'പ്രതികാരം ഇവിടെ തീർക്കണം, പുറത്ത് പോയി ക്വട്ടേഷൻ കൊടുക്കാൻ പറ്റുമോ; റെനീഷയ്ക്ക് ഒരു മയവുമില്ല'; കുറിപ്പ്
ബിഗ് ബോസ് അഞ്ചാം സീസൺ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ ഹരമായി മാറിയിരിക്കുകയാണ്. ഓരോ മത്സരാർത്ഥികളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ ദിവസം തന്നെ വഴക്കുണ്ടാക്കിയ വൈബർ ഗുഡ് ദേവു, ഒപ്പം മനീഷ, അഖിൽ മാരാർ, വിഷ്ണു ജോഷി, ജുനൈസ്, റെനീഷ, നാദിറ, ഗോപിക തുടങ്ങിയവരൊക്കെ ഇതിനകം ഷോയിൽ തങ്ങളുടെ സ്ക്രീൻ സ്പേസ് നേടിക്കഴിഞ്ഞു. വീട്ടിനകത്തെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വാശിയേറിയ ചർച്ചകളാണ്.
ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങൾക്കാണ് ബിഗ് ബോസിൽ വഴക്ക് നടക്കുന്നത്. വഴക്കിൽ മിക്കവാറും ഉൾപ്പെടുന്ന മത്സരാർത്ഥിയാണ് റെനീഷ. റെനീഷയുടെ ബിഗ് ബോസിലെ ഗെയിം പ്രേക്ഷകരെ സംബന്ധിച്ച് അത്ഭുതമായിരുന്നു. പൊതുവെ വരുന്ന സീരിയൽ താരങ്ങൾ ഇമേജ് നഷ്ടപ്പെടുമെന്ന് ഭയന്ന് വീട്ടിനുള്ളിൽ വഴക്കിനോ വിവാദത്തിനോ പോവാത്തതായിരുന്നു കണ്ട് വന്ന രീതി. എന്നാൽ റെനീഷ ഈ പതിവ് മാറ്റി. ഒറ്റയ്ക്ക് നിന്ന് മികച്ച രീതിയിൽ റെനീഷ മത്സരിച്ചു.
എല്ലാവരോടും നല്ല രീതിയിൽ ഇടപെടുമ്പോഴും അമിതമായ സൗഹൃദത്തിന് റെനീഷ പോവുന്നില്ല. തനിക്കിഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ അക്കാര്യം തുറന്ന് പറയുകയും ചെയ്യുന്നു. അഖിൽ മാരാർ, നാദിറ തുടങ്ങിയവരോട് ദേഷ്യപ്പെട്ടത്, അഞ്ജു റോഷിനോട് താനുമായി അധികം അടുക്കരുതെന്ന് തുറന്ന് പറഞ്ഞത് തുടങ്ങിയവയെല്ലാം ബിഗ് ബോസിൽ തീപ്പൊരിയെന്ന് റെനീഷയെ പ്രേക്ഷകർ വിശേഷിപ്പിക്കാൻ കാരണമായി. റെനീഷ വീട്ടിലേക്ക് കടന്ന് വന്നപ്പോൾ നടിയുടെ ഗെയിം ലെവൽ ഇത്രയും ഉയരുമെന്ന് ഒരുപക്ഷെ പ്രേക്ഷകരാരും കരുതിക്കാണില്ല.

ഇപ്പോഴിതാ റെനീഷയുടെ നോമിനേഷൻ രീതിയെ പ്രശംസിച്ച് കൊണ്ട് വന്ന സോഷ്യൽ മീഡിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒറിജിനൽ ലേഡിയെന്നാണ് റെനീഷയെ കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. എറ്റവും മികച്ച പെർഫോമൻസ് - സെറീന, ഏറ്റവും മോശം പെർഫോമൻസ് - നാദിറയെന്നാണ് റെനീഷ നോമിനേഷൻ ഘട്ടത്തിൽ പറഞ്ഞത്. ഇതേക്കുറിച്ചാണ് കുറിപ്പ്.
'നന്മമരം കളിക്കാതെ അവർക്കു പുറത്താക്കണം ജയിലിൽ വിടണം എന്നൊക്കെ മനസ്സിൽ ഉള്ളവരെ നോമിനേറ്റ് ചെയ്യുന്നു . ഒരു മയവും കാണിക്കുന്നില്ല. ജനങ്ങൾ എങ്ങനെ വിലയിരുത്തും എന്ന പേടിയില്ല. കാരണം ഇല്ലെങ്കിൽ കാരണം ഉണ്ടാക്കി നോമിനേറ്റ് ചെയ്യുന്നു. പേഴ്സണൽ റിവെഞ്ച് എന്ന് പറയുന്നവരോട് ഇത് തീർക്കേണ്ട സ്ഥലം ബിഗ് ബോസ് തന്നെ അല്ലെ'
'പുറത്തിറങ്ങി കൊട്ടേഷൻ ടീമിനെ ഏൽപ്പിക്കൻ പറ്റില്ലാലോ,' മീനാക്ഷി ജയറാം എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നതിങ്ങനെ. സോഷ്യൽ മീഡിയയിൽ ഇതിനരം ഒരു ആരാധക വൃന്ദമുണ്ടാക്കാൻ റെനീഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം റെനീഷയ്ക്ക് ഹേറ്റേഴ്സുമുണ്ട്. മോഡണായി നടക്കുന്ന കുലസ്ത്രീ മനോഭാവമുള്ള സ്ത്രീയെന്നാണ് റെനീഷയെ വിമർശകർ വിശേഷിപ്പിക്കുന്നത്.

അഞ്ജു റോഷിനോട് പറഞ്ഞത് കുറച്ച് കടന്ന് പോയെന്നും അഭിപ്രായമുള്ളവരുണ്ട്. ഗെയ്മിനപ്പുറം വ്യക്തിപരമായി താൽപര്യമില്ലാത്തവരെ പുറത്താക്കാനാണ റെനീഷ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. വീട്ടിൽ ഇമേജ് ഭയന്ന് പെരുമാറുന്ന വ്യക്തിയാണെന്നും വിമർശനമുണ്ട്.
പുരുഷ സ്വത്വമാണെന്ന് തുറന്ന് പറഞ്ഞ അഞ്ജു റോഷ് തന്നോട് ഇടപഴകുന്നതിൽ നിയന്ത്രണം വേണമെന്ന് റെനീഷ പറഞ്ഞത്. റെനീഷയോട് തനിക്ക് ക്രഷുണ്ടെന്ന് അഞ്ജു റോഷ് തുറന്ന് പറഞ്ഞിരുന്നു. ആണായിട്ട് കാണണോ പെണ്ണായിട്ട് കാണണോ എന്ന് റെനീഷ ചോദിച്ചപ്പോൾ ആണായിട്ട് കണ്ടാൽ മതിയെന്നാണ് അഞ്ജൂസ് പറഞ്ഞത്. എങ്കിൽ നീ എന്റെ ഹിപ്പിൽ പിടിക്കുന്നത് അൺ കംഫർട്ടബിളാണെന്ന് റെനീഷ വ്യക്തമാക്കി.


Click it and Unblock the Notifications