ഖൽ നായകിനെ കാണാൻ തടിച്ചുകൂടി ആരാധകർ, സീസൺ ഫൈവിൽ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ​ഗംഭീര സ്വീകരണം വിഷ്ണുവിന്!

ബി​​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്നും പന്ത്രണ്ടാം ആഴ്ചയിലെ എവിക്ഷനിൽ പുറത്തായത് വിഷ്ണു ജോഷിയാണ്. ആരും പ്രതീക്ഷിക്കാത്തൊരു എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പ്രേക്ഷക സപ്പോർട്ട് കുറവുള്ള നാദിറ, ഷിജു, സെറീന തുടങ്ങിയ മത്സരാർത്ഥികൾ‌ നോമിനേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ വിഷ്ണു സേവാകുമെന്നാണ് പ്രേക്ഷകരും കരുതിയിരുന്നത്.

പക്ഷെ പ്രതീക്ഷക്ക് വിപരീതമായാണ് കാര്യങ്ങൾ നടന്നത്. വിഷ്ണുവിന്റെ പേരാണ് ബി​ഗ് ബോസ് കൊടുത്തയച്ച കാർഡിലുണ്ടായിരുന്നത്. സെറീന വിഷ്ണുവിന്റെ പേര് വായിച്ചതോടെ അഖിൽ മാരാർ അടക്കമുള്ള മത്സരാർത്ഥികൾ ഞെട്ടിത്തരിച്ചു.

ഒരിക്കലും വിഷ്ണു പുറത്താകില്ലെന്ന വിശ്വാസമായിരുന്നു അഖിൽ മാരാർക്ക്. കാരണം ​ഗെയിം ചെയിഞ്ചറെന്ന രീതിയിലും പ്രവോക്കിങിന്റെ കാര്യത്തിലും വിഷ്ണു മുന്നിലാണെന്നും മറ്റാരെക്കാളും നന്നായി പ്രേക്ഷകരെ എന്റർടെയ്ൻ‌ ചെയ്യിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അഖിലിന് അറിയാമായിരുന്നു. വിഷ്ണു ജോഷി ടോപ്പ് ഫൈവിലുണ്ടാകുമെന്ന് അഖിൽ തന്നെ പലപ്പോഴും പ്രെഡിക്ട് ചെയ്തിട്ടുമുണ്ട്.

Vishnu Joshi

എൺപത്തിനാല് ദിവസം ഹൗസിൽ പൂർത്തിയാക്കിയ ശേഷമാണ് വിഷ്ണു പുറത്തായത്. സാധാരണക്കാരുടെ ഇടയിൽ നിന്നും ബി​ഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമിൽ വന്ന് ഇത്രയേറെ ദിവസം പ്രേക്ഷക പിന്തുണയോടെ നിൽക്കാൻ സാധിച്ചുവെന്നത് അനു​ഗ്രഹമായി കാണുന്നുവെന്നാണ് എവിക്ടായശേഷം വിഷ്ണു പറഞ്ഞത്.

ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച് തിരികെ കേരളത്തിലെത്തിയ വിഷ്ണുവിന് കുടുംബവും ബന്ധുക്കളും സു​ഹൃത്തുക്കളും ആരാധകരും ചേർന്ന് കൊച്ചി വിമാനത്താവളത്തിൽ ​ഗംഭീര സ്വീകരണം നൽകി. സീസൺ ഫൈവിൽ ഇതുവരെ പുറത്തായവരിൽ ആർക്കും ലഭിക്കാത്ത സ്വീകരണവും ആർപ്പുവിളിയുമായിരുന്നു വിഷ്ണു വന്നിറങ്ങിയപ്പോൾ.

വിഷ്ണുവിന്റെ ആ​ഗ്രഹം പോലെ തന്നെ ആരാധകർ താരത്തെ റോക്ക് സ്റ്റാറാക്കി മാറ്റി. പുഷ്പഹാരവും പൂച്ചെണ്ടുകളുമായി വിഷ്ണുവിനെ കാത്ത് ഉച്ച കഴിഞ്ഞപ്പോൾ മുതൽ ആരാധകർ വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു. 'നായക് നഹീം ഖൽ നായക് ഹൂ മേം' പാടി കൊണ്ടാണ് വിഷ്ണു പുറത്തേക്ക് വന്നത്. ആരാധകരും താരത്തിനൊപ്പം പാട്ട് ഏറ്റുപാടുന്നുണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് അമ്മ വിഷ്ണുവിനെ സ്വീകരിച്ചത്.

പുറത്തായതിൽ വിഷമിക്കരുതെന്നും ഞങ്ങളുടെ മനസിൽ വിജയി വിഷ്ണു തന്നെയാണെന്നും ആരാധകർ വിളിച്ച് പറയുന്നുണ്ടായിരുന്നു. വിടാതെ പിന്തുടർന്ന ആരാധകവൃന്ദത്തെ കാറിന് മുകളിൽ കയറി നിന്നും വിഷ്ണു അഭിവാദ്യം ചെയ്തു.

Vishnu Joshi

'ഹൗസിൽ നിങ്ങൾ ഇത്രയും നാൾ കണ്ട വിഷ്ണു തന്നെയാണ് വീട്ടിലും. സിനിമയിൽ ചാൻസ് കിട്ടാനായി നിരവധി ഓഡീഷനുകളിൽ അവൻ പങ്കെടുത്തിട്ടുണ്ട്. പക്ഷെ ഒന്നും ഇതുവരെയും ശരിയായില്ല. ബി​ഗ് ബോസാണ് യഥാർത്ഥത്തിൽ വിഷ്ണുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ​ഗെയിം കളിക്കുമ്പോൾ വിഷ്ണു പ്രസൻസ് ഓഫ് മൈന്റ് കാണിക്കാറുണ്ട്. അത് തന്നെയാണ് പെട്ടി ടാസ്കിലും കണ്ടതെന്ന്', വിഷ്ണുവിന്റെ കുടുംബം പറ‍ഞ്ഞു.

വീഡിയോയുടെ പൂർണരൂപം ചുവടെ

വിഷ്ണുവിന് ലഭിച്ചതിന് സമാനമായ സ്വീകരണം കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം നേടിയ ബ്ലെസ്ലിക്ക് ലഭിച്ചിരുന്നു. കയ്യെത്തും ദൂരത്ത് വെച്ചാണ് ബ്ലെസ്ലിക്ക് കഴിഞ്ഞ വർഷം കപ്പ് നഷ്ടപ്പെട്ടത്. പക്ഷെ ആ സീസണിലെ ടൈറ്റിൽ വിന്നറിന് ലഭിച്ചതിനെക്കാൾ സ്വീകാര്യത ബ്ലെസ്ലിക്കായിരുന്നു.

കാറിന് മുകളിൽ കയറി വിഷ്ണു ആരാധകരെ അഭിവാദ്യം ചെയ്യുന്നത് കണ്ടപ്പോൾ ബ്ലെസ്ലിയെ ഓർമവന്നുവെന്നും കമന്റുകളുണ്ട്. വിഷ്ണു എങ്ങനെ പുറത്തായിയെന്ന് മനസിലാകുന്നില്ലെന്നാണ് എവിക്ഷൻ റിസൾട്ട് വിശ്വസിക്കാൻ സാധിക്കാതെ അഖിൽ സഹമത്സരാർത്ഥികളോട് പറഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷ്ണുവിന്റെ ​ഗെയിം പിന്നോട്ട് പോവുകയും താരത്തെ ഫ്രെയിമിൽ പോലും കാണാത്ത സ്ഥിതിയുമുണ്ടായിരുന്നു. ടിക്കറ്റ് ടു ഫിനാലെയിൽ മാർക്ക് നേടാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിഷ്ണു ചിലപ്പോൾ പന്ത്രാണ്ടാം ആഴ്ച താണ്ടുമായിരുന്നുവെന്നും പ്രേക്ഷകർ കുറിക്കുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X