​'വീണ്ടും ഗർഭിണിയാണോ..? വിവാഹം എപ്പോൾ കഴിഞ്ഞു..?'; ബി​ഗ് ബോസ് താരം ​ഗോപിക ​ഗോപി രണ്ടാമതും വിവാഹിതയായി!

​ഗോപിക ​ഗോപിയെന്ന പേര് ബി​ഗ് ബോസ് മലയാളത്തിന്റെ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറായിരുന്നു ​ഗോപിക ​ഗോപി. സീസൺ അ‍ഞ്ചിലായിരുന്നു ​ഗോപിക പങ്കെടുത്തത്. അഖിൽ മാരാർ വിജയിയായ സീസണിലെ ഒരേയൊരു കോമണറായിരുന്നു ​ഗോപിക. വളരെ വർഷങ്ങളായി ​ഗോപികയും സഹോദരനുമെല്ലാം ബി​ഗ് ബോസ് ആരാധകരാണ്. അങ്ങനെയാണ് കോമണർ ഓഡീഷൻ വന്നപ്പോൾ ​ഗോപികയും പങ്കെടുക്കാമെന്ന് തീരുമാനിച്ചത്.

ശേഷം ലക്ഷോപലക്ഷം ആപ്ലിക്കേഷനുകളിൽ നിന്ന് ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണറായി ​ഗോപിക തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിരണ്ട് ദിവസത്തോളം ഹൗസിൽ നിന്ന് മത്സരിച്ചശേഷമാണ് വോട്ടിന്റെ അടിസ്ഥാനത്തിൽ ​ഗോപിക ഷോയിൽ നിന്നും എവിക്ടായത്. ആദ്യത്തെ കോമണറായിരുന്നിട്ട് കൂടി മികച്ച പ്രകടനമായിരുന്നു ​ഗോപിക പുറത്തെടുത്തത്.

Gopika Gopi

അൺ ഫെയർ എവിഷനായിരുന്നുവെന്നാണ് ഗോപിക താൻ ബിഗ് ബോസ് വീടിനുള്ളിൽ നേരിട്ട കാര്യങ്ങളെ കുറിച്ച് അടക്കം വിവരിച്ച് പിന്നീട് പറഞ്ഞത്. സീസൺ നാലിലെ മത്സരാർത്ഥി ശാലിനിയായിരുന്നു സീസൺ അ‍ഞ്ചിൽ പങ്കെടുക്കുന്നതിന് ​ഗോപികയ്ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത്. ഷോയിൽ നിന്നും എവിക്ടായശേഷം യുട്യൂബ് ചാനൽ, ഇൻസ്റ്റ​ഗ്രാം എന്നിവയിലൂടെയാണ് ​ഗോപിക തന്റെ ആരാധകരുമായി സംവദിച്ചിരുന്നത്.

അത്തരത്തിൽ ഇപ്പോഴിതാ ​ഗോപിക പങ്കിട്ട പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. എന്റെ കൊച്ചു കുടുംബമെന്ന് തലക്കെട്ട് നൽകിയാണ് മകൻ നാല് വയസുകാരൻ അമ്പുവിനേയും ചേർത്ത് പിടിച്ച് അ‍ഞ്ജാതനൊപ്പമുള്ള ​ഗോപിക പങ്കിട്ടത്. ​ഗോപികയുടെ സ​ഹമത്സരാർത്ഥികൾ അടക്കം നിരവധി പേർ ​ഗോപികയ്ക്ക് ആശംസകളുമായി എത്തി.

എന്നാൽ ഭർത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ ​​ഗോപിക പുറത്തുവിട്ടിട്ടില്ല. വിവാഹം കഴിഞ്ഞോ?, ഇതിക്കെ എപ്പോൾ നടന്നുവെന്ന ചോ​ദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നാണ് ഗോപിക മറുപടി നൽകിയത്. മാത്രവുമല്ല അടുത്ത കൺമണിയെ കാത്തിരിക്കുകയാണോ എന്ന നിരവധി ചോദ്യങ്ങളും സംശയങ്ങളും ബിഗ് ബോസ് പ്രേമികൾ പങ്കിട്ടിട്ടുണ്ട്. കാരണം ​ചിത്രങ്ങളിൽ ​നിന്നും ​ഗോപിക വീണ്ടും ​ഗർഭിണിയാണെന്നാണ് വ്യക്തമാകുന്നത്.

ഇത് ​​ഗോപികയുടെ രണ്ടാം വിവാ​ഹമാണ്. ആദ്യ വിവാഹത്തിൽ താൻ അനുഭവിച്ച ദുരിതങ്ങൾ ​ഗോപിക തന്നെ ബി​ഗ് ബോസ് ഹൗസിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ​ഗോപിക. പത്തൊമ്പതാം വയസിലായിരുന്നു ​ഗോപികയുടെ വിവാഹം. കൊറിയർ ഏജൻസിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബി​ഗ് ബോസിൽ പങ്കെടുക്കാൻ ​​ഗോപിക എത്തിയത്.

Gopika Gopi

അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനും അടങ്ങുന്നതാണ് ഗോപികയുടെ കുടുംബം. അമ്പു എന്നാണ് മോന്റെ പേര്. എന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹം കഴിഞ്ഞ അന്നുമുതല്‍ അനുഭവിക്കാന്‍ തുടങ്ങിയതാണ് ഒരു ബന്ധുവിനെയാണ് വിവാഹം ചെയ്തത്. പത്തൊമ്പതാമത്തെ വയസിലായിരുന്നു വിവാഹം. എന്റെ അച്ഛനില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴുള്ളത് രണ്ടാനച്ഛനാണ്.

അദ്ദേഹം വന്നതോടെയാണ് ജീവിതത്തിലെ പട്ടിണി മാറിയത്. എന്റെ ഭര്‍ത്താവും എന്നെ ഉപദ്രപിച്ചിട്ടുണ്ടായിരുന്നു. ഒരു കാരണവുമില്ലാതെ അടിക്കുമായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോഴും പീഡനമേല്‍ക്കേണ്ടി വന്നിരുന്നു. ജീവിതം മടുത്തിട്ട് വിഷം കഴിക്കാന്‍ വരെ പോയിരുന്നു. എന്റെ അവസ്ഥയെ പറ്റി വീട്ടില്‍ പറഞ്ഞിരുന്നില്ല. വിഷമം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയത്.

എന്നാല്‍ കുഞ്ഞിന്റെ ചലനമാണ് എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്. എന്റെ ജീവിതം ഫുൾ അമ്പു മാത്രമേ ഉള്ളൂ. അവനുവേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിരുന്നത് തന്നെ. ഇവിടെ വരെ എത്തിച്ചത് തന്നെ അവനാണ് എന്നാണ് വിവാഹജീവിതത്തെ കുറിച്ച് ബി​ഗ് ബോസിൽ വെച്ച് സംസാരിക്കവെ ​ഗോപിക പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X