ക്യാമറ പൊത്തി പിടിച്ച മത്സരാർഥിക്ക് വാണിങ്, പുറത്താകുന്നത് ​ഗോപികയും ഏയ്ഞ്ചലിനും, അനുസരണയില്ലാതെ മത്സരാർഥികൾ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് രണ്ടാം ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. പതിനെട്ട് മത്സരാർഥികളാണ് ഹൗസിനുള്ളിലുള്ളത്. ആദ്യത്തെ ആഴ്ചയിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. മത്സരാർഥികളെ മനസിലാക്കാൻ പ്രേക്ഷകർക്ക് കുറച്ച് കൂടി സമയം നൽകുന്നതിന്റെ ഭാ​ഗമായിട്ടാണ് ആദ്യത്തെ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കിയത്.

രണ്ടാം ആഴ്ചയിലെ എവിക്ഷൻ നടപടികൾ‌ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം വൈൽ‍ഡ് കാർഡ് എൻട്രി ഉണ്ടാകുമെന്ന തരത്തിലും സംസാരങ്ങളുണ്ട്. മറ്റുള്ള സീസണുകളെ അപേക്ഷിച്ച് ലോഞ്ച് എപ്പിസോഡിൽ ഏറ്റവും കൂടുതൽ ടിആർപി ലഭിച്ച സീസണാണ് ഇപ്പോഴത്തേത്. പക്ഷെ വീക്കെൻഡ് എപ്പിസോഡുകൾക്ക് അല്ലാതെ മറ്റൊന്നിനും ടിആർപി തീരെ ഇല്ലെന്നതാണ് മറ്റൊരു സത്യം.

Bigg Boss Malayalam

മാത്രാമല്ല വളരെ ബോറിങ് സീസണാണ് ഫൈവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ലൈവിൽ മത്സരാർഥികൾ ഉറങ്ങുന്നതുകണ്ട് മടുത്തുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. മത്സരാർഥികളിൽ ഭൂരിഭാ​ഗം പേരും പകൽ‌ സമയങ്ങളിൽ ഉറങ്ങുന്ന സ്ഥിതിയുണ്ട്. എത്ര തവണ ബി​ഗ് ബോസ് വാൺ ചെയ്തതാലും വീണ്ടും അത് തുടരുന്ന സ്ഥിതി വിശേഷമാണ്.

മൈക്ക് ധരിക്കാനും മടിയുള്ള കൂട്ടത്തിലാണ് ഇത്തവണത്തെ മത്സരാർഥികൾ. ബി​ഗ് ബോസ് നിർദേശങ്ങൾ നൽ‌കാൻ വിളിക്കുമ്പോഴും പലരും വരാൻ തയ്യാറാവാതെ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന സ്ഥിതിയുമുണ്ട്.

ബി​ഗ് ബോസിനെ പോലും ഭയമില്ലാതെയും ബഹുമാനമില്ലാതെയുമാണ് മത്സരാർഥികൾ പെരുമാറുന്നത്. ആർക്കും വിജയിക്കണമെന്ന ആവേശവുമില്ല. അിനാൽ‌ മൊത്തത്തിൽ ഹൗസ് ഉറങ്ങുന്നത് പോലെയാണ്. മാത്രമല്ല വീക്കിലി ടാസ്ക്ക് അല്ലാതെ യാതൊരു തരത്തിലുള്ള ടാസ്ക്കുകളും ബി​ഗ് ബോസ് നൽകുന്നുമില്ല.

മുമ്പുള്ള സീസണുകളിൽ സ്പോൺസേർഡ് ടാസ്ക്കുകൾ നിരവധി മത്സരാർഥികൾക്ക് ലഭിക്കുമായിരുന്നു. മത്സരാർഥികളിൽ ഒരാളായ അനിയൻ മിഥുൻ താൻ ഹൗസിലേക്ക് വന്നത് നൂറ് ദിവസം ടൂറിന് വന്നപോലെ എന്ന തരത്തിൽ ആസ്വദിക്കാനാണെന്ന് പറഞ്ഞതും പ്രേക്ഷകരെ പ്രേകോപിപ്പിച്ചിട്ടുണ്ട്.

Bigg Boss Malayalam

കഴിഞ്ഞ ദിവസം ലച്ചു ഹൗസിൽ സ്ഥാപിച്ച ക്യാമറ മറയ്ക്കാൻ ശ്രമിച്ചത് ചർച്ചയായിരുന്നു. ബി​ഗ് ബോസ് വാണിങ് നൽകിയിട്ടും അതിന്റെ സീരിയസ്നെസ്സോടെ ഉൾക്കൊള്ളാൻ ലെച്ചു തയ്യാറാ‌യില്ല. ഹൗസിലെ പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്നാണ് ക്യാമറയിൽ തൊടുകയോ അത് മറക്കുകയോ ചെയ്യാൻ പാടില്ല എന്നുള്ളത്.

സീസൺ ഫൈവിലെ ആദ്യത്തെ എവിക്ഷനിൽ രണ്ട് പേര് പുറത്താകുമെന്നും അത് ​ഗോപികയും ഏയ്ഞ്ചലിൻ മരിയയുമായിരിക്കുമെന്നുമാണ് പ്രേക്ഷകരുടെ പക്ഷം. ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആ​ദ്യത്തെ കോമണറായ മത്സരാർഥിയാണ് ​ഗോപിക ​ഗോപി. കണ്ടന്റ് തരുന്ന മത്സരാർഥികളിൽ ഒരാൾ കൂടിയാണ് ​ഗോപിക.

ഏയ്ഞ്ചലിന് തുടക്കത്തിൽ ഉണ്ടായിരുന്ന ഹേറ്റ് ഇപ്പോൾ ലൈക്കായി മാറിയിട്ടുണ്ട്. ഇത്തവണത്തെ മത്സരാർഥികൾക്ക് അനുസരണയിലെന്നും ലൈവും എപ്പിസോഡും ബോറാണെന്നും അതുകൊണ്ട് തന്നെ നല്ല വൈൽഡ് കാർഡുകളെ ഇറത്തി ഷോയുടെ പ്രതാപം തിരിച്ച് പിടിക്കണമെന്നുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. റിയാസ്‌ സലീം, ഫിറോസ് ഖാൻ പോലുള്ള മത്സരാർഥികളുടെ കുറവ് വലിയ തോതിൽ സീസൺ ഫൈവിൽ‌ കാണുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

അതുപോലെ തന്നെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ വൻ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബിഗ് ബോസില്‍ ടാസ്‍ക് നടക്കവേയായിരുന്നു അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം.

സഹ മത്സരാര്‍ഥിയായ സാഗര്‍ മീശമാധവനെയാണ് ടാസ്‍കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്‍ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്‍തത്. ആ സംഭവം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. സംഭവത്തിന്റെ പേരിൽ അഖിൽ മാരാർ പുറത്താകുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിൽ കൂടിയാണ് പ്രേക്ഷകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X