ബിഗ് ബോസിലേക്ക് പോയത് 100 സാരിയും കൊണ്ട്! ആദ്യം നോ പറഞ്ഞത് വ്യക്തിഹത്യയുണ്ടാവുന്നത് കൊണ്ട് ശോഭ

ബിഗ് ബോസ് മലയാളത്തില്‍ വന്ന വനിതാ മത്സരാര്‍ഥികളില്‍ ഏറ്റവും ശക്തയായിരുന്നു ശോഭ വിശ്വനാഥ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായി മാറിയ ശോഭ ജീവിതത്തില്‍ പല പ്രതിസന്ധികളെയും തരണം ചെയ്ത അയണ്‍ ലേഡിയായിട്ടാണ് അറിയപ്പെട്ടിരുന്നത്. തന്റെ ആശയങ്ങളും ലക്ഷ്യവും ബിഗ് ബോസിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനും താരത്തിന് സാധിച്ചു.

സ്വന്തമായ ബിസിനസ് നടത്തുന്ന ശോഭ സാരി ഉടുത്താണ് ബിഗ് ബോസില്‍ ശ്രദ്ധേയായത്. നൂറോളം സാരിയും കൊണ്ടാണ് താന്‍ ഷോ യിലേക്ക് പോയതെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ശോഭ പറയുന്നത്.

തന്നോട് എന്ത് വേണമെങ്കിലും ചോദിക്കാമെന്നാണ് ശോഭ പറയുന്നത്. വിവാദങ്ങളെ കുറിച്ചാണെങ്കിലും ഞാനൊന്നും കാര്യമാക്കുന്നില്ല. ബിഗ് ബോസിന് ശേഷം ഭയങ്കര തൊലിക്കട്ടിയാണെന്ന് ശോഭ പറയുന്നു. കഴിഞ്ഞ സീസണില്‍ ബിഗ് ബോസിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ അപ്പോള്‍ പോകാന്‍ സാധിച്ചില്ല. അടുത്ത വര്‍ഷം എന്തായാലും വരാമെന്ന് വാക്ക് കൊടുത്തിരുന്നു.

 shoba

സാരിയെ കുറിച്ച് സംസാരിക്കാന്‍ ഞാനാവിടെ ശ്രമിച്ചിരുന്നു. ബിഗ് ബോസിലേക്ക് നൂറ് സാരിയും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉടുക്കാനുള്ള സാരിയുമായി പോയ ഏക വ്യക്തി ഞാനായിരിക്കുമെന്ന് ശോഭ പറയുന്നു. വീടിനകത്ത് മാത്രമല്ല പുറത്തും താന്‍ കൂടുതലും സാരിയാണ് ഉടുക്കുന്നത്. ടാസ്‌ക് ചെയ്യുമ്പോള്‍ അപൂര്‍വ്വമായിട്ടേ മറ്റ് വസ്ത്രങ്ങള്‍ ധരിച്ചിരുള്ളു.

തനിക്കേറ്റവും കംഫര്‍ട്ട് സാരിയാണെന്നാണ് ശോഭ പറയുന്നത്. സാരി ഉടുത്തോണ്ട് മാരത്തോണ്‍ ഓടിയ ആളാണ്. മാത്രമല്ല ചെരുപ്പ് പോലും ഇടാതെയാണ് അന്ന് ഓടിയതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ഇതെല്ലാം ബിഗ് ബോസിനകത്ത് അലമാര എല്ലാവര്‍ക്കും വന്ന് തുറക്കാന്‍ പറ്റുന്ന വിധത്തിലായിരുന്നു. ആര്‍ക്കും വന്നിട്ട് എല്ലാം എടുക്കാന്‍ സാധിക്കും.

കളിയാക്കലുകളും സൈബര്‍ ബുള്ളിയിങ്ങുമൊക്കെ തനിക്ക് നേരിടേണ്ടി വന്നിരുന്നു. ഗ്രൂപ്പ് ചേര്‍ന്നുള്ള കളിയാക്കലും ഉണ്ടായി. അങ്ങനെ എന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചാല്‍ എനിക്ക് സപ്പോര്‍ട്ട് കൂടുമെന്ന് അവര്‍ക്ക് തോന്നി. അകത്ത് നില്‍ക്കുമ്പോള്‍ പുറത്ത് നടക്കുന്നതെന്താണെന്ന് ഒന്നും മനസിലാകില്ല. ലാലേട്ടന്‍ പറയുമ്പോഴും എന്താണെന്ന് മനസിലാക്കാന്‍ പറ്റാറില്ല. പക്ഷേ അഖില്‍ പുറത്തിറങ്ങിയിട്ട് വന്നപ്പോള്‍ എന്താണെന്നുള്ള ധാരണ മുഴുവനും ഉണ്ടായിരുന്നു. അവന്‍ തന്നെ തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞു.

 shoba

ഭീകരമായ സൈബര്‍ അറ്റാക്കാണ് എനിക്കുണ്ടായത്. പക്ഷേ എന്നെയത് ബാധിച്ചിട്ടേയില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലപ്പോള്‍ വിമര്‍ശിക്കുന്നവരെക്കാളും കൂടുതല്‍ പേര്‍ എന്നെ സ്‌നേഹിക്കാനുണ്ടാവുമെന്ന് തോന്നിയത് കൊണ്ടാവും. കമന്റിട്ട പലരും അത്ര ധൈര്യമുള്ളവരൊന്നും അല്ലായിരുന്നു. പേഴ്‌സണല്‍ അറ്റാക്ക് ഉണ്ടായി. അതുകൊണ്ടാണ് ആദ്യം ബിഗ് ബോസ് വിളിച്ചപ്പോള്‍ പോകേണ്ടതില്ലെന്ന് എന്റെ സഹോദരന്‍ പോലും പറഞ്ഞത്.

എന്റെ പേരിലുള്ള കേസും ഡിവോഴ്‌സ് കേസും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ ഇത് കൂടി ഉപയോഗിക്കുമെന്ന് ഉറപ്പായിരുന്നു. പിആര്‍ വെച്ച് എന്തായാലും അറ്റാക്ക് നടക്കുമെന്ന് എനിക്കറിയമായിരുന്നു. മാത്രമല്ല തന്റെ ഷോപ്പിന് നേരെയും ആക്രമണം നടന്നുവെന്നും ശോഭ പറയുന്നു.

ആ വീട്ടിലേക്ക് വന്നപ്പോഴെ എല്ലാവരും കീരിടം ഒരാള്‍ക്ക് എടുത്ത് കൊടുത്തു. പിന്നെ നമ്മള്‍ എന്തിനാണ് അങ്ങോട്ട് പോയത്. ഒരു ഗെയിമാണ്. നമുക്കും ജയിക്കണം. ആദ്യ ദിവസം മുതല്‍ അവിടുന്ന് ഇറങ്ങുന്നത് വരെ എന്റെ മനസിലുണ്ടായിരുന്നത് ആ ചിന്തയായിരുന്നു. എന്റെ വീക്ക് പോയിന്റ് എനിക്ക് തന്നെ അറിയാവുന്നത് കൊണ്ട് ഒറ്റയ്ക്ക് നിന്നാണ് കളിച്ചതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X