പങ്കാളിയെ ഒരിക്കലും മടുക്കരുത്! ഞങ്ങളുടെ പിണക്കത്തിനിടെ ഒരു ഉമ്മ കൊടുത്താല്‍ അവന്റെ പ്രശ്‌നം തീരും- എഞ്ചലിന്‍
ബിഗ് ബോസ് മലയാളത്തില്‍ വന്നതില്‍ ഏറ്റവും പ്രായം കുറവുള്ള മത്സരാര്‍ഥിയായിരുന്നു എഞ്ചലിന്‍. മലയാള സിനിമയിലൂടെ ശ്രദ്ധേയായ നടി വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സ്വന്തമാക്കിയത്. അതേ സമയം താന്‍ പ്രണയത്തിലാണെന്ന് ബിഗ് ബോസിലൂടെ താരം വെളിപ്പെടുത്തിയിരുന്നു.
ഷൂപ്പുട്ടന്‍ എന്ന് വിളിക്കുന്ന കാമുകനെ കുറിച്ച് പുറംലോകവുമായി പങ്കുവെച്ചിരിക്കുകയാണ് എഞ്ചലിനിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയായിരുന്നു തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ചും ഇനി മുന്നോട്ടുള്ള പ്ലാനിങ് എന്താണെന്നും എഞ്ചലിന്‍ വെളിപ്പെടുത്തിയത്.

താനും ഷൂപ്പുട്ടനും ഒരേ നാട്ടുകാരാണെന്നാണ് നടി പറയുന്നത്. വീട്ടിലൊക്കെ അറിയാം. ഞങ്ങളുടെ കഥയില്‍ കുറേ ട്വിസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. വീട്ടില്‍ പോലും അറിയാത്ത കാര്യമായത് കൊണ്ട് അത് പുറത്ത് പറയാന്‍ പറ്റില്ല. ഞാന്‍ അങ്ങോട്ടാണ് പ്രൊപ്പോസ് ചെയ്തത്. അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോള്‍ ആളെ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് വേറെ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യത്തെ പ്രണയം. ചെറുപ്പം തൊട്ടെ ഞാനൊരു പ്രേമരോഗിയാണ്. വീട്ടില്‍ നിന്നും അങ്ങനെ കിട്ടാത്തത് കൊണ്ട് ആരുടെയെങ്കിലും അറ്റന്‍ഷന്‍ എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സന്തോഷമോ സങ്കടമോ എന്ത് വന്നാലും എന്റെ കൂടെ ആള് വേണം. അതുകൊണ്ട് ചെറുപ്പം തൊട്ടേ ഒരു പാര്‍ട്‌നര്‍ വേണമെന്ന തോന്നലായിരുന്നു.
പണ്ട് പുള്ളി എന്നെ നോക്കി വെച്ചിരുന്നു. ആ സമയത്ത് എനിക്ക് പ്രണയം ഉണ്ടായിരുന്നത് കൊണ്ട് ഒഴിവാക്കിയതാണ്. ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ ഇഷ്ടത്തിലാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു ഇവന്‍. ഞങ്ങളന്ന് ഒരു നൈറ്റ് ഡ്രൈവ് പോകുമ്പോഴാണ് സുഹൃത്ത് ഇവനെയും കൊണ്ട് വരുന്നത്. ഇയാള്‍ കൊള്ളാമല്ലോ എന്ന് അന്നേ എനിക്ക് തോന്നി.

പക്ഷേ കുറച്ച് പ്രശ്‌നങ്ങള്‍ കാരണം ഇഷ്ടം പറയണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു. ഒരു യാത്രയ്ക്ക് പോയതോടെ ഞങ്ങള്‍ക്ക് ഉള്ളില്‍ ഇഷ്ടം തോന്നി. ഞാനാ ഇഷ്ടം പറഞ്ഞപ്പോള്‍ പുള്ളി നോ പറഞ്ഞു. വേറെ പ്രശ്‌നം കൊണ്ടാണ് പുള്ളി അങ്ങനെ പറഞ്ഞത്.
പിന്നെ കുറച്ച് നാള്‍ ഞാന്‍ വിഷമത്തിലായിരുന്നു. എന്നാല്‍ ഒരീസം രാത്രി വിളിച്ചിട്ട് കാണണമെന്ന് പറഞ്ഞു. താന്‍ വീടിന്റെ മതില്‍ ചാടി പുറത്ത് നിന്നു. എന്നിട്ട് അവന്‍ വന്ന് കൂട്ടിക്കൊണ്ട് പോയി. ശേഷം അവന്റെ വീടിന്റെ അടുത്തെത്തിയപ്പോള്‍ അന്ന് നീ പറഞ്ഞത് പോലെ എനിക്കും നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു.
വൈകാതെ കാമുകനെ കുറിച്ച് ഞാന്‍ പറയാം. അതൊരു ബ്ലാസ്റ്റ് പോലെ എല്ലാവരെയും അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. ഇനി പുള്ളിയുടെ കൂടെ വിദേശരാജ്യത്തേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും എഞ്ചലിന്‍ പറയുന്നു.
ലിപ് ലോക്കിനെ പറ്റിയുള്ള ചോദ്യത്തിന് ബോയ്ഫ്രണ്ടിനെയാണ് ഓര്‍മ്മ വരുന്നതെന്ന് പറഞ്ഞിരുന്നത് വൈറലായി. ഒരിക്കലും നമ്മുടെ ലൈഫ് പാര്‍ട്‌നറെ മടുക്കരുത്. ഇപ്പോള്‍ മാത്രമല്ല മരണം വരെ റൊമാന്‍സ് ആയിരിക്കണം. ഇടയ്ക്കിടെ ബ്രേക്കപ്പ് ആവുമെങ്കിലും ഒരു ഉമ്മയൊക്കെ കൊടുത്ത് ആ പ്രശ്‌നം തീര്‍ക്കുമെന്നും എഞ്ചലിന്‍ പറയുന്നു.


Click it and Unblock the Notifications











