'ഒരു ​ഗെയിം തരുമ്പോൾ അതിന്റെ റിസൽട്ട് വരെ കണ്ടിട്ടാണ് അഖിൽ പെരുമാറുന്നത്'; അഖിലിനെ വാനോളം പുകഴ്ത്തി ശ്രുതി!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഇതുവരെ പുറത്തായ മത്സരാർത്ഥികളെല്ലാം തിരികെ ഹൗസിലേക്ക് എത്തി. ഫൈനലിസ്റ്റുകൾ ​ഗ്രാന്റ് ഫിനാലെ വേദയിലേക്ക് പോകും മുമ്പ് ആവശ്യമായ ഊർജം പകരാനും പുറത്ത് എങ്ങനെയാണ് പ്രേക്ഷകർ ഓരോരുത്തരെയും സ്വീകരിച്ചിരിക്കുന്നതെന്ന് സംബന്ധിച്ച് ചെറിയ സൂചനകൾ നൽകാനുമെല്ലാമായാണ് എവിക്ടായ മത്സരാർഥികൾ ഹൗസിലേക്ക് എത്തിയത്.

ഇരുപത്തിയൊന്ന് പേരോളം സീസൺ ഫൈവിൽ മത്സരാർത്ഥികളായി പങ്കെടുത്തിരുന്നു. അവരുടെ എണ്ണം ഇപ്പോൾ ആറായി ചുരുങ്ങി. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ് വി.പി, സെറീന, റെനീഷ, ഷിജു എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവരിൽ ആരാണ് ഞായറാഴ്ച കപ്പുയർത്താൻ പോകുന്നതെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

പുറത്തെ പ്രേക്ഷകരുടെ വിലയിരുത്തലുകളും സ്വീകാര്യതയും കണ്ട് തിരിച്ചെത്തിയ മത്സരാർത്ഥികളെല്ലാം ഏറ്റവും കൂടുതൽ സ്നേഹവും സൗഹൃദവും കാണിച്ചത് അഖിൽ മാരാരോടാണ്. ശോഭ, ജുനൈസ് അടക്കമുള്ളവർ അത് കണ്ട് അമ്പരന്നു.

ഫാമിലി വീക്ക് കഴിഞ്ഞപ്പോൾ മുതൽ അഖിലിനാണ് ഒന്നാം സ്ഥാനമെന്നത് ഏകദേശം ഹൗസിലെ മറ്റുള്ള ഫൈനലിസ്റ്റുകൾക്കും മനസിലായിരുന്നു. പുറത്തായവർ തിരികെ വന്ന് പെരുമാറുന്നത് കണ്ടപ്പോൾ എല്ലാവരും അത് ഉറപ്പിക്കുകയും ചെയ്തു.

Sruthi Lakshmi

അഖിൽ മാരാരുടെ ​ഗെയിം സ്ട്രാറ്റജികളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന നടി ശ്രുതി ലക്ഷ്മി പോലും ഹൗസിൽ തിരികെ എത്തിയപ്പോൾ അഖിലിന്റെ ​ഗെയിം പ്ലാനാണ് മികച്ചതെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. തന്റെ ഭർത്താവും അഖിലിന്റെ ​ഗെയിം കണ്ട് ഇംപ്രസായി എന്നും ശ്രുതി പറയുന്നുണ്ട്. അനുവിനൊപ്പം ഇരുന്ന് അഖിൽ മാരാരോട് സംസാരിച്ചപ്പോഴാണ് ശ്രുതി ലക്ഷ്മി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

'അഖിലിന് ഒരു ​ഗെയിം കിട്ടി കഴിയുമ്പോൾ‌ ​ഗെയിമിന്റെ അവസാനം വരെയുള്ള കാര്യങ്ങൾ അപ്പോഴെ പറയും. എന്നോട് എവിനും ഇക്കാര്യം പറഞ്ഞിരുന്നു. നിങ്ങൾ ഇത് എവിടുന്നാണ് പഠിച്ചിട്ട് വന്നത് മനുഷ്യാ...?. ബി​ഗ് ബോസ് ഒരു ​ഗെയിം തരുമ്പോൾ അതിന്റെ റിസൾട്ട് വരെ കണ്ടിട്ടാണ് നിങ്ങൾ പെരുമാറുന്നതെന്നും' ശ്രുതി ലക്ഷ്മി പറഞ്ഞു.

ടിക്കറ്റ് ടു ഫിനാലെയും പ്ലാനുണ്ടായിരുന്നുവെന്നും പക്ഷെ ഫൈനൽ എത്തിയപ്പോൾ നിരാശ തോന്നിയെന്നും അഖിൽ പറഞ്ഞു. നാദിറ പെട്ടി എടുത്തത് നന്നായി എന്ന് തോന്നിയില്ലേയെന്നും അഖിൽ അനുവിനോടും ശ്രുതിയോടും ചോദിച്ചു. താൻ പിടിച്ച് നിർത്തിയിരുന്നെങ്കിൽ നാദിറയെ കുഴിയിൽ ചാടിക്കുന്ന പോലെ ആകുമായിരുന്നുവെന്നും അഖിൽ പറഞ്ഞു.

അഖിലിനോട് ഉദ്ദേശം മനസിലാക്കാതെ ദേഷ്യപ്പെട്ടതിന് അനുവും മാപ്പ് പറഞ്ഞു. ഉറ്റ സുഹൃത്ത് ശോഭ കെട്ടി പിടിക്കാൻ വന്നിട്ടും വൈബർ ​ഗുഡ് ദേവു അത് തട്ടിമാറ്റി പോയി ആദ്യം കെട്ടിപിടിച്ചത് അഖിലിനെയാണ്. പുറത്തിറങ്ങിയ ശേഷം വൈബർ ​ഗുഡ് ദേവു ഏറ്റവും കൂടുതൽ സംസാരിച്ചതും അഖിലിനെ കുറിച്ചാണ്.

Sruthi Lakshmi

ഷോയുടെ ആദ്യ ആഴ്ചകളിൽ പുറത്തായ ലെച്ചു തിരികെ വന്നപ്പോഴും പുറത്തെ കാര്യങ്ങൾക്ക് അനുസരിച്ചാണ് ഹൗസിലെ ഓരോ മത്സരാർത്ഥിയോടും പെരുമാറിയത്. മികച്ച ഒരു വരവേല്‍പ്പായിരുന്നു ലെച്ചു ഹൗസിലേക്ക് തിരിച്ചെത്തിയപ്പോള്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും നല്‍കിയത്.

ഓരോ ആള്‍ക്കാരെ കുറിച്ചും ലെച്ചു പറയുന്നത് കേള്‍ക്കാൻ മത്സരാര്‍ഥികള്‍ ആകാംക്ഷയോടെ കാത്തിരുന്നു. എല്ലാവര്‍ക്കും മികച്ച അഭിപ്രായമാണെന്ന് ലെച്ചു പറഞ്ഞപ്പോള്‍ മത്സരാര്‍ഥികള്‍ക്ക് സന്തോഷവുമായി. അഖിലിന്റെ കുടുംബം ഹൗസിലേക്ക് എത്തിയ രംഗങ്ങള്‍ കണ്ടപ്പോള്‍ സങ്കടമായി എന്നും ലെച്ചു വ്യക്തമാക്കി.

മാജിക് പോഷൻ കുടിച്ച ശോഭയുടെ പരകായ പ്രവേശം രസകരമായിരുന്നുവെന്നും ലെച്ചു പറഞ്ഞു. ഷിജുവിന്റെ ഉള്‍ട്ട് ഡാൻസിനെയും ലെച്ചു അഭിനന്ദിച്ചു. സെറീനയുടെ സ്‍ട്രാറ്റജിയൊക്കെ കാണുന്നുണ്ടെന്ന് ലെച്ചു പറഞ്ഞതോടെ സെറീനയുടെ ഭാവം മാറുന്നതും ലൈവിൽ കാണാമായിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X