'ശ്രുതി ചേച്ചി കഴുത്തിൽ അടിച്ച വോളിനി ഞാൻ ഊതികൊടുത്തതാണ്, എന്റെ തക്കുടുവിന് ഒരുപാട് ഹേർട്ടായി'; അഞ്ചൂസ് റോഷ്
ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ അമ്പതാം ദിവസം നടന്ന എവിക്ഷനിൽ ഹൗസിൽ നിന്നും പുറത്തായത് ടെലിവിഷൻ താരം അഞ്ചൂസ് റോഷായിരുന്നു. തുടക്കത്തിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നു അഞ്ചൂസ് റോഷ്. എന്നാൽ പതിയെ പതിയെ ഹൗസിലേക്ക് വന്ന കാര്യം മറന്ന് ഫ്രണ്ട്ഷിപ്പിലേക്ക് മാത്രമായി അഞ്ചൂസിന്റെ ഗെയിം ഒതുങ്ങി. നല്ല പ്രകടനം കാഴ്ചവെക്കാതെ സേഫ് ഗെയിം കളിച്ചതും അഞ്ചൂസിന് വിനയായി.
പുറത്താകുന്നതിന് മുമ്പുള്ള ഒരാഴ്ച മാരാർ ടീമിനൊപ്പം ചേർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ഗെയിമിലേക്ക് അഞ്ചൂസ് തിരികെ വന്നുതുടങ്ങിയപ്പോഴേക്കും പുറത്തായിപ്പോയി. അഞ്ചൂസിന് ഏറ്റവും കൂടുതൽ വിമർശനം കേട്ടത് റെനീഷയോട് കൂടുതൽ അടുപ്പം കാണിച്ചതും പ്രണയം ഉള്ളതുപോലെ പെരുമാറിയതുമാണ്.
ഇടയ്ക്ക് റെനീഷയേയും അഞ്ചൂസിന്റെ ഫ്രണ്ട്ഷിപ്പ് ബാധിക്കുകയും ഗെയിം താഴോട്ട് പോകുകയും ചെയ്തതായി കാണാമായിരുന്നു. റെനീഷയുടെ വീട്ടുകാർക്കും ഫ്രണ്ട്ഷിപ്പ് റെനീഷയുടെ ഗെയിമിനെ ബാധിച്ചുവെന്ന അഭിപ്രായമുണ്ടായിരുന്നു.

ഹൗസിന് പുറത്തിറങ്ങിയ അഞ്ചൂസ് തന്നെ കുറിച്ച് വന്ന വിമർശനങ്ങളിൽ അസ്വസ്ഥയാണ്. ഇപ്പോഴിത താൻ ചെയ്ത പല കാര്യങ്ങളും പുറത്ത് വന്നപ്പോൾ തലതിരിഞ്ഞ പോയിയെന്നും ആളുകൾ തെറ്റിദ്ധരിച്ചെന്നും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ചൂസ്.
തന്റെ പെണ്ണ് തക്കുടുവുമായുള്ള പ്രണയത്തെ പോലും ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാധിച്ചുവെന്നും അഞ്ചൂസ് പറയുന്നു. ഞാൻ ഏറ്റവും കൂടുതൽ എഫേർട്ട് ഇട്ട് ഗെയിം കളിച്ചത് ലാസ്റ്റ് വീക്കാണ്. ഹൗസിലെ എന്റെ ഫ്രണ്ട്സ് വരെ എന്നെ പുകഴ്ത്തി സംസാരിച്ച വീക്കായിരുന്നു. അത്തരത്തിലുള്ള പ്രശംസ കിട്ടി കഴിഞ്ഞപ്പോൾ എവിക്ടായി. പക്ഷെ ഇപ്പോൾ നോക്കുമ്പോൾ പുറത്തായത് നന്നായിയെന്ന് തോന്നുന്നു.
വീഡിയോയുടെ പൂർണ രൂപം കാണാം:
കാരണം ഞാൻ അവിടെ നിക്കുമ്പോൾ എന്റെ വീട്ടുകാരും എനിക്ക് വേണ്ടപ്പെട്ടവരും ഹേർട്ടായി കൊണ്ടിരിക്കുകയാണ്. പിന്നെ അവർക്ക് എന്നെ മനസിലാകും. 29 വർഷമായി വീട്ടുകാരും അഞ്ച് വർഷമായി എന്റെ പെണ്ണും എന്നെ അടുത്ത് അറിയുന്നത് അല്ലേ. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് വർക്ക് ചെയ്ത പ്രോജക്ട്സ് എല്ലാം എനിക്ക് പ്ലസ് ആയിരുന്നു. ദയവ് ചെയ്ത് അഭിനയം സ്റ്റോപ്പ് ചെയ്യരുതെന്ന് പറഞ്ഞ് മെസേജ് വെര വന്നിട്ടുള്ളതാണ്.
അത്തരമൊരു സാഹചര്യത്തിൽ നിന്നും ഇപ്പോൾ നോക്കുമ്പോൾ നിരവധി നെഗറ്റീവാണ് എന്നെ കുറിച്ച് വന്നത്. റിലേഷൻഷിപ്പിന് വാല്യു കൊടുക്കുന്ന ആളാണ് ഞാൻ. സ്നേഹം നല്ല രീതിയിൽ ഞാൻ പ്രകടിപ്പിച്ചു. ഐ ലവ് യു ഇത്ര വലിയ തെറ്റാണെന്ന് മനസിലാക്കിയത് പുറത്തിറങ്ങിയപ്പോഴാണ്.

മാരാരുടെ ഫാൻസിനെ എനിക്ക് വേണ്ട. എന്നെ കൂട്ടികൊണ്ടുപോയി അഖിലേട്ടൻ സംസാരിച്ചപ്പോൾ ഞാൻ കരുതിയത് ഡോമക്സിന് വേണ്ടി സംസാരിക്കാൻ പോയതാണെന്നാണ്. പിന്നെ വോട്ട് ചോദിക്കാനാണെന്ന് മനസിലായപ്പോൾ ഞാൻ തിരുത്തി സംസാരിക്കുകയും ചെയ്തിരുന്നു. അത് പക്ഷെ ടെലികാസ്റ്റ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴുള്ള എപ്പിസോഡ് കാണാനുള്ള മാനസീകാവസ്ഥയില്ല. ലൈവ് പിന്നെ ഇനി കാണാൻ പറ്റില്ലല്ലോ. എന്റെ പെണ്ണിന്റെ കാര്യത്തിൽ ഞാൻ സെൻസിറ്റീവാണ്.
ഇത്രയും ഫ്രണ്ട്സിനെ കെയർ ചെയ്തിട്ടുണ്ടെങ്കിൽ പെണ്ണിനെ ഞാൻ എന്തുമാത്രം കെയർ ചെയ്ത് കാണും. അവളുടെ കാര്യത്തിലാണ് ഞാൻ വീണുപോയത്. അവളെ ഒരുപാട് കാര്യങ്ങൾ വിഷമിപ്പിച്ചു. തക്കുടുവിന് സെൽഫ് റെസ്പെക്ട് ഉണ്ടെങ്കിൽ അഞ്ചൂസിനെ കളഞ്ഞിട്ട് പോകണം എന്നൊക്കയാണ് കമന്റ്സ് വന്നത്. അതൊക്കെ അവളെ വിഷമിപ്പിച്ചു.
തക്കുടുവുമായി അഞ്ച് വർഷത്തെ പ്രണയമാണ്. ഇന്റർവ്യൂസ് കൊടുക്കുന്നില്ലെന്ന് കരുതിയിരുന്നതാണ്. എന്റെ പെണ്ണ് പറഞ്ഞതുകൊണ്ടാണ് കൊടുക്കുന്നത്. ശ്രുതി ചേച്ചിയുമായുള്ള വീഡിയോയും വിമർശനങ്ങളും ഞാൻ കണ്ടിരുന്നു. ആ വീഡിയോയുടെ സത്യാവസ്ഥ അങ്ങനെയല്ല. ശ്രുതി ചേച്ചിക്ക് എന്റെ ചേച്ചിയുടെ പ്രായമാണ്. ശ്രുതി ചേച്ചി കഴുത്തിൽ വോളിനി അടിക്കാറുണ്ട്. അത് ഊതികൊടുത്തതാണ് ഞാൻ അന്ന്. അതിനേയും മോശമായി ചിത്രീകരിച്ചു. അഞ്ചൂസ് റോഷ് പറയുന്നു.


Click it and Unblock the Notifications