'സെറീനയുടെ കാര്യത്തിൽ സാഗറാണ് തീരുമാനം എടുക്കേണ്ടത്, ഞങ്ങൾ എന്തിനും തയ്യാറാണ്'; സാഗറിന്റെ പിതാവ്!
സാഗർ സൂര്യയുടെ എവിക്ഷനോട് ഇപ്പോഴും ഒരു വിഭാഗം പ്രേക്ഷകർക്ക് യോജിക്കാനായിട്ടില്ല. കണ്ടന്റുകൾ തരാറുള്ള മത്സരാർഥിയെ പുറത്താക്കി ഒന്നും ചെയ്യാതെ സേഫ് ഗെയിം കളിക്കുന്നവരെ ബിഗ് ബോസ് ഹൗസിൽ നിലനിർത്തിയത് എന്തിനാണെന്ന ചോദ്യമാണ് ഭൂരിഭാഗം പ്രേക്ഷകരും ചോദിക്കുന്നത്.
പക്ഷെ അതിനും ബിഗ് ബോസ് ടീമിനെ കുറ്റം പറയാൻ പറ്റില്ല. ഹൗസിലുള്ള മത്സരാർഥികൾ നോമിനേഷൻ സമയത്ത് ചിന്തിക്കാതെ പ്രവർത്തിച്ചതുകൊണ്ടാണ് വീക്കായ മത്സരാർഥികൾ നോമിനേഷനിൽ വരാതെ ശക്തരായ ആറുപേർ വന്നത്.
അക്കൂട്ടത്തിൽ പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ സാഗർ കുറച്ച് പിന്നിലായിരുന്നതുകൊണ്ട് എവിക്ടാവുകയായിരുന്നു. എല്ലാ ഗെയിമിലും പങ്കെടുത്ത് അഭിപ്രായം പറയാറുള്ളതുകൊണ്ട് ജനങ്ങൾ തന്നെ പിന്തുണയ്ക്കുമെന്നാണ് സാഗർ പ്രതീക്ഷിച്ചിരുന്നത്.
അതുകൊണ്ട് തന്നെ എവിക്ടാണെന്ന് മോഹൻലാൽ അറിയിച്ചപ്പോൾ വിശ്വസിക്കാൻ സാഗറിനും ബുദ്ധിമുട്ടായിരുന്നു. പോകാനായി പെട്ടി പാക്ക് ചെയ്ത് എല്ലാവരോടും യാത്ര പറയുന്നതിനിടയിൽ 'ഇവർക്ക് എന്താണ് വേണ്ടതെന്ന് തനിക്ക് അറിയില്ലെന്ന്', സാഗർ നിരാശയോടെ പറയുന്നുണ്ടായിരുന്നു.

മുബൈയിൽ നിന്നും തിരികെ കേരളത്തിലേക്ക് രണ്ട് മാസത്തിന് ശേഷം എത്തിയിട്ടുണ്ട് സാഗർ. കൊച്ചിയിൽ വിമാനം ഇറങ്ങിയപ്പോൾ നിരവധി ആരാധകരും സാഗറിനെ പിന്തുണയ്ക്കുന്നവരും കാണാൻ എത്തിയിരുന്നു. എല്ലാവരേയും കണ്ടപ്പോൾ കരയുന്നുണ്ടായിരുന്നു താരം. അച്ഛനും സുഹൃത്തുക്കളും ബന്ധുക്കളും സാഗറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
എല്ലാവരുടേയും സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞതാണെന്നാണ് എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചപ്പോൾ സാഗർ നൽകിയ മറുപടി. സാഗറിന് തുടക്കത്തിൽ നല്ല രീതിയിൽ വോട്ട് ലഭിച്ചിരുന്നു. അതിൽ കുറവ് സംഭവിച്ചത് സെറീന, നാദിറ എന്നിവരുമായുള്ള ബന്ധം കൂടിയതോടെയാണ്.
വീഡിയോയുടെ പൂർണ്ണരൂപം കാണാം
സെറീനയുമായിട്ടായിരുന്നു സാഗറിന് ഏറ്റവും നല്ല ചങ്ങാത്തം ഉണ്ടായിരുന്നത്. തനിക്ക് സെറീനയുമായി നല്ലൊരു ബോണ്ടുണ്ടെന്ന് എവിക്ടായശേഷവും സാഗർ പറഞ്ഞിരുന്നു. ഇപ്പോഴിത സെറീനയുമായുള്ള മകന്റെ ബന്ധത്തെ കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് സാഗറിന്റെ അച്ഛൻ. സെറീനയുടെ കാര്യത്തിൽ സാഗറാണ് തീരുമാനം എടുക്കേണ്ടതെന്നും തങ്ങൾ എന്തിനും തയ്യാറാണെന്നുമാണ് ഫിൽമിബീറ്റ് മലയാളത്തിനോട് സംസാരിക്കവെ പിതാവ് പറഞ്ഞത്.
'ബിഗ് ബോസിൽ സാഗർ പങ്കെടുക്കുന്നത് കാണാൻ അവന്റെ അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് കാണാനുള്ള ഭാഗ്യമുണ്ടായില്ല. നല്ല കണ്ടന്റ് കൊടുക്കുന്നവർ പുറത്താകുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. സാഗർ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും', അച്ഛൻ പറയുന്നു.

സാഗറിന് പിആർ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടിയും അദ്ദേഹം നൽകി. സാഗറിന് പിആറില്ലെന്നും അങ്ങനെ ഏൽപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന തരത്തിലാണ് അവൻ സംസാരിച്ചതെന്നും പിആറുണ്ടെന്നത് വെറുതെ പരക്കുന്ന കഥകളാണെന്നും അച്ഛൻ വിശദമാക്കി. സെറീന, നാദിറ എന്നിവരുമായുള്ള സൗഹൃദം വോട്ടിങിനെ ബാധിച്ചുവെന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നു.
'ആർക്കും ആരേയും സ്നേഹിക്കാമല്ലോ... അതെല്ലാം പ്രണയമാണെന്ന് പറയുന്നതിൽ അർഥമില്ല. അത്തരത്തിൽ ഒരു തെറ്റിദ്ധാരണ വോട്ടിങിനെ ബാധിച്ചുവെന്ന് തോന്നിയിരുന്നു. ഐ ലവ് യു എന്നതിന് ഒരുപാട് അർഥങ്ങളുണ്ട്. ഒരു അർഥത്തിൽ മാത്രമെ പറയാവൂ എന്നില്ലല്ലോ. സെറീനയുടെ കാര്യത്തിൽ സാഗറാണ് തീരുമാനം എടുക്കേണ്ടത്. ഞങ്ങൾ എന്തിനും തയ്യാറാണ്.'
'അവസാനം വരേയും സാഗർ റൂൾ നോക്കിയാണ് കളിച്ചത്. സാഗറിന് ക്യാപ്റ്റൻസി നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ എല്ലാവരും ഡൗണായിരുന്നു', അച്ഛൻ പറയുന്നു. ജുനൈസ് സാഗറിനെ ചതിച്ചുവെന്ന് തോന്നിയിട്ടില്ലെന്നും ഇരുവർക്കും ഇടയിൽ ചില തെറ്റിദ്ധാരണകൾ വന്നതാകാമെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
സിനിമയിലേക്കും പുതുതായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസിലേക്കുമായിരിക്കും തന്റെ ഇനിയുള്ള ശ്രദ്ധയെന്നും എവിക്ടായശേഷം സംസാരിക്കവെ സാഗർ സൂര്യ പറഞ്ഞിരുന്നു. ടോപ്പ് ഫൈവിലേക്ക് പലരും പ്രെഡിക്ട് ചെയ്ത് വെച്ചിരുന്ന മത്സരാർഥിയാണ് അറുപത് ദിവസം പിന്നിട്ടപ്പോൾ പുറത്തായത്.


Click it and Unblock the Notifications