'റെനീഷയുടെ തലയിൽ നിറയെ പേനിന്റെ മുട്ടകളാണ് വൈകാതെ പെരുകും'; തലയിൽ നിന്നും പേനെ പെറുക്കി എയ്ഞ്ചലിൻ!

എട്ടാം ദിവസം പിന്നിട്ട് മുന്നേറുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്. പതിനെട്ട് മത്സരാർഥികളാണ് ഷോയിൽ ഇപ്പോഴുള്ളത്. സോഷ്യൽമീഡിയ മുഴുവനും ബി​ഗ് ബോസ് വിശേഷങ്ങളും വീ‍ഡിയോകളും കൊണ്ട് നിറയുകയാണ്. ഓരോ മത്സരാർഥിക്കും ഫാൻസ് ​ഗ്രൂപ്പുകൾ വരെ ആരംഭിച്ച് കഴിഞ്ഞു.

ഇത്തവണ പ്രേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പെൺകുട്ടി കൂടി മത്സരിക്കാനുള്ളതിനാൽ പ്രേക്ഷകർക്കും ഷോ കാണാൻ ആവശ്യമാണ്. ആദ്യത്തെ ആഴ്ചയിൽ എലിമിനേഷൻ ഉണ്ടായിരുന്നില്ല. മത്സരാർഥികൾക്ക് തങ്ങളെ കുറച്ച് കൂടി വിശദമായി പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ആദ്യ ആഴ്ചയിലെ നോമിനേഷൻ ഒഴിവാക്കിയതിലൂടെ മത്സരാർഥികൾക്ക് ലഭിച്ചിരിക്കുന്നത്.

Bigg Boss Malayalam

ഇപ്പോൾ ഹൗസിലുള്ള പതിനെട്ട് മത്സരാർഥികളിൽ‌ ഏറ്റവും ഫണ്ണിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മത്സരാർഥികളിൽ ഒരാളാണ് എ‍യ്ഞ്ചലിൻ മരിയ. ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി കൂടിയാണ് എയ്ഞ്ചലിൻ. ഇപ്പോഴിത ഹൗസിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

റെനീഷ, എയ്ഞ്ചലിൻ, ഗോപിക, സെറീന എന്നിവർ കൂടി ഇരിക്കുമ്പോഴാണ് ബിഗ് ബോസ് വീട്ടിൽ ഉള്ള പേൻ ശല്യത്തെക്കുറിച്ച് ഇവർ സംസാരിക്കുന്നത്. റെനീഷയുടെ തലയിൽ പേനിന്റെ മുട്ടകൾ ആണെന്നും ഇനി അധികം വൈകാതെ അത് പെരുകുമോ എന്നുമാണ് ഇവരുടെ സംസാരം. ഇതെങ്ങനെ വീട്ടിൽ വന്നുവെന്ന് അറിയില്ലെന്നും ഇവർ ചർച്ച ചെയ്യുന്നുണ്ട്.

ഇതിനിടയിൽ ഗോപിക തന്റെ കുടുംബത്തെ കുറിച്ചും പറയുന്നുണ്ട്. എന്റെ മൂത്തചേട്ടൻ എനിക്ക് അമ്മയാണ്. ഇളയ ചേട്ടൻ എനിക്ക് സുഹൃത്ത് ആണെന്നും ​ഗോപിക പറയുന്നുണ്ട്. മറ്റ് സീസണുകളെ അപേക്ഷിച്ച് പക മനസിൽ വെച്ച് പെരുമാറുന്നവർ അഞ്ചാം സീസണിൽ കുറവാണ്.

ടാസ്ക്കിനിടയിൽ ഉണ്ടാകുന്ന വഴക്കുകൾ എല്ലാവരും പിന്നീട് അതി വേ​ഗത്തിൽ പറഞ്ഞ് തീർക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വഴക്കിന്റേയും വൈരാ​ഗ്യത്തിന്റേയും പേരിൽ മത്സരത്തിന്റെ രസം ഇത്തവണത്തെ മത്സരാർഥികൾ കളയാറില്ല. ഇനി വരുന്ന ആഴ്ച മുതൽ എലിമിനേഷൻ‌ ആരംഭിക്കുന്നതിനാൽ മത്സരം കൂടുതൽ കടുത്തേക്കും.

Bigg Boss Malayalam

രണ്ടാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ അതുകൊണ്ട് തന്നെ മുഴുവൻ എനർജിയും കൊടുത്ത് മത്സരിക്കുന്നുണ്ട് എല്ലാവരും. ഏഴ് മത്സരാർത്ഥികളാണ് നോമിനേഷനിൽ ഇടംപിടിച്ചിരിക്കുന്നത്. എലിമിനേഷനിൽ ഒരാൾ രണ്ട് മത്സരാർത്ഥികളെ വീതം തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.

കഴിഞ്ഞയാഴ്ചത്തെ നോമിനേഷനിൽ ഉണ്ടായിരുന്ന ആളുകൾ തന്നെയാണ് ഇത്തവണയും നോമിനേഷനിൽ‌ ഉൾപ്പെട്ടിട്ടുള്ളത്. ഗോപിക, ലച്ചു, റിനോഷ്, റെനീഷ, വിഷ്ണു, എയ്ഞ്ചലിൻ, മിഥുൻ എന്നിവരാണ് ഡേഞ്ചറസ് സോണിൽ ഉള്ളത്. ഗോപികയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ടുകൾ ചെയ്തത്.

​ഗോപിക കോമണറായതുകൊണ്ട് തന്നെ ജനങ്ങൾ ​ഗോപികയെ എന്തുവന്നാലും പിന്തുണയ്ക്കുമെന്ന കാഴ്ചപ്പാടിലാണ് മറ്റ് മത്സരാർഥികൾ ഉള്ളത്. അതേസമയം. ഒരു പ്രേക്ഷകന് അമ്പത് വോട്ട് എന്ന സമ്പ്രദായം ഇത്തവണയില്ല. ഒരു വോട്ടാണ് ഒരു പ്രേക്ഷകന് ലഭിക്കുക. ആരാണോ ഇഷ്ട മത്സരാർഥി അയാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റൂ.

അല്ലാതെ കഴിഞ്ഞ സീസണിലേത് പോലെ ഭാ​ഗിച്ച് കൊടുക്കാനുള്ള സൗകര്യം ഇത്തവണയില്ല. വോട്ടിന്‍റെ എണ്ണത്തില്‍ മത്സരാര്‍ഥികള്‍ക്കിടയിലുള്ള വ്യത്യാസം കാര്യമായി കുറയ്ക്കുന്ന നീക്കമാണിത്. മത്സരാര്‍ഥികള്‍ ഈ വിവരം അറിയുന്നപക്ഷം മത്സരത്തിന്‍റെ ഗതിയെയും മുറുക്കത്തേയും ഇത് സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

ബിഗ് ബോസ് ഗെയിമിനെക്കുറിച്ച് കാര്യമായി അറിവുള്ള എങ്ങനെ കളിക്കണമെന്നും എന്തൊക്കെ ചെയ്യരുതെന്നുമൊക്കെ കൃത്യമായി അറിയാവുന്ന മത്സരാര്‍ഥികളാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ പ്രത്യേകത. പലരും കഴിഞ്ഞ നാല് സീസണുകൾ നന്നായി പഠിച്ചിട്ടാണ് വന്നിരിക്കുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X