ഈ ആഴ്ച ഡബിൾ എവിക്ഷൻ....?, പുറത്താകുന്നത് സെറീനയും ശ്രുതിയും?, സെറീന പോയാൽ സാഗർ നന്നാകുമെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഹൗസിൽ ഇപ്പോൾ പതിമൂന്ന് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച പ്രേക്ഷകർക്ക് വളരെ ആവേശം നിറഞ്ഞതായിരുന്നു. ചലഞ്ചേഴ്സായി മുൻ സീസണുകളിലെ മത്സരാർഥികളിൽ ഒരാളായ രജിത്തും റോബിനും അടക്കം വന്നതോടെ ഗെയിം മൊത്തത്തിൽ മാറി മറിയുകയും പലരുടേയും യഥാർഥ ഗെയിമും മുഖം മൂടികളും പുറത്ത് കൊണ്ടുവരാൻ ചലഞ്ചേഴ്സിന് സാധിക്കുകയും ചെയ്തിരുന്നു.
ചില സേഫ് ഗെയിമേഴ്സ് രജിത്തും റോബിനും നൽകിയ നിർദേശങ്ങൾ മനസിലാക്കി കളിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോൾ. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസ് സംഭവ ബഹുലമായിരുന്നതിനാൽ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുന്നതിന് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വീക്കിലി ടാസ്ക്കിലെ മത്സരാർഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രേക്ഷകർ അവതാരകൻ ചോദിക്കണമെന്ന് കരുതുന്ന ചോദ്യങ്ങൾ ചോദിക്കുമോ എന്നറിയാണ് സ്ഥിരം പ്രേക്ഷകർ കാത്തിരിക്കുന്നത്. രജിത്തും റോബിനും വന്ന ശേഷം നിരവധി വാക്ക് തർക്കങ്ങളും അഖിൽ മാരാരും ജുനൈസും തമ്മിലുള്ള ഏറ്റുമുട്ടൽ വരേയും ഹൗസിൽ നടന്നിരുന്നു.

അഖിൽ മാരാർ ജുനൈസിനെ വാക്ക് തർക്കത്തിനിടെ തോൾ വെച്ച് തള്ളിയത് വലിയ ചർച്ചയായിരുന്നു. അഖിൽ തന്നെ ഫിസിക്കൽ അസാൾട്ട് ചെയ്തുവെന്നും നടപടി വേണമെന്നും പിന്നീട് ജുനൈസ് ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരേയും വിളിച്ചിരുത്തി ബിഗ് ബോസ് കാര്യങ്ങൾ സംസാരിച്ചതിനാൽ ജുനൈസ് അഖിൽ മാരാരുമായി രമ്യതയിലായി. അതേസമയം ഈ ആഴ്ച ഡബിൾ എവിക്ഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
3 വോട്ടുകള്‍ നേടി സെറീന, 4 വോട്ടുകളുമായി റെനീഷ, 5 വോട്ടുകളുമായി ശോഭ, 6 വോട്ടുകളുമായി അഖില്‍, 8 വോട്ടുകളുമായി സാഗര്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ എവിക്ഷന്‍ ലിസ്റ്റില്‍ എത്തിയത്. അതിന് പിന്നാലെ വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി എന്നിവരും ഈ ലിസ്റ്റില്‍ നേരിട്ട് എത്തി.

ഇതോടെ ഈ ആഴ്ച പുറത്തേക്കുള്ള വഴിയില്‍ ഇതോടെ 9 പേര്‍ ഉള്‍പ്പെട്ടു. ഇതിൽ ജനപിന്തുണ കുറവുള്ള സെറീനയും ശ്രുതി ലക്ഷ്മിയും പുറത്താകുമെന്നാണ് റിപ്പോർട്ട്. ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ഗെയിം കളിക്കുന്ന മത്സരാർഥി ശ്രുതി ലക്ഷ്മിയാണെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. റിനോഷ്, മിഥുൻ എന്നിവർക്കൊപ്പം നിന്ന് ഗ്രൂപ്പ് ഗെയിം കളിക്കുന്നതായും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
അതേസമയം സെറീനയ്ക്കുള്ള പ്രേക്ഷക പിന്തുണ കുറഞ്ഞ തുടങ്ങിയത് സാഗറുമായുള്ള ലവ് സ്ട്രറ്റജി തുടങ്ങിയത് മുതലാണ്. എന്നാൽ ഇതേ കുറിച്ച് പല തവണ രജിത്ത് കുമാർ അടക്കമുള്ളവർ ചോദിച്ചിട്ടും കൃത്യമായൊരു മറുപടി സെറീനയോ സാഗറോ പറഞ്ഞിട്ടില്ല.
പക്ഷെ ഇവരുടെ പെരുമാറ്റം പുറത്തുള്ള പ്രേക്ഷകരിൽ ഇത് ഒരു ലവ് സ്ട്രാറ്റജിയായി തോന്നിപ്പിച്ചിട്ടുണ്ടെന്നും രജിത്ത് കുമാർ സാഗറിനോടും സെറീനയോടും പറഞ്ഞിരുന്നു. സെറീനയ്ക്കൊപ്പമുള്ള സാഗറിന്റെ സൗഹൃദം വളർന്ന ശേഷം സാഗറിന്റെ ഗെയിം വളരെ അധികം താഴെപ്പോയതായി പ്രേക്ഷകർക്കും അഭിപ്രായമുണ്ട്. കണ്ട് തഴമ്പിച്ച സ്ട്രാറ്റജിയായതുകൊണ്ടാണ്. സെറീന-സാഗർ പ്രണയത്തിന് ഹേറ്റേഴ്സ് കൂടാൻ കാരണം.
ഹൗസിൽ നിലനിൽക്കാൻ ലവ് സ്ട്രാറ്റജി ഒരിക്കലും ഇറക്കില്ലെന്ന് പറഞ്ഞ മത്സരാർഥി കൂടിയാണ് സെറീന. അതേസമയം കഴിഞ്ഞ ദിവസം റോബിൻ ചലഞ്ചറായി ഹൗസിൽ വന്ന് കാട്ടിക്കൂട്ടിയ കോലാഹലങ്ങളെ കുറിച്ചും അവതാരകൻ മോഹൻലാൽ ഇന്ന് സംസാരിച്ചേക്കുമെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ബിഗ് ബോസ് ടീമിനെ വെല്ലുവിളിച്ചതോടെയാണ് റോബിനെ ഹൗസിൽ നിന്നും പുറത്താക്കിയത്.


Click it and Unblock the Notifications