'പുറത്തെ കാര്യങ്ങൾ കണ്ടസ്റ്റൻസ് പലരീതിയിൽ അറിയുന്നു, കുറെ സീക്രട്ടുകളുണ്ട് അവിടെ'; ബിഗ് ബോസിനെ കുറിച്ച് ഒമർ!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മൂണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ അടക്കം ആകെ 21 മത്സരാര്‍ഥികള്‍ ഇതുവരെ എത്തിയ സീസണ്‍ 5ല്‍ ഏഴ് പേരാണ് ഇതിനകം പുറത്തായത്. അവശേഷിക്കുന്നത് 14 പേരാണ്. ടൈറ്റില്‍ വിജയം കഴിഞ്ഞാല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ ലക്ഷ്യമാക്കുന്നത് ടോപ്പ് 5 എന്ന് വിളിക്കപ്പെടുന്ന ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താനാണ്.
ടോപ്പ് 5ല്‍ എത്തുന്ന മത്സരാര്‍ഥികളെ വോട്ടിങിന് ഇട്ട് ഗ്രാന്‍ഡ് ഫിനാലെ വേദിയിലാണ് ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുക. ഏറ്റവുമൊടുവില്‍ ഷോയില്‍ നിന്ന് പുറത്തായ ഒമര്‍ ലുലു കേരളത്തിൽ തിരിച്ചെത്തി. രണ്ടാഴ്ചക്കാലം മാത്രമാണ് ഒമർ ലുലു ഹൗസിലുണ്ടായിരുന്നത്. വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഒമറിന്റേത്.
സോഷ്യൽമീഡിയ, അഭിമുഖം എന്നിവയിൽ എപ്പോഴും സജീവമായി നിൽക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്ന ഒമർ ബിഗ് ബോസ് ഹൗസിലും കോളിളക്കം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്.

പക്ഷെ ഒമർ ഹൗസലെത്തിയപ്പോഴേക്കും ഒതുങ്ങിപ്പോയി. അതുകൊണ്ടാണ് പ്രേക്ഷക പിന്തുണയിൽ കുറവ് സംഭവിച്ചത്. ഒമർ അഖിൽ മാരാർക്ക് ശക്തനായ എതിരാളിയാകുമെന്നും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഹൗസിൽ നിന്നും എവിക്ടായി തിരികെ കേരളത്തിലെത്തിയ ഒമറിനെ സുഹൃത്തുക്കൾ ചേർന്ന് മാലയും ബൊക്കയും നൽകിയാണ് സ്വീകരിച്ചത്.
ഇപ്പോഴിത ബിഗ് ബോസിനെ കുറിച്ച് ഒമർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പുറത്തെ കാര്യങ്ങൾ കണ്ടസ്റ്റൻസ് പലരീതിയിൽ അറിയുന്നുണ്ടെന്നാണ് ഒമർ ലുലു പറയുന്നത്.
'അവിടുത്തെ കുറെ സീക്രട്ട്സ് ഞാൻ മനസിലാക്കി. ഒരു ബോംബിന്റെ ആവശ്യമുണ്ടായിരുന്നു ഹൗസിൽ. അതുകൊണ്ടാണ് അഖിൽ മാരാരിൽ നിന്നും മാറി ശോഭയ്ക്ക് ഒപ്പം ചേരാൻ വിഷ്ണുവിനോട് ഞാൻ പറഞ്ഞത്. വിഷ്ണു ചെയ്ഞ്ചായാൽ അവന് നല്ലത്. വൈൽഡ് കാർഡ് വന്നാൽ ഹൗസിലുള്ളവർ ഒറ്റപ്പെടുത്തും.'
'ഹനാന് ഹൗസിൽ അധികം ദിവസം നിൽക്കാൻ പറ്റാതെ പോയതും അതുകൊണ്ടാണ്. ഞാൻ ആദ്യം മാരാരിന്റെ ഗ്യാങിലായിരുന്നു. ശോഭയെ വല്ലാതെ ഹൗസിൽ ബുള്ളി ചെയ്യുന്നുണ്ട്. സ്മാർട്ട് പ്ലയർ വിഷ്ണു തന്നെയാണ്. വാതിൽ പൊളിച്ചപ്പോൾ ഞാൻ ചെയ്തത് ശരിയാണെന്ന് ആകെ പറഞ്ഞത് വിഷ്ണു മാത്രം.'

'ബാത്ത് റൂം വിഷയത്തിന് ശേഷം ഞാൻ വല്ലാതെ തളർന്നുപോയി. ശോഭയോട് അടുത്തപ്പോൾ മനസിലായി ശോഭ ഡ്യുവൽ അല്ലെന്ന്. അഖിൽ മരാരോട് തന്നെ ഞാൻ പറഞ്ഞിരുന്നു ശോഭയെ കളിയാക്കുന്നത് നിർത്തുന്നതാണ് നല്ലതെന്നും നെഗറ്റീവാകുമെന്നും. ഞാൻ ഇവിടെ നിന്ന് ഹൗസിലേക്ക് പോകുമ്പോൾ മാരാർക്ക് നെഗറ്റീവാണ്.'
'ഷോ സ്ക്രിപ്റ്റഡല്ല. വിഷ്ണുവിന്റെ സ്മാർട്ട് പ്ലെ വർക്കാകണമെങ്കിൽ അഖിലിന്റെ അടുത്ത് നിന്ന് മാറണം. മാരാർക്കെതിരെ സംസാരിക്കുന്നത് ജുനൈസ് മാത്രം. ഹ്യുമാനിറ്റി കീപ്പ് ചെയ്യുന്നയാളാണ് റിനോഷ്. മിഥുനും വിഷ്ണുവും നല്ല സുഹൃത്തുക്കൾ. മിഥുൻ വിഷ്ണുവിനോട് അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. പിടിച്ച് പറിക്കാനൊക്കെ എനിക്ക് ബുദ്ധിമുട്ടാണ്. ഗെയിം ഞാൻ ശരിക്ക് ശ്രദ്ധിച്ചിരുന്നില്ല.'
'ആരും കാണാത്ത കുറെ കാര്യങ്ങൾ ഞാൻ മനസിലാക്കി. പുറത്തെ കാര്യങ്ങൾ അവിടുത്തെ കണ്ടസ്റ്റൻസ് പലരീതിയിൽ അറിയുന്നുണ്ട്. അതൊക്കെ പറയാമോയെന്ന് എനിക്കറിയില്ല. കുറെ സീക്രട്ടുകളുണ്ട് അവിടെ' ഒമർ ലുലു പറഞ്ഞു.
ഇനിയും വൈൽഡ് കാർഡുകൾ വീട്ടിലേക്ക് എത്താൻ സാധ്യതയുണ്ട്. ഹനാന്‍ ആയിരുന്നു ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം ഹനാന് പോകേണ്ടിവന്നു. പിന്നാലെ ഒമറും ഒരാഴ്ച കൂടി പിന്നിട്ടപ്പോൾ അനു ജോസഫും വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തുകയായിരുന്നു.


Click it and Unblock the Notifications