീവിതത്തിൽ അഭിനയിക്കുന്നയാളാണ് അദ്ദേ​ഹം. ജീവിതം സിനിമയല്ല ഭായ് എന്ന് മാത്രമേ എനിക്കയാളോട് പറയാനുള്ളൂ. ചിലത് ഡിലീറ്റ് ചെയ്താലും റീ സൈക്കിൾ ബിന്നിൽ പോയി കിടക്കും. അവിടെ നിന്നും ഡിലീറ്റ് ചെയ്ത ആളാണതെന്നും ഡിംപൽ പറഞ്ഞു. തനിക്ക് ശരിക്കും സഹതാപമാണ് തോന്നുന്നത്. നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ മറ്റുള്ളവരെയും ഫൂൾ ആക്കരുത്. എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും പറയാം. പക്ഷെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാൽ പിന്നെ അയാൾക്ക് നിലനിൽപ്പില്ലെന്നും ഡിംപൽ ഭാൽ പറഞ്ഞു.

Dimpal Bhal, Bigg Boss

മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സൗഹൃദം ബി​ഗ് ബോസിലെ ചർച്ചയായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് ഡിംപൽ പുറത്ത് പോയപ്പോൾ ഡിംപലിന്റെ മടങ്ങി വരവിന് വേണ്ടി ക്യാമറയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന മണിക്കുട്ടൻ അന്ന് വൈറലായിരുന്നു. ബി​ഗ് ബോസിന്റെ മൂന്നാം സീസണിനും വലിയ ആരാധകരുണ്ടായിരുന്നു. നാല് സീസണിന് ശേഷമാണ് വീട്ടിനുള്ളിൽ കനത്ത വഴക്കും മറ്റും തുടരെ വന്നതെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X