'ബിഗ് ബോസ് അഖിൽ മാരാരുടെ പെട്ടി തുറന്നപ്പോൾ രണ്ട് ഷഡ്ഢി മാത്രം, എല്ലാവരുടെ പ്ലാനും അവൻ പൊട്ടിക്കും'; ദേവു
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ആഴ്ച മോഹൻലാൽ ഡബിൾ എവിക്ഷൻ പ്രഖ്യാപിച്ചത്. ഒരാൾ മാത്രമെ തങ്ങളുടെ കൂട്ടത്തിൽ നിന്ന് പുറത്താകുവെന്നാണ് ഹൗസിലുള്ളവരെല്ലാം കരുതിയിരുന്നത്. മോഹൻലാൽ ജപ്പാനിൽ നിന്നും സൂം കോളിൽ എത്തിയാണ് ഡബിൾ എവിക്ഷൻ പ്രഖ്യാപിച്ചത്. മനീഷ കെ.എസ്, വൈബർ ഗുഡ് ദേവു എന്നിവരാണ് പുറത്തായത്. ഹൗസിൽ വരും ദിവസങ്ങളിൽ കത്തികയറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർഥികൾ കൂടിയായിരുന്നു ഇരുവരും.
ഇരുവരും ഇപ്പോൾ അഭിമുഖങ്ങളും മറ്റുമായി സജീവമാണ്. അക്കൂട്ടത്തിൽ അഖിൽ മാരാരുമായുള്ള സൗഹൃദത്തെ കുറിച്ച് ദേവു വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വീക്കെൻഡ് എപ്പിസോഡുകളിൽ അഖിൽ പെട്ടി പാക്ക് ചെയ്യുന്നത് തന്നെ കാണാൻ രസമുള്ള കാഴ്ചയാണെന്നാണ് ദേവു പറയുന്നത്. അഖിൽ അവന്റെ പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതെന്നും ആർക്കും അവനെ തളർത്താൻ പറ്റില്ലെന്നുമാണ് ദേവു പറയുന്നത്.

'ലൈഫിൽ ഒരുപാട് സ്ട്രഗിൾ ചെയ്ത് വന്നൊരാളാണ് അഖിൽ മാരാർ. ബിസിനസ് അടക്കമുള്ള കാര്യങ്ങളിൽ പലതവണ പൊട്ടിയിട്ടും അവിടെ നിന്ന് കയറി വന്നൊരാളാണ് അഖിൽ. അവൻ അവന്റെ പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. സംസാരത്തിലും മൈന്റിന്റെ കാര്യത്തിലും മാരാരെ തളർത്താൻ നല്ല ബുദ്ധിമുട്ടാണ്.'
'അത് അവിടെ ഉള്ളവർക്ക് അറിയാം. ഈസ്റ്റർ എപ്പിസോഡിന് ശേഷം അഖിൽ എല്ലാ നോമിനേഷനിലുമുണ്ട്. എല്ലാ വീക്കെൻഡ് എപ്പിസോഡിനും മുമ്പ് പെട്ടി പാക്ക് ചെയ്യുന്നൊരു ആചാരമുണ്ട് ഹൗസിൽ. പാക്ക് ചെയ്ത പെട്ടി സ്റ്റോർ റൂമിൽ കൊണ്ടുവെക്കണം.'
'അങ്ങനെ ഒരു ദിവസം പെട്ടി വന്ന് കഴിഞ്ഞപ്പോൾ എല്ലാവരും കാര്യമായിട്ട് പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. മാരാർ കൂടുതലായും മുണ്ടാണ് ഉപയോഗിക്കുന്നത്. പെട്ടി കൊണ്ടുവന്ന് ഡ്രോ തുറന്ന് എനിക്കിപ്പോൾ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ലാത്ത സാധനം ഷഡ്ഢിയാണെന്ന് പറഞ്ഞ് രണ്ടെണ്ണം എടുത്ത് പെട്ടിയിലിട്ട് പാക്ക് ചെയ്തിട്ട് ബിഗ് ബോസിനോട് പറഞ്ഞു പെട്ടി റെഡിയായിയെന്ന്.'
'മാരാർ പെട്ടി കൊണ്ടുവെച്ച് കുറച്ച് കഴിഞ്ഞപ്പോൾ ബിഗ് ബോസിന്റെ ലെറ്റർ വന്നു മാരാർക്ക്... മാരാർ ഷഡ്ഢി മാത്രം പോര എല്ലാ ഡ്രെസ്സും വേണമെന്നാണ് ലെറ്ററിലുണ്ടായിരുന്നത്. ഹൗസിലുള്ള എല്ലാവരുടേയും പ്ലാൻ അവൻ പൊട്ടിക്കും. എട്ട്, പതിനാറായി പൊട്ടിക്കും.'

'നല്ല മനുഷ്യനാണ് മാരാർ. മധുവിന്റെ കേസിൽ മാരാർ ഉദ്ദേശിച്ചത് ഇതാണ്... ഭക്ഷണം എടുത്ത് കഴിച്ചതിന് ഒരാളെ തല്ലിക്കൊന്ന നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളിൽ ഒരു സാധനം എടുത്ത് കഴിഞ്ഞാൽ അത് ഒരു ആപ്പിൾ ആണെങ്കിലും ചപ്പാത്തി കഷ്ണമാണെങ്കിലും അവനെ തീർക്കാൻ അല്ലെങ്കിൽ അത്തരത്തിൽ ഒരു യുദ്ധം ഹൗസിൽ ഉണ്ടാകുമെന്നാണ്.'
'മാരാർ സംസാരിച്ചത് ഈ സെൻസിലാണെങ്കിലും പുറത്ത് ഭയങ്കര പ്രശ്നമായി. ഇതൊക്കെ അവൻ ലൈറ്റായി എടുക്കും. പക്ഷെ അത് വലിയ പ്രശ്നമാകും. സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് സംസാരിക്കണമെന്ന് അവനോട് ഞങ്ങൾ പറയാറുണ്ട്' ദേവു പറഞ്ഞു.
ഇക്കഴിഞ്ഞ വീക്കിലി ടാസ്ക്കിലും വിജയിച്ചത് അഖിൽ മാരാർ നയിച്ച ടീമാണ്. നൂറ് ഡിഗ്രി പനിയും വെച്ച് ടീമിനുവേണ്ടി ആത്മാർഥമായി പോരാടിയ അഖിലിനെ എപ്പിസോഡ് കണ്ട പ്രേക്ഷകരെല്ലാം പുകഴ്ത്തിയിരുന്നു. ഹൗസിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സപ്പോർട്ട് അഖിലിനാണ്.
ചാനൽ ചർച്ചകളിൽ മാത്രം കണ്ടിരുന്ന അഖിലിനെ കുറിച്ച് നിരവധി തെറ്റായ ധാരണകൾ ഉണ്ടായിരുന്നുവെന്നും ബിഗ് ബോസിൽ വന്നശേഷം അഖിലിനെ അടുത്ത് അറിയാനും തെറ്റായ ചിന്തകൾ മാറ്റാനും കഴിഞ്ഞുവെന്നും ആരാധകർ സോഷ്യൽമീഡിയയിൽ കുറിക്കാറുണ്ട്.


Click it and Unblock the Notifications