ഹൗസിൽ രജിത്ത് കുമാറിന്റെ വിളയാട്ടം... വീട് ഉണർന്നു, പാടുപെട്ട് മത്സരാർഥികൾ, നനഞ്ഞ പടക്കമായി റോബിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസം പിന്നിടുമ്പോൾ അതി​ഗംഭീര ട്വിസ്റ്റാണ് ബി​ഗ് ബോസ് ടീം കൊണ്ടുവന്നിരിക്കുന്നത്. മുൻ സീസണുകളിലെ ശക്തരായ രണ്ട് മത്സരാർഥികളായ റോബിൻ രാധാ​കൃഷ്ണനും രജിത്ത് കുമാറും ചലഞ്ചേഴ്സായി ഹൗസിലേക്ക് തിരിച്ച് കയറിയിരിക്കുകയാണ്.

വീക്കെൻഡ് എപ്പിസോഡിൽ അവർ വീണ്ടും വരുന്നുവെന്ന പ്രമോ പുറത്ത് വന്നപ്പോൾ മുതൽ ആവേശത്തിലായിരുന്നു പ്രേക്ഷകർ. മുഖവും പേരും വെളിപ്പെടുത്താത്ത ഷാഡോകൾ മാത്ര കാണിച്ചുള്ള പോസ്റ്റർ പുറത്ത് വന്നപ്പോൾ മുതൽ വരാൻ പോകുന്നത് റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറുമാണെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്നു.

പ്രവചനം സത്യമായത് പോലെ മത്സരാർഥികളുടെ ​ഗെയിമിനെ കീഴ്മേൽ‌ മറിക്കാൻ ഇരുവരും തന്നെയാണ് ഹൗസിലേക്ക് വന്നത്. സേഫ് ​ഗെയിം, ​ഗ്രൂപ്പ് കളി, നന്മമരം, ലവ് തുടങ്ങിയ സ്ട്രാറ്റജികൾ ഉപയോ​ഗിച്ചാണ് കഴിഞ്ഞ അമ്പത് ദിവസവും ഹൗസിലെ മത്സരാർഥികൾ കളിച്ചിരുന്നത്. ഒട്ടും ഇന്ററസ്റ്റിങല്ലാത്ത മത്സരാർഥികളുടെ പ്രകടനത്തോട് പ്രേക്ഷകർക്കും മടുപ്പായിരുന്നു. മറ്റ് സീസണുകൾ ഉണ്ടാക്കിയ ഓളമൊന്നും ഈ അമ്പത് ദിവസവും സീസൺ ഫൈവിലെ മത്സരാർ‌ഥികൾക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

Rajith Kumar

ടിആർപി വരെ കൂപ്പ് കുത്തിയതോടെയാണ് ബി​ഗ് ബോസ് ടീം ​ഗെയിം മൊത്തത്തിൽ മാറ്റി പിടിച്ചതും. കൈയ്യിലെ വജ്രായുധങ്ങളെ ഹൗസിലേക്ക് അയച്ചതും. ഹൗസിലിപ്പോൾ വീക്കിലി ടാസ്ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ബി​ഗ് ബോസ് വീട് ഒരു അത്യാഢംബര ഹോട്ടലായി മാറി കഴിഞ്ഞു. അവിടെയുള്ള പതിമൂന്ന് മത്സരാർഥികൾ ഹോട്ടലിലെ ജീവനക്കാരും ചലഞ്ചേഴ്സായി എത്തിയ റോബിനും രജിത്തും അവിടെ കുറച്ച് ദിവസത്തേക്ക് ​താമസിക്കാൻ എത്തിയ അതിഥികളുമാണ്.

ആദ്യം ഹൗസിലേക്ക് ചലഞ്ചറായി എത്തിയത് റോബിനാണ്. മാസ് എൻട്രിയാണ് റോബിന് ലഭിച്ചത്. പക്ഷെ വളരെ വ്യത്യസ്തനായൊരു റോബിനെയാണ് ഹൗസിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

Rajith Kumar

ഒരു ടാസ്ക്കാണ് നടക്കുന്നതെന്ന് മനസിലാക്കിയിട്ട് പോലും വളരെ സൗമ്യനും സ്നേഹമുള്ളവനുമായി ഒരു മോട്ടിവേഷൻ നൽകുന്നത് പോലെയാണ് റോബിൻ മത്സരാർഥികളോട് പെരുമാറിയത്. റോബിന്റെ വരവ് കണ്ട് ഒന്ന് സ്തംഭിച്ച് പോയെങ്കിലും റോബിൻ സൗഹൃദപരമായാണ് പെരുമാറുന്നതെന്ന് മനസിലാക്കിയതോടെ മത്സരാർഥികൾ ടെൻഷൻ ഉപേക്ഷിച്ച് ടാസ്ക്ക് പെർഫോം ചെയ്യാൻ തുടങ്ങി.

ഹൗസിലെ മത്സരാർഥികളിൽ പലരേയും മാറ്റി നിർത്തി പുറത്തെ കാര്യങ്ങളെ കുറിച്ച് ചെറിയ ക്ലൂകൾ കൊടുക്കുകയും ചെയ്തു. അത്തരം സംഭവങ്ങൾ നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ചലഞ്ചറായി രജിത്ത് കുമാർ ഹൗസിലേക്ക് എത്തിയത്.

റോബിന്റെ പെരുമാറ്റം കണ്ട് ഏകദേശം ആ ഒരു രീതിയായിരിക്കും രജിത്ത് കുമാറിന്റേതുമെന്ന് കരുതിയാണ് മത്സരാർഥികൾ ടാസ്ക്ക് കളിച്ച് തുടങ്ങിയത്. എന്നാൽ രജിത്ത് കുമാർ ഹൗസിലേക്ക് കാലെടുത്ത് വെച്ച നിമിഷം മുതൽ ​ഗെയിം മൊത്തത്തിൽ മാറി. ഒരു ചലഞ്ചർ എങ്ങനെയാണ് ഹൗസിലുള്ള മത്സരാർഥികളോട് പെരുമാറേണ്ടത്.

അത് അതേപടി ഫോളോ ചെയ്ത് കൊട്ട് കൊടുക്കേണ്ടവർക്കെല്ലാം കൊട്ട് കൊടുത്ത് തീയായി പ്രകടനം കാഴ്ചവെച്ചു രജിത്ത് കുമാർ‌. റോബിൻ പോലും രജിത്ത് കുമാർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ലൈവിൽ നിന്നും മനസിലാകുന്നത്. മാത്രമല്ല റോബിനോ ഹൗസിലെ മറ്റ് മത്സരാർഥികൾക്കോ സ്ക്രീൻ സ്പേസ് എടുക്കാൻ സാധിക്കാത്ത തരത്തിൽ പ്രേക്ഷകരുടെ മനസറിഞ്ഞാണ് രജിത്ത് കുമാർ ടാസ്ക്കിൽ പെർഫോം ചെയ്തത്.

റോബിന് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയാണെന്ന് തോന്നിയെന്നാണ് ലൈവ് കണ്ട പ്രേക്ഷകർ കമന്റ് ചെയ്തത്. ഇതുവരെ സീസൺ ഫൈവ് ലൈവ് കാണാത്തവർ വരെ രജിത്തിന്റേയും റോബിന്റേയും വരവോടെ ലൈവ് കാണാൻ തുടങ്ങി. ടിആർപിയിൽ ഈ ആഴ്ച നല്ല മാറ്റം വന്നേക്കും.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X