‌‌'സാ​ഗർ എന്ത് സ്നേഹത്തോടെയാണ് ഏയ്ഞ്ചലിനോട് സംസാരിക്കുന്നത്, ഏയ്ഞ്ചലിനെ കാണുമ്പോൾ തന്നെ ഹാപ്പി'; ആരാധകർ!

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് സംഭവ ബഹുലമായാണ് വീട്ടിൽ നടക്കുന്നത്. മത്സരാര്‍ഥികളിലും പ്രേക്ഷകരിലും എപ്പോഴും ആവേശം സൃഷ്ടിക്കാറുണ്ട് വീക്കിലി ടാസ്കുകള്‍. ബി​ഗ് ബോസിലെ ഓരോ സീസണുകളിലേയും പ്രധാന കടമ്പയാണ് വീക്കിലി ടാസ്കുകൾ.

ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ ആഴ്ചയിലേയും മത്സരാർത്ഥികളുടെ ബിബി ഹൗസിലെ ജീവിതം എങ്ങനെ ആകുമെന്ന് നിശ്ചയിക്കുക. അതുകൊണ്ട് തന്നെ അരയും തലയും മുറുക്കി മത്സരാർത്ഥികൾ വാശിയേറിയ പോരാട്ടമാണ് ഓരോ വീക്കിലി ടാസ്ക്കിലും നടത്തുന്നത്.

ഈ സീസണിലും ഇക്കാര്യത്തിൽ മാറ്റമില്ല. വെള്ളിയാങ്കല്ല് എന്നതാണ് ബി​ഗ് ബോസ് സീസൺ അഞ്ചിലെ പുതിയ വീക്കിലി ടാസ്ക്.

Bigg Boss Malayalam

ഹൗസിലുള്ള പത്തൊമ്പത് പേരിൽ കുറച്ച് പേർ അധികാരികളും കുറച്ച് പേർ വ്യാപാരികളും കുറച്ച് പേർ കടൽകൊള്ളക്കാരുമായാണ് മത്സരിക്കുന്നത്. കടൽ മുങ്ങിതപ്പി രത്നങ്ങൾ കൊണ്ടുവരുന്ന വ്യാപാരികളിൽ നിന്നും ശക്തി ഉപയോ​ഗിച്ചോ ബുദ്ധി പ്രയോ​ഗിച്ചോ രത്നങ്ങൾ സ്വന്തമാക്കണം. അത്തരത്തിൽ കഴിഞ്ഞ ദിവസം കടൽ കൊള്ളക്കാരുടെ ടീമുമായി ഏറ്റുമുട്ടിയപ്പോൾ ഏയ്‍ഞ്ചലിൻ മരിയയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

രണ്ടാം വട്ടം കടലില്‍ പോകുന്ന ടീമില്‍ ഏയ്ഞ്ചലിന്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ രത്നങ്ങള്‍ ശേഖരിച്ച് വന്ന ഏയ്ഞ്ചലിനെ റെനീഷ ആദ്യം ഡീല്‍ സംസാരിച്ചു. എന്നാല്‍ അതിനിടയില്‍ രത്നങ്ങള്‍ പിടിച്ച് പറിക്കാനായി കടല്‍കൊള്ളക്കാരുടെ സംഘം എത്തിയിരുന്നു. റെനീഷയുമായുള്ള ഡീല്‍ നടക്കാതായതോടെ ഏയ്ഞ്ചലിനെ സാഗര്‍, അനിയന്‍ മിഥുന്‍, വിഷ്ണു, ജുനൈസ് എന്നീ കടല്‍ കൊള്ള സംഘം വളഞ്ഞു.

എന്നാല്‍ ഒരുതരത്തിലും ഈ സംഘത്തിന് കല്ലുകള്‍ കൊടുക്കാന്‍ ഏയ്ഞ്ചലിന്‍ തയ്യാറായില്ല. ഇതോടെ പിടിവലിയായി. ഒടുവില്‍ കൊള്ളസംഘം ഏയ്ഞ്ചലിന്‍റെ കൈയ്യിലെ കല്ലുകള്‍ തട്ടിപ്പറിച്ചു. ഇതോടെ തീര്‍ത്തും വയലന്‍റായ ഏയ്ഞ്ചലിന്‍ അലറാനും മറ്റും തുടങ്ങി. ഏയ്ഞ്ചലിന് രത്നങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ കൂടുതല്‍പ്പേര്‍ എത്തിയെങ്കിലും ഏയ്ഞ്ചലിന്‍ അവര്‍ക്ക് വഴങ്ങിയില്ല. അതിനിടെ തന്‍റെ വിരലുകള്‍ ഒടിച്ചെന്നും ഏയ്ഞ്ചലിന്‍ പരാതി പറഞ്ഞു.

ഇതോടെ എയ്ഞ്ചലിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് വൈദ്യ സഹായം നല്‍കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതിനിടെ ഏയ്ഞ്ചലിന്‍ പറഞ്ഞ വിരല്‍ ഒടിച്ചുവെന്നത് വെച്ച് കടല്‍കൊള്ള ടീമിനോട് സംസാരിക്കാന്‍ എത്തിയ ശോഭ വിശ്വനാഥുമായി ജുനൈസ് അടക്കമുള്ളവര്‍ തര്‍ക്കം നടന്നു.

Bigg Boss Malayalam

പിന്നീട് എയ്ഞ്ചലിന് ആരോഗ്യപരമായി കുഴപ്പമില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. വിരലിന് പരിക്ക് പറ്റിയ ശേഷം ഏയ്ഞ്ചലിൻ സാ​ഗറിനോട് പിണക്കത്തിലാണ്. പലതവണ സ്നേഹത്തോടെ സംസാരിച്ച് ആശ്വസിപ്പിക്കാൻ സാ​ഗർ നോക്കിയെങ്കിലും ഏയ്ഞ്ചലിൻ അടുക്കുന്നില്ല. നീ എന്റെ പൊന്നു പെങ്ങളല്ലേ... നിന്നോട് ഞാൻ അങ്ങനെ മനപൂർവം ചെയ്യുമോയെന്നെല്ലാം സാ​ഗർ ഏയ്ഞ്ചലിനോട് ചോദിക്കുന്നുണ്ട്.

ഒന്നിനോടും ഏയ്ഞ്ചലിൻ സ്നേഹത്തോടെ സംസാരിക്കുന്നില്ല. അടുത്തിരുന്നോട്ടെയെന്ന് ചോദിച്ചപ്പോൾ താൽപര്യമില്ലെന്നും ഏയ്ഞ്ചലിൻ സാ​ഗറിനോട് പറഞ്ഞു. ഒന്ന് ഒച്ചയെടുക്കുവാനുള്ള സ്പേസ് പോലും നിങ്ങൾ എനിക്ക് തന്നില്ലെന്നും എല്ലാവരുടേയും നാറിത്തരം മനസിലായിയെന്നും അത് അനുസരിച്ച് മാത്രമെ താൻ ഇനി നിൽക്കൂവെന്നുമെല്ലാം സാ​​ഗറിനോട് ഏയ്ഞ്ചലിൻ പറഞ്ഞു.

ഇ‌രുവരുടേയും സൗഹൃദവും സൗന്ദര്യ പിണക്കവും കാണാൻ വളരെ രസമായിരിക്കുന്നുവെന്നാണ് വീഡിയോ കണ്ട് പ്രേക്ഷകർ കമന്റ് ചെയ്തത്. സാ​ഗർ എന്ത് സ്നേഹത്തോടെയാണ് ഏയ്ഞ്ചലിനോട് സംസാരിക്കുന്നതെന്നും ഏയ്ഞ്ചലിനെ കാണുമ്പോൾ തന്നെ ഹാപ്പിയാണെന്നുമെല്ലാം പ്രേക്ഷകർ കമന്റ് ചെയ്തിട്ടുണ്ട്.

സാ​ഗർ, ജുനൈസ്, ​ഗോപിക, ഏയ്ഞ്ചലിൻ, റിനോഷ് എന്നിവരാണ് കമ്പനി. കൂട്ടത്തിൽ ഏറ്റവും പ്രായക്കുറവ് ഏയ്ഞ്ചലിനായതുകൊണ്ട് തന്നെ പൊന്നുപെങ്ങളായാണ് എല്ലാവരും ഏയ്ഞ്ചലിനെ കൊണ്ടുനടക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X