'ശ്രീദേവിയുടെ ഈഗോയും ടോക്സിസിറ്റിയും വുമൺ കാർഡും വിഷ്ണുവിന് പൊളിക്കാൻ പറ്റും'; വിഷ്ണു ജോഷിയെ കുറിച്ച് ആരാധകർ
മത്സരാവേശത്തിലും ഗെയി സ്പിരിറ്റിലും ബിഗ് ബോസ് മലയാളത്തിലെ മുന്‍ സീസണുകളെ അപേക്ഷിച്ച് സീസണ്‍ ഫൈവ് ഒരുപടി മുകളിലാണ്. തുടങ്ങി നാല് ദിവസം മാത്രം പിന്നിട്ട സീസണ്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ മുന്‍ സീസണുകളെ അപേക്ഷിച്ച് സര്‍വ്വസാധാരണമായ കാര്യമാണ് ഇത്തവണ. മാഡ് വൈബ് ദേവുവും വിഷ്ണു ജോഷിയും തമ്മിലുള്ള തർക്കമായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ്. ആദ്യ വീക്കിലി ടാസ്കിനിടെയാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കം രൂപപ്പെട്ടത്.

പലനിറത്തിലുള്ള കട്ടകള്‍ സ്വന്തമാക്കേണ്ട ഫിസിക്കല്‍ ടാസ്കിലെ ഒരേയൊരു ഗോള്‍ഡന്‍ കട്ട ആദ്യം സ്വന്തമാക്കിയത് ദേവുവിന്‍റെ ടീമിലെ അനിയന്‍ മിഥുന്‍ ആയിരുന്നു. ബിഗ് ബോസ് പറഞ്ഞത് പ്രകാരം ഫ്രെയ്മിലെ മറ്റ് കട്ടകള്‍ ഒഴിവാക്കി താന്‍ നേടിയെടുത്ത ഗോള്‍ഡന്‍ കട്ടയുമായി മിഥുന്‍ കുറേനേരം ഇരുന്നു.
എന്നാല്‍ ബിഗ് ബോസിന്‍റെ ആഹ്വാനപ്രകാരം ഷിജു ഓരോ ടീമിന്‍റെയും കട്ടകളുടെ എണ്ണമെടുക്കുന്ന സമയത്ത് അനിയന്‍ മിഥുന്‍ ഫ്രെയ്മില്‍ നിന്ന് മാറിനിന്ന സമയത്ത് ദേവു ആ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കുകയായിരുന്നു. വീക്കിലി ടാസ്ക് അവസാനിച്ചിട്ടില്ലെന്നും അത് ദേവുവിന്‍റെ കൈയില്‍ നിന്നും മറ്റുള്ളവര്‍ക്കും സ്വന്തമാക്കാനുള്ള അവസരമുണ്ടെന്നും വിഷ്ണു പറഞ്ഞപ്പോള്‍ ഇത് പക്ഷഭേദമാണെന്ന് ദേവു പറഞ്ഞതില്‍ നിന്നാണ് തര്‍ക്കങ്ങളുടെ തുടക്കം.
നേരത്തെ മിഥുന്‍ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കി ഫ്രെയ്മില്‍ നിന്ന് ദേവുവിന്‍റെ കട്ടകളൊക്കെ ഒഴിവാക്കിയ സമയത്ത് ദേവു തന്നെ പഞ്ചാരയടിക്കാന്‍ വന്നുവെന്ന് വിഷ്ണു പറയുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ദേവു ആദ്യം എതിര്‍ത്തുനിന്നെങ്കിലും പിന്നീട് ഇമോഷണലായി തനിക്ക് ലഭിച്ച ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞു.
ഇതിനിടെ ദേവു ഫുള്‍ ഫേക്ക് ആണെന്നും അവസരവാദിയാണെന്നുമൊക്കെ വിഷ്ണു പറയുന്നുണ്ടായിരുന്നു. വിഷ്ണു ദേവുവിനെ വളരെ നിസാരമായിട്ടാണ് പ്രകോപിപ്പിച്ച് മത്സരത്തിൽ നിന്നും പുറത്താക്കിയത്. ദേഷ്യം വന്നപ്പോൾ ഗോൾഡൺ കട്ട വലിച്ചെറിഞ്ഞത് വലിയ മണ്ടത്തരമായിപ്പോയിയെന്ന് പിന്നീട് സഹമത്സരാർഥികളെല്ലാം ദേവുവിനോട് പറയുകയും ചെയ്തു.

വിഷ്ണു-ദേവു തർക്ക് കണ്ടവരെല്ലാം വിഷ്ണുവിന്റെ മൈൻഡ് ഗെയിമിനെ പ്രശംസിച്ചു. അത്തരത്തിൽ വിഷ്ണുവിനെ പ്രശംസിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് വൈറലാകുന്നത്. ശ്രീദേവിയുടെ ഈഗോയും ടോക്സിസിറ്റിയും വുമൺ കാർഡും വിഷ്ണുവിന് തുടർന്നും പൊളിക്കാൻ പറ്റുമെന്നാണ് കുറിപ്പിൽ പറയുന്നത്.
'ശ്രീദേവിയുടെ ഈഗോയെയും ടോക്സിസിറ്റിയും പൊളിച്ചടുക്കാൻ വിഷ്ണുവിനെക്കൊണ്ട് എളുപ്പത്തിൽ പറ്റും. മാത്രമല്ല ശ്രീദേവിയുടെ ഗെയിം പ്ലാൻ അതോടുകൂടി മാറി വുമൺ കാർഡായി ഇറക്കാൻ ചാൻസുണ്ട്. ശോഭ, സെറിൻ, ശ്രീദേവി, റെനീഷ ഇവരെല്ലാവരും കൂടി വുമൺ കാർഡ് ഇറക്കിയാലും ചെറുക്കൻ അതിനെ പൊളിച്ചടുക്കും. അതിനുള്ള കെൽപ്പ് വിഷ്ണുവിനുണ്ട്' എന്നായിരുന്നു കുറിപ്പ്.
കുറിപ്പ് വായിച്ച പ്രേക്ഷകരിൽ ഭൂരിഭാഗവും ഇതിനോട് യോജിപ്പ് പ്രകടപ്പിച്ചു. വിഷ്ണു നല്ല മത്സരാർഥിയാണ്. അവൻ എന്താണ് സംസാരിക്കുന്നത് പറയുന്നത് എന്നതിൽ അവൻ വളരെ ക്ലിയറാണ്. ഇവൻ ബാക്കി സീസൺ ജിമ്മന്മാരെ പോലെ അല്ല... ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിക്കുന്നു. അതേസമയം വിഷ്ണുവിനെ ഇഷ്ടമായിയെന്നും എന്ന് കരുതി ഫുഡ് കൊണ്ട് കൊടുത്തു എന്നുള്ളത് പഞ്ചാരയടിയായി കണ്ടത് വെറും ഊളത്തരമാണെന്നും ചിലർ കമന്റ് ചെയ്തു.
ആദ്യ വീക്കിലി ടാസ്ക്ക് അവസാനിച്ചപ്പോൾ മിഥുന്‍, വിഷ്ണു, റിനോഷ്, ഗോപിക, ലെച്ചു, റെനീഷ, അഞ്ജൂസ്, എയ്ഞ്ചലിന്‍ എന്നിവര്‍ക്ക് നോമിനേഷന്‍ ലഭിച്ചപ്പോള്‍ ഫ്രെയ്മില്‍ ഏറ്റവും ഉയരത്തില്‍ കട്ടകള്‍ സ്ഥാപിച്ച നാദിറ, അഖില്‍ മാരാര്‍ എന്നിവര്‍ക്ക് ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് യോഗ്യത ലഭിച്ചു.


Click it and Unblock the Notifications