'ഡോക്ടർ റോബിനല്ല... പേഷ്യന്റ് റോബിനാണ്, മീഡിയയോട് സംസാരിക്കാൻ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിയോടി'; പൊളി ഫിറോസ്!

ബി​ഗ് ബോസ് സീസൺ ഫൈവിൽ ചലഞ്ചറായി കയറി വിവാദങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങിയ വ്യക്തിയാണ് മുൻ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ. ജുനൈസും അഖിലും തമ്മിൽ നടന്ന വഴക്ക് ഫിസിക്കൽ അസാൾട്ടായി പരി​ഗണിച്ച് അഖിൽ മാരാരെ പുറത്താക്കിയില്ലെന്നതാണ് റോബിൻ ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കിയത്.

ജുനൈസുമായുള്ള വാക്ക് തർക്കത്തിനിടെ അഖിൽ ജുനൈസിനെ സ്വന്തം തോൾ ഉപയോ​ഗിച്ച് തള്ളിയിരുന്നു. ശരീരരത്തിൽ തൊട്ടതിനാൽ ഫിസിക്കൽ അസാൾട്ടാണെന്ന് പറഞ്ഞ് പരാതിപ്പെടാൻ ജുനൈസിനോട് റോബിൻ ആവശ്യപ്പെട്ടിരുന്നു.

അത് അനുസരിച്ച് ജുനൈസ് ബി​ഗ് ബോസിനോട് പരാതി പറയുകയും അഖിലിനേയും ജുനൈസിനേയും കൺഫഷൻ റൂമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ബി​ഗ് ബോസ് ഇടപെട്ടപ്പോൾ ജുനൈസും അഖിലും പ്രശ്നം ഒത്തുതീർപ്പാക്കി. ബി​ഗ് ബോസ് താൻ പ്രതീക്ഷിച്ചത് പോലുള്ള നടപടി സ്വീകരിച്ചില്ലെന്ന് മനസിലാക്കിയ റോബിൻ കോലാഹലങ്ങൾ സൃഷ്ടിക്കുകയും ബി​ഗ് ബോസിനെ വെല്ലുവിളിക്കുകയും ചെയ്തു.

റോബിന്റെ വെല്ലുവിളികൾ അതിരുവിട്ടപ്പോൾ ബി​ഗ് ബോസ് അദ്ദേഹത്തെ പുറത്താക്കി. ആ ​വൈരാ​ഗ്യത്തിൽ ബി​ഗ് ബോസ് ഷോയെ കുറിച്ച് വളരെ മോശമായാണ് റോബിൻ മാധ്യമങ്ങളോട് പിന്നീട് സംസാരിച്ചത്.

Robin Radhakrishnan

അന്ന് റോബിനൊപ്പം ചലഞ്ചറായി സീസൺ രണ്ടിലെ മത്സരാർഥി രജിത്ത് കുമാറും ഹൗസിലെത്തിയിരുന്നു. പക്ഷെ ജനമനസ് അറിഞ്ഞ് ഷോയ്ക്ക് വേണ്ടരീതിയിൽ മാത്രമാണ് രജിത്ത് കുമാർ പെരുമാറിയത്. ഇപ്പോഴിതാ റോബിനെ രണ്ടാമതും ഹൗസിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ പത്താം ആഴ്ചയിൽ ഹൗസിൽ ചലഞ്ചറായി കയറിയ പൊളി ഫിറോസ് പ്രതികരിച്ചിരിക്കുകയാണ്.

പ്രേക്ഷകർ അറിയാത്ത ചില കാര്യങ്ങൾ കൂടി പൊളി ഫിറോസ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. റോബിൻ ഡോക്ടറല്ല പേഷ്യന്റാണെന്നും പരിഹസിച്ചുകൊണ്ട് ഫിറോസ് പറഞ്ഞു. ഹൗസിൽ പോയാൽ ​ഗെയിമറായിട്ടല്ല ചലഞ്ചറായിട്ടാണ് പെരുമാറേണ്ടതെന്നും പകരം ഹീറോയിസം കാണിച്ചതാണ് റോബിന് വിനയായതെന്നും പൊളി ഫിറോസ് പറയുന്നു.

'നമ്മൾ പോകുന്നത് എവിടേക്കാണ്... എന്തിനാണ് എന്നൊക്കെ ഒരു ധാരണ വേണം. ഞാൻ ​ഗെയിമറായിട്ടല്ല ചലഞ്ചറായിട്ടാണ് പോയത്. ഞാൻ ​ഗെയിമറായി പോയ സീസണിൽ ​ഗെയിമറായി തന്നെ നിന്നു. അവിടെയുള്ള മത്സരാർഥികളെ കൊണ്ട് ​ഗെയിം കളിപ്പിക്കുക, ആ ഷോയെ വേറെ തലത്തിലെത്തിക്കുക, റേറ്റിങിലേക്ക് എത്തിക്കുക, ഷോയ്ക്ക് ഉണർവ് കൊടുക്കുക എന്നതിനെല്ലാമായാണ് ചലഞ്ചേഴ്സിനെ നാല് ദിവസത്തേക്ക് ഹൗസിലേക്ക് വിടുന്നത്.'

'ക്രൂക്കഡ് മൈന്റോടെ ചിന്തിച്ച് ഷോയിൽ കിങ് ആകണമെന്ന തെറ്റായ ധാരണയോടെ പെരുമാറിയതുകൊണ്ടാണ് റോബിൻ പുറത്തായത്. ബി​ഗ് ബോസിനെ വരെ വെല്ലുവിളിച്ചു. എന്തിനാണ് ഹൗസിലേക്ക് വന്നത് എന്നതിൽ പുള്ളിക്കും ധാരണയില്ല.'

Robin

'ഡോക്ടർ റോബിൻ എന്നാണ് ആളുകൾ വിളിക്കുന്നതെങ്കിലും റോബിൻ ഒരു പേഷ്യന്റാണ്. അത് പുള്ളി ഷോയിലൂടെ തെളിയിച്ചു. റോബിൻ ചെയ്തത് നൂറ് ശതമാനവും തെറ്റാണ്. അതേസമയം രജിത്തേട്ടൻ‌ മനോഹരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു. ഹൗസിൽ ഏറ്റവും നന്നായി കളിക്കുന്നവനെ അടിച്ചിട്ട് അവനേയും കൊണ്ട് പുറത്തേക്ക് വന്നാൽ രാജാവാകാമെന്ന് റോബിൻ കരുതി.'

'കേറ്റിവിട്ട ചാനൽ പോലും അവസാനം തലയിൽ കൈവെച്ച് ഇരിക്കേണ്ട അവസ്ഥയായിരുന്നുവെന്നും', പൊളി ഫിറോസ് പറയുന്നു. റോബിന്റെ പെരുമാറ്റം ഞൊടിയിൽ മാറിയതിനെ കുറിച്ച് രജിത്ത് കുമാർ പറഞ്ഞ ചില കാര്യങ്ങളും അഭിമുഖത്തിൽ പൊളി ഫിറോസ് വെളിപ്പെടുത്തി.

'ആരേയും ടാർജറ്റ് ചെയ്യാൻ ബി​ഗ് ബോസ് പറഞ്ഞിരുന്നില്ലെന്നാണ് രജിത്തേട്ടൻ എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞത്. റോബിനും രജിത്തേട്ടനും ഓരേ ഫ്ലൈറ്റിൽ ഒരുമിച്ചാണ് വന്നത്. വിമാനം ഇറങ്ങുന്നത് വരെ റോബിൻ രജിത്തേട്ടനോട് നല്ല സൗഹൃദം കാണിച്ചിരുന്നുവത്രെ.'

'വിമാനം ഇറങ്ങിയതും മീഡിയയുടെ അടുത്തേക്ക് റോബിൻ ഓടി. ശേഷം മീഡിയയോട് രജിത്തേട്ടന്റെ അടക്കം കുറ്റം റോബിൻ പറയുകയായിരുന്നു. മീഡിയയെ കണ്ടപ്പോൾ റോബിന് ഭ്രാന്തായി. റോബിന്റെ പെരുമാറ്റം കണ്ട്‍ ഞെട്ടിപ്പോയിയെന്ന് രജിത്തേട്ടൻ എന്നോട് പറഞ്ഞു. പുള്ളി അത്തരത്തിൽ മാറുമെന്ന് രജിത്തേട്ടനും പ്രതീക്ഷിച്ചില്ല', പൊളി ഫിറോസ് പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X