​'ഗോവയിൽ വെച്ച് കണ്ടുമുട്ടി, പതിയെ പ്രണയത്തിലായി, സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണ്'; കാമുകനൊപ്പം ലെച്ചു!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ മത്സരാർഥികളിൽ ഒരാളും എപ്പോൾ നോക്കുമ്പോഴും പ്രേക്ഷകർക്ക് പോസിറ്റീവ് വൈബ് നൽകിയിരുന്നതുമായ മത്സരാർഥിയാണ് നടിയും ഡാൻസറും മോ‍ഡലുമായി ഐശ്വര്യ ലെച്ചു. ശാരീകാവസ്ഥ മോശമായതിനെ തുടർന്നാണ് ലെച്ചു ഹൗസിൽ നിന്നും പുറത്തായത്. ലെച്ചു പുറത്തായതിൽ പ്രേക്ഷകരും നിരാശയിലായിരുന്നു.

ലെച്ചു പുറത്തായിയെന്ന വാർത്തകൾ വന്നപ്പോൾ ലെച്ചുവിന്റെ മനോഹരമായ ചിരി മിസ് ചെയ്യുമെന്നാണ് ഏറെയും പ്രേക്ഷകർ കുറിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷം കേരളം സന്ദർശിക്കാനെത്തിയ ലെച്ചു ഹൗസിലെ വിശേഷങ്ങളും തന്റെ കാമുകനെ കുറിച്ചും ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. ലെച്ചു കാരണമാണ് ബി​ഗ് ബോസ് കണ്ടുതുടങ്ങിയതെന്നാണ് കാമുകൻ ശിവാജി അഭിമുഖത്തിൽ സംസാരിച്ച് പറഞ്ഞത്.

lachu

'കേരളത്തിലേക്ക് വന്നത് ഇവിടുത്തെ നല്ല ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. ലെച്ചുവിന് ഒപ്പം പോയി പൊറോട്ട, ബീഫ് പോലുള്ളവയൊക്കെ കഴിച്ചു. ലെച്ചു അസുഖം വന്ന് അവസ്ഥ മോശമായതുകൊണ്ടാണ് പുറത്തായത്. അല്ലായിരുന്നുവെങ്കിൽ ലെച്ചുവിന് ഇനിയും ​ഗെയിം കളിക്കാൻ സാധിക്കുമായിരുന്നു. ​ഗെയിമിലേക്ക് ലെച്ചു ഇറങ്ങി തുടങ്ങിയപ്പോഴാണ് പുറത്തായത്.'

'മലയാളം ഷോയായതുകൊണ്ട് എനിക്ക് മനസിലാവാത്ത കാര്യങ്ങൾ സുഹൃത്താണ് തർജിമ ചെയ്ത് തന്നത്. കുറേയൊക്കെ ലെച്ചുവിന്റെ ബോഡി ലാ​ഗ്വേജ് നോക്കി പഠിക്കാനും ശ്രമിച്ചിരുന്നു. ലൈവൊക്കെ കാണാറുണ്ടായിരുന്നു. ‌നമ്മുടെ ​ഗേൾഫ്രണ്ട് എന്ത് ചെയ്യുകയാണെന്ന് അറിയണമെന്ന് തോന്നുമ്പോൾ ലൈവ് എടുത്ത് നോക്കിയാൽ മതിയല്ലോ.'

വീഡിയോയുടെ പൂർണരൂപം കാണാം

'ഹെൽത്താണ് ഷോയെക്കാൾ പ്രധാനം. എന്തൊക്കെ പറഞ്ഞാലും അത് ഒരു ഷോ മാത്രമാണ്. ഹെൽത്ത് ഇല്ലാതാകുമ്പോൾ അവിടെ നിന്ന് ​ഗെയിം കളിച്ചിട്ട് കാര്യമില്ല. ലെച്ചു ഹൗസിൽ നിന്നും വന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഞാൻ അവളെ കാണാൻ എത്തിയത്. ലെച്ചുവിന്റെ ഏറ്റവും രസകരമായ മൊമന്റായി തോന്നിയത് സാ​ഗറിനൊപ്പമുള്ള ചിങ്ങമാസം ഡാൻസും ഹനാനുമൊത്തുള്ള ഫൈറ്റുമായിരുന്നു. ഹനാൻ ‍ഞങ്ങളെ വന്ന് കണ്ടിരുന്നു.'

'ലെച്ചു ലൈഫ് സ്റ്റോറി പറഞ്ഞത് നന്നായിരുന്നു. അത് അവിടെ പറയേണ്ട ഒന്നായിരുന്നു' ലെച്ചുവിന്റെ കാമുകൻ ശിവാജി പറഞ്ഞു. താൻ‌ സംവിധായകനും നിർമാതാവുമാണെന്നും ഇപ്പോൾ ഒരു വെബ് സീരിസ് ഒരുക്കുന്നതിന്റെ പുറകേയാണെന്നും ലെച്ചുവിന്റെ പാട്നർ പറഞ്ഞു.

lachu

എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നും ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് ലെച്ചുവാണ്. 'സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണെന്നും ലെച്ചു വ്യക്തമാക്കി. ​ഗോവയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല. കണ്ടും സംസാരിച്ചും പതിയെ പതിയെ പ്രണയത്തിലായതാണ്.'

'പുള്ളിയുടെ സ്വഭാവം കണ്ട് പ്രണയത്തിലായതാണ്. രണ്ട് വർ‌ഷത്തിന് ശേഷമാണ് ഞാൻ കേരളത്തിൽ വരുന്നത്. ഫുഡ് എക്സ്പ്ലോർ ചെയ്യാൻ വേണ്ടിയാണ് വന്നത്. കേരളത്തിലേക്ക് വന്നപ്പോൾ ലഭിച്ച സ്വീകരണം വളരെ നല്ലതായിരുന്നു' ലെച്ചു വിശദീകരിച്ചു.

വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ലെച്ചുവിന്റെ പാട്നറിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളുമായിയെത്തി. ലെച്ചുവിന്റെ അച്ഛനാണോ എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. സെന്ന ​ഹെ​ഗ്ഡെയുടെ സംവിധാനത്തില്‍ ഡയറക്റ്റ് ഒടിടി റിലീസായി 2021ല്‍ പുറത്തെത്തിയ തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു.

ഇത്രയും ശ്രദ്ധ നേടുന്നത് ആദ്യമാണെങ്കിലും ഐശ്വര്യ ആദ്യമായി അഭിനയിച്ച സിനിമയല്ല അത്. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, കളി, സേഫ് എന്നീ മലയാള ചിത്രങ്ങളിലും ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം ഇരൈവനിലും ലെച്ചു അഭിനയിച്ചിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X