'എല്ലാവരുടെയും മനസിലുള്ള മത്സരാർത്ഥി തന്നെയാണ് എന്റെ മനസിലും, നാദിറ ക്വിറ്റ് ചെയ്തത് നല്ല തീരുമാനം'; സാ​ഗർ

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിന് തിരശ്ശീല വീഴാൻ പോകുമ്പോൾ ഈ സീസണിൽ ഹൗസിൽ നിന്നും പുറത്തായ മത്സരാർത്ഥികളെല്ലാം തിരികെ നാളെ വീട്ടിലേക്ക് പ്രവേശിക്കും.

ആദ്യത്തെ ആഴ്ച പുറത്തായ ഏയ്ഞ്ചലിൻ മരിയ മുതൽ ഏറ്റവും അവസാനം പണപ്പെട്ടി ടാസ്കിലൂടെ സ്വയം ക്വിറ്റായി പോയ നാദിറ വരെ തിരികെ വീട്ടിലേക്ക് പ്രവേശിക്കുകയും ഫൈനലിസ്റ്റുകൾക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യും. ഈ സീസണിന്റെ ഒരു പ്രത്യേകത എന്തെന്നാൽ ആരും പരസ്പരം വ്യക്തി വൈരാ​ഗ്യം സൂക്ഷിക്കുന്നില്ലെന്നതാണ്.

ഇതുവരെ പുറത്തായവരെല്ലാം ഇതിനോടകം കാണുകയും പരസ്പരം സംസാരിച്ച് പഴയ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി സൗഹൃദത്തിലാവുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു നടൻ സാ​ഗർ സൂര്യ. പക്ഷെ അപ്രതീക്ഷിതമായി താരം പുറത്തായി.

വിഷ്ണു ജോഷി, സാ​ഗർ സൂര്യ എന്നിവരുടെ എവിക്ഷനുകൾ പ്രേക്ഷകർക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. തുടക്കത്തിൽ തന്നെ ഇരുവരും ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്നു.

Sagar Surya

ഇപ്പോഴിതാ വീണ്ടും ഹൗസിലേക്ക് ഒരിക്കൽ കൂടി പ്രവേശിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് സാ​ഗർ സൂര്യ. ഒരു ദിവസത്തേക്ക് എങ്കിലും റീ എൻട്രി ലഭിക്കുന്നത് പുറത്തായ എല്ലാ മത്സരാർത്ഥികൾക്കും ഓർമകൾ പൊടിതട്ടിയെടുക്കാനുള്ള അവസരം കൂടിയാണ്.

മുംബൈയിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ സാ​ഗർ സൂര്യ തനിക്ക് പ്രിയപ്പെട്ട മത്സരാർത്ഥി ആരാണെന്നും നാദിറ പണപ്പെട്ടി എടുത്ത് ക്വിറ്റ് ചെയ്തതിനെ പറ്റിയുള്ള അഭിപ്രായവും മാധ്യമങ്ങളോട് പങ്കുവെച്ചു. എല്ലാവരുടെയും മനസിലുള്ള മത്സരാർത്ഥി തന്നെയാണ് തന്റെ മനസിലും എന്ന തരത്തിലാണ് സാ​ഗർ സൂര്യ സംസാരിച്ചത്.

നാദിറ ക്വിറ്റ് ചെയ്തത് നല്ല തീരുമാനമാണെന്നും പണത്തിന് ആവശ്യമുള്ള കുട്ടിയാണ് നാദിറയെന്നും സാ​ഗർ സൂര്യ പറഞ്ഞു. 'ഫൈനൽ കാണാൻ പോകുന്നതിൽ വളരെ അധികം സന്തോഷമുണ്ട്. ഡിസർവിങായിട്ടുള്ള മത്സരാർത്ഥിക്ക് കപ്പ് കിട്ടട്ടെ. മൈൻഡിൽ ആരാണുള്ളതെന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയാവുന്നത് പോലെ... എല്ലാവരുടെയും മനസിലുള്ള അയാൾ തന്നെയാണ് എന്റെ മനസിലും.'

'നാദിറ ക്വിറ്റ് ചെയ്തത് നല്ല തീരുമാനമാണ്. ആ കുട്ടി ഒരുപാട് സ്ട്ര​ഗിൾ ചെയ്തയാളാണ്. ആ കുട്ടിക്ക് കുറച്ച് പൈസ അത്യാവശ്യമാണ്. നല്ലൊരു ഡിസിഷൻ ആയിരുന്നു. ജനങ്ങളുടെ വോട്ടിങിന്റെ കാര്യം എനിക്ക് അറിയില്ലെന്നുമാണ്', സാ​ഗർ സൂര്യ പറഞ്ഞത്. താൻ സന്തോഷമായി പോയി ഫിനാലെ കണ്ടിട്ട് വരാമെന്ന് പറഞ്ഞാണ് സാ​ഗർ സൂര്യ യാത്ര പറഞ്ഞത്.

Sagar Surya

കപ്പ് അഖിൽ മാരാർ നേടണമെന്ന് ആ​ഗ്രഹിക്കുന്ന മുൻ മത്സരാർത്ഥികളുമുണ്ട്. ഇത്തവണ ഒരോരുത്തർക്കും ഒരു വോട്ട് മാത്രം ചെയ്യാനുള്ള അവസരമാണ് ​ഹോട്ട് സ്റ്റാർ നൽ‌കിയിരിക്കുന്നത്. സീസൺ ഫോറിൽ വോട്ട് സ്പ്ലിറ്റിങ് നടന്നതിനാൽ നന്നായി മത്സരിച്ചിരുന്ന പലരും പുറത്തായിരുന്നു. അത്തരം ഒരു സാഹചര്യം ഈ സീസണിൽ ഉണ്ടാകാതെ ഇരിക്കാനാണ് ഓരോരുത്തർക്കും ഒരു വോട്ട് മാത്രം ദിവസം ചെയ്യാനുള്ള സംവിധാനം ബി​ഗ് ബോസ് ഒരുക്കിയത്.

ഫൈനൽ സിക്സ് മത്സരാർത്ഥികളാണ് ഇത്തവണ ​ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ നിൽക്കാൻ പോകുന്നത്. റെനീഷ, അഖിൽ മാരാർ, ജുനൈസ് എന്നിവർ തമ്മിലാണ് വോട്ടിന്റെ കാര്യത്തിൽ കടുത്ത മത്സരം നടക്കുന്നത്. ഇവരിൽ ഒരാൾ ഫിനാലെ ദിവസം കപ്പുയർത്തും.

അത് അഖിൽ മാരാർ ആകാനാണ് സാധ്യത കൂടുതലെന്നാണ് പ്രേക്ഷകരും പറയുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുമായി ഹൗസിലേക്ക് കയറിയ ഒരേയൊരു മത്സരാർത്ഥി അഖിൽ മാരാർ മാത്രമാണ്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X