'അഖിലിനെ പുറത്താക്കണം', ബി​ഗ് ബോസിനെതിരെ വെല്ലുവിളി, റോബിനെ ഹൗസിൽ നിന്നും ബി​ഗ് ബോസ് വീണ്ടും പുറത്താക്കി!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് യഥാർഥ ​ഗെയിം പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതിന് കാരണം മുൻ സീസണുകളിലെ ശക്തരായ മത്സരാർഥികളായ റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറുമാണ്. ഇരുവരും രണ്ട് ദിവസം മുമ്പാണ് മത്സരാർഥികളുടെ സേഫ് ​ഗെയിം പുറത്തുകൊണ്ടുവരാനും ​ഗ്രൂപ്പുകൾ തകർക്കാനുമായി ഹൗസിലേക്ക് എത്തിയത്. റോബിൻ സീസൺ ഫോറിലെ താരമായിരുന്നു. പക്ഷെ എഴുപതാം ദിവസം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായി.

അതുപോലെ രണ്ടാം സീസണിലെ മത്സരാർഥി രജിത്ത് കുമാറും സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് പുറത്തായത്. റോബിൻ‌ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ നന്മയുടെ വഴിയെ സഞ്ചരിച്ചാണ് സംസാരിച്ചത്.

പുറത്ത് നഷ്ടപ്പെട്ട് പോയ ഇമേജ് വീണ്ടും തിരിച്ച് പിടിക്കാൻ വേണ്ടി ഹൗസിൽ വന്ന് നന്മയും മോട്ടിവേഷനും വിതറി സംസാരിച്ചുവെന്നാണ് റോബിന്റെ രണ്ടാം വരവിലെ പ്രകടനം കണ്ട് പ്രേക്ഷകർ പറഞ്ഞത്. അതേസമയം രജിത്ത് കുമാർ പ്രേക്ഷകർ പ്രതീക്ഷിച്ചതിന്റെ പതിന്മടങ്ങ് പ്രകടനം കാഴ്ചവെച്ച് പലരുടേയും സേഫ് ​ഗെയിം പൊളിച്ചു.

Robin

മുമ്പ് രജിത്ത് കുമാർ ഫാൻ അല്ലാത്തവർ പോലും അദ്ദേഹ​ത്തിന്റെ രണ്ടാം വരവിന് ശേഷം ഫാനായി മാറി. രജിത്ത് കുമാറിന്റെ പ്രവോക്കിങ് ​ഗെയിം ആരംഭിച്ചതോടെ റോബിനെ ക്യാമറയിൽ പോലും കാണാനില്ലാത്ത അവസ്ഥയായെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു.

രജിത്തിന്റെ പ്രകടനം കണ്ട് മനസിലാക്കി ഇടയ്ക്ക് റോബിനും പ്രവോക്കിങ് നടത്തിയിരുന്നു. വന്ന രണ്ട് ​​ദിവസം ഹൗസിലെ ശക്തനായ മത്സരാർഥി അഖിൽ മാരാരുമായി സ്നേഹത്തിലായിരുന്ന റോബിൻ ഇപ്പോൾ അഖിലിന് നേരെ തിരിഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

വീക്കിലി ടാസ്ക്ക് ആരംഭിച്ചപ്പോൾ മുതൽ ജുനൈസും സംഘവും അഖിൽ മാരാരും സംഘവും തമ്മിൽ വഴക്കുകൾ നടക്കുന്നുണ്ട്. ഇരുവരും രണ്ട് ധ്രുവങ്ങളിൽ നിന്ന് ചിന്തിക്കുന്നവരായതുകൊണ്ട് അഖിൽ മാരാർ-ജുനൈസ് തർക്കം വീട്ടിൽ പതിവാണ്. ഇത്തവണ അത് കുറച്ച് അധികമായി ജുനൈസിനെ അഖിൽ തോളുകൊണ്ട് തള്ളി മാറ്റി.

ഇതോടെ ഫിസിക്കൽ അസോൾട്ടാണെന്ന് പറഞ്ഞ് ജുനൈസ് ബി​ഗ് ബോസിനോട് പരാതി പറയാൻ തുടങ്ങി. റോബിനും ജുനൈസിന് ഒപ്പം നിന്ന് അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. താൻ പുറത്തായത് സഹമത്സരാർഥിയെ പിടിച്ച് തള്ളി എന്നതിന്റെ പേരിലാണെങ്കിൽ അഖിൽ ചെയ്തതും ഇതേ പ്രവൃത്തിയാണെന്നും പുറത്താക്കണമെന്നുമാണ് റോബിൻ ബി​ഗ് ബോസിനോട് പറഞ്ഞത്.

Robin

എന്നാൽ ബി​ഗ് ബോസ് ജുനൈസിനേയും അഖിലിനേയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം പരസ്പരം കൈകൊടുത്ത് സൗഹൃദത്തോടെ പോകാൻ ആവശ്യപ്പെട്ടു. ബി​ഗ് ബോസിന്റെ നിർദേശം ഇരുവരും അം​ഗീകരിക്കുകയും ചെയ്തു. ഇതോടെ അഖിലിനെ പുറത്താക്കണമെന്ന റോബിന്റെ പ്ലാൻ തകർന്നു. ഇതോടെ പ്രകോപിതനായ റോബിൻ ബി​ഗ് ബോസിനെതിരെ വെല്ലുവിളി നടത്തി. പട്ടിണി കിടന്ന് ചത്താലും അഖിലിനേയും കൊണ്ടുമാത്രമെ പുറത്തേക്ക് പോകൂവെന്നൊക്കെയാണ് റോബിൻ സംസാരിച്ചത്.

ബി​​ഗ് ബോസിനെ വെല്ലുവിളിക്കുന്നത് ഹൗസിലെ നിയമങ്ങൾക്ക് എതിരാണ്. ഇതോടെ റോബിനെ ഹൗസിൽ നിന്നും ബി​ഗ് ബോസ് വീണ്ടും പുറത്താക്കി. കുറച്ച് ദിവസം കൂടി ഹൗസിൽ നിൽക്കാൻ ബി​​ഗ് ബോസ് റോബിനും രജിത്തിനും സമ്മതം നൽകിയിട്ടുണ്ട്. എന്നാൽ അഖിൽ മാരാരുമായുള്ള റോബിന്റെ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ റോബിൻ തന്റെ കാലവധി പൂർത്തിയാകും മുമ്പ് പുറത്താക്കപ്പെട്ടിരിക്കുകയാണ്.

ഇനിയും ഹൗസിലേക്ക് ചലഞ്ചേഴ്സ് കടന്നുവരാനുള്ള സാധ്യതകളുണ്ട്. അതേസമയം സീസൺ ഫൈവിൽ പുറത്തായ വൈബർ ​ഗുഡ് ദേവു വീണ്ടും ഹൗസിലേക്ക് തിരികെ വരുന്നുവെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഒരു സ്റ്റാറ്റസും സോഷ്യൽമീഡിയയിൽ ദേവു പങ്കുവെച്ചിട്ടുണ്ട്. പെട്ടന്ന് ഇമോഷണലാവുകയും ആവശ്യമില്ലാത്തിടത്ത് സംസാരിക്കുകയും ചെയ്ത് ഫാൻസിനേക്കാൾ കൂടുതൽ ഹേറ്റേഴ്സിനെയാണ് ദേവു ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ സമ്പാദിച്ചത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X