'മിഥുൻ എന്റെ ഉമ്മ ആഗ്രഹിച്ചിരുന്നു, ക്യാമറകളിലൂടെ എനിക്ക് ഗർഭമായിയെങ്കിലെ ഉള്ളൂ'; ശ്രുതി ലക്ഷ്മി പറയുന്നു!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒമ്പതാം വാരത്തിലേക്ക് കടന്നപ്പോൾ ഏറ്റവുമൊടുവില്‍ എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത് ശ്രുതി ലക്ഷ്മിയാണ്. ഷോ തനിക്ക് മതിയായിരുന്നു എന്നാണ് അവതാരകനായ മോഹന്‍ലാലിനോട് എവിക്ടായശേഷം ശ്രുതി പറഞ്ഞത്. ഹൗസിൽ പോയശേഷം ഏറ്റവും കൂടുതൽ വിവാദങ്ങളുണ്ടായത് ശ്രുതി ലക്ഷ്മിയുടെ പേരിലാണ്. സിനിമാ, സീരിയൽ താരം എന്ന ലേബലിലാണ് ശ്രുതി ലക്ഷ്മി ബിഗ് ബോസ് ഹൗസിൽ എത്തിയത്.
മിഥുൻ, റിനോഷ് എന്നിവരുമായുള്ള ശ്രുതിയുടെ സൗഹൃദത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നില്ല. റിനോഷിനെ ശ്രുതി ഹഗ് ചെയ്തതും ഉമ്മ വെച്ചതുമെല്ലാം വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ മോശമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹൗസിന് പുറത്തെത്തിയ ശ്രുതി ബിഗ് ബോസ് ഹൗസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ലക്ഷ്മി എല്ലാ വിവാദങ്ങൾക്കുമുള്ള മറുപടി ഭർത്താവ് എവിനോടൊപ്പം എത്തി നൽകിയത്.
ശ്രുതി മിഥുനോടും റിനോഷിനോടും അടുപ്പം കാണിച്ചതിനാൽ ഭർത്താവ് ശ്രുതിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ വരെ സാധ്യതയുണ്ടെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. തന്നെ കുറിച്ച് വന്ന കമന്റുകളും വാർത്തകളും വീഡിയോകളുമെല്ലാം ശ്രുതി കണ്ടിരുന്നു. അതിനാൽ തന്നെ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരക നൽകിയ വരണമാല്യം പരസ്പരം കഴുത്തിൽ ചാർത്തിയ ശേഷം ഹൗസിൽ നിന്നും വന്നശേഷം ഇത് മൂന്നാം കല്യാണമാണെന്നാണ് ശ്രുതിയും ഭർത്താവ് എവിനും പറഞ്ഞത്.
മറ്റൊരു അഭിമുഖത്തിൽ പോയപ്പോഴും വിവാഹം കഴിച്ചുവെന്നും ശ്രുതിയും ഭർത്താവും പറഞ്ഞു. ആദ്യത്തെ ഫിസിക്കൽ ടാസ്ക്കും താൻ കഷ്ടപ്പെടുന്നതും കണ്ട് സഹിക്കാതെ ഭർത്താവ് ബിഗ് ബോസ് ടീമിനെ വിളിച്ച് സംസാരിച്ചതിനെ കുറിച്ചും ശ്രുതി അഭിമുഖത്തിൽ വെളിപ്പെടുത്തി.

'ഹൗസിൽ എത്തിയശേഷം ആദ്യത്തെ ടാസ്ക്ക് കട്ട ടാസ്ക്കായിരുന്നു. അത് കുറച്ച് റിസ്ക്കുള്ള പോലെ തോന്നിയതിനാൽ എവിൻ ബിഗ് ബോസ് ടീമിനെ വിളിച്ച് അത്യാവശ്യം ചൂടായി സംസാരിച്ചിരുന്നു. താൻ തന്നപോലെ തന്നെ ശ്രുതിയെ തിരിച്ച് തരണമെന്നാണ് എവിൻ ബിഗ് ബോസ് ടീമിനോട് പറഞ്ഞത്.
അത് കഴിഞ്ഞ ശേഷം അവർ ഗെയിം കുറച്ച് ലിബറലാക്കിയത് പോലെ തോന്നിയിരുന്നു. ഇനി ബിഗ് ബോസിലേക്ക് വിളിച്ചാലും പോകില്ല. ഇനി കോൾ വന്നാൽ എവിനെ പറഞ്ഞ് വിടും' ശ്രുതി പറയുന്നു.
അഞ്ചൂസ് കഴുത്തിൽ ചുംബിച്ചതാണോയെന്നതിനെ കുറിച്ചും ശ്രുതി സംസാരിച്ചു. ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു ശ്രുതിയുടെ കഴുത്തിൽ ചുംബിക്കുന്ന അഞ്ചൂസിന്റെ വീഡിയോ. 'ആദ്യത്തെ വിവാദം അഞ്ചൂസിന്റെ ഉമ്മയായിരുന്നല്ലേ...? അഞ്ചൂസ് അടുക്കളയിൽ വെച്ച് മാത്രമല്ല കിടക്കുമ്പോഴൊക്കെ കുറെ ഉമ്മ തന്നിട്ടുണ്ട്.'
'അതൊന്നും പക്ഷെ ആരും കണ്ടില്ലെന്ന് തോന്നുന്നു. അതുപോലെ തന്നെ റിനോഷുമായുള്ള എന്റെ ബന്ധം തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ട്. ഹൗസിൽ ചെന്ന് കഴിയുമ്പോൾ ആ സ്ട്രസിനും ബഹളത്തിനും ഇടയിൽ ആരെയങ്കിലും ഹഗ് ചെയ്യുമ്പോൾ വലിയൊരു ആശ്വാസമാണ് കിട്ടുന്നത്. അല്ലാതെ വേറൊരു ഫീലിങിന് വേണ്ടി ഹഗ് ചെയ്യുന്നതല്ല' ശ്രുതി പറഞ്ഞു.
തനിക്ക് ആങ്ങളെപ്പോലെയാണ് റിനോഷ് ജോർജെന്ന് അമ്പത്തിയാറ് ദിവസവും പലപ്പോഴായി ശ്രുതി പറഞ്ഞിരുന്നു. എന്നാൽ ശ്രുതി-റിനോഷ് ബന്ധം മറ്റൊരു തരത്തിലാണ് പ്രേക്ഷകർക്കിടയിൽ വ്യാഖ്യാനിക്കപ്പെട്ടത്.
ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ തനിക്കൊരു സമാധാനമായിരുന്നുവെന്നും തുടർന്നും ഹൗസിൽ നിന്ന് കഴിഞ്ഞാൽ സ്ട്രോങായി നിൽക്കേണ്ടി വരുമെന്ന് അറിയാമായിരുന്നുവെന്നും ശ്രുതി പറയുന്നു. ഏത് രീതിയിലാണ് ഒരു പുരുഷൻ കെട്ടിപിടിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ആ പ്രായമൊക്കെ കഴിഞ്ഞ് തന്നെയാണ് താൻ വന്നിരിക്കുന്നതെന്നും ശ്രുതി വിവാദങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.

'ബിഗ് ബോസിൽ ചെന്നശേഷം എന്നെ ഇഷ്ടപ്പെട്ടത് ഏറെയും സ്ത്രീകളാണ്. പലയിടത്ത് നിന്നായി അവർ സ്നേഹം പ്രകടിപ്പിച്ച് മെസേജും കോളും ചെയ്യാറുണ്ട്. മിഥുൻ വിജയിച്ച് പുറത്ത് വരുമ്പോൾ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം. അവൻ എന്റെ ഉമ്മയ്ക്ക് ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് ഹൗസിൽ വെച്ച് ഗർഭമായിയെന്ന വാർത്തയും ഞാൻ കണ്ടിരുന്നു.'
'ക്യാമറകളിലൂടെ ഗർഭമായെങ്കിലെ ഉള്ളൂ. അല്ലെങ്കിൽ ബിഗ് ബോസിനെ സംശയിക്കേണ്ടി വരും. എല്ലാത്തരത്തിലുള്ള ടെസ്റ്റും നടത്തിയശേഷമാണ് ഹൗസിലേക്ക് കയറ്റി വിടുന്നത്. പിന്നെ എങ്ങനെ ഗർഭമാകാനാണ്?' ശ്രുതി ലക്ഷ്മി വിശദമാക്കി. ഒരിടയ്ക്ക് ശ്രുതി ഗർഭിണിയാണെന്നും വൈകാതെ ഷോ ക്വിറ്റ് ചെയ്യുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
താൻ ഹൗസിൽ കാണിച്ച കരച്ചിലും ദേഷ്യവുമൊന്നും ഭർത്താവ് എവിൻ എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ശ്രുതി പറയുന്നു. 'എന്നെ എവിൻ കരയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ കരയുന്നത് എവിൻ കണ്ടിട്ടില്ല. ദേഷ്യപ്പെടേണ്ട സാഹചര്യവും വന്നിട്ടില്ല. എവിൻ ഫുൾ പീസാണ്.'
'ബിഗ് ബോസിലെ എന്റെ പ്രകടനം കണ്ട് എവിനോട് പലരും എങ്ങനെ ഇവളെ കൊണ്ടുനടക്കുന്നുവെന്ന് ചോദിച്ചിരുന്നുവെന്നും' ശ്രുതി ലക്ഷ്മി പറയുന്നു. പിആർ വർക്ക് തനിക്ക് ഇല്ലായിരുന്നുവെന്നും ഹൗസിൽ ചെന്ന ശേഷം അത് ചെയ്യണമായിരുന്നുവെന്ന് തോന്നിയെന്നും താൻ പുറത്തായത് ബിഗ് ബോസിന് വന്ന നഷ്ടമാണെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











