'ഗോപിക ഗോപിക്ക് അമ്പത് ശതമാനം ചാൻസെയുള്ളു, ആദ്യ ആഴ്ചയിൽ തന്നെ പുറത്തായേക്കും'; ചർച്ചകൾ നടക്കുന്നത് ഇങ്ങനെ!
അങ്ങനെ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ ഫൈവിന് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് പ്രവേശിച്ചത് പതിനെട്ട് പേരാണ്. ഇവരെ കൂടാതെ ഒരോ ആഴ്ചയിലും പുതിയ പുതിയ വൈൽഡ് കാർഡുകളും വീട്ടിലേക്ക് പ്രവേശിച്ചേക്കും. പ്രഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഇത്തവണ ഹൗസിലേക്ക് കയറിയിട്ടുണ്ട്.
അതിൽ എല്ലാവരും വളരെ പ്രതീക്ഷയോടെ നോക്കിയിരുന്ന ചില സെലിബ്രിറ്റികൾ മാത്രമാണ് എത്താതിരുന്നത്. അഞ്ചാം സീസണിന് തിരശീല ഉയർന്നതോടെ എപ്പിസോഡ് അവലോകനം, മത്സരാർഥികളുടെ അവലോകനം എന്നിവ നടക്കുന്നുണ്ട്. അഞ്ചാം സീസണിന്റെ മറ്റൊരു പ്രത്യേക എന്തെന്നാൽ ഒരു കോമണർ കൂടി ഹൗസിലേക്ക് ഇത്തവണ മത്സരിക്കാൻ എത്തിയിട്ടുണ്ട് എന്നതാണ്.

ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണറെന്ന ടൈറ്റിലും ഇനി ഗോപികയ്ക്ക് സ്വന്തമാണ്. മൂവാറ്റുപുഴക്കാരിയായ ഗോപിക ബിഗ് ബോസിലേക്ക് എത്തിയത് എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തിലൂടെയാണ്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍.
ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു. 100 ദിവസവും ഇവിടെ ഉണ്ടാവും എന്ന ആത്മ വിശ്വാസമാണ് ഗോപിക പ്രകടിപ്പിച്ചിരിക്കുന്നത്.
പൊതുവെ അധികം സംസാരിക്കാത്ത ആളാണ് താനെങ്കിലും ആരെങ്കിലും ഇങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ അങ്ങോട്ടും പ്രതികരിക്കുമെന്നാണ് തന്‍റെ സ്വഭാവത്തെക്കുറിച്ച് ഗോപിക പറഞ്ഞത്. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനുമാണ് ഗോപികയ്ക്ക് വീട്ടില്‍ ഉള്ളത്. വലിയ പ്രോത്സാഹനമാണ് ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയതെന്ന് ഗോപിക പറഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ ആദ്യ കോമണര്‍ മത്സരാര്‍ഥി എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അതേസമയം ഗോപിക ആദ്യ ആഴ്ചയിൽ തന്നെ പുറത്താകാനുള്ള സാധ്യതകളാണ് പ്രേക്ഷകരിൽ പലരും മുന്നോട്ട് വെക്കുന്നത്.

ഗോപിക ഗോപിക്ക് അമ്പത് ശതമാനം ചാൻസെയുള്ളുവെന്നും ആദ്യ ആഴ്ചയിൽ തന്നെ പുറത്തായേക്കുമെന്നുമെല്ലാമാണ് ചർച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ വന്ന കമന്റ്സുകളിൽ ഏറെയും. ആദ്യം തന്നെ ബിഗ് ബോസ് ഹൗസിന് അകത്ത് നിന്നും പുറത്ത് നിന്നും ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടാൻ പോകുന്ന മത്സരാർത്ഥി എന്ന തലക്കെട്ടോടെ സോഷ്യൽമീഡിയയിൽ ഫോട്ടോ ഗോപികയുടെ ഫോട്ടോ പ്രചരിച്ചപ്പോഴാണ് ഗോപിക ആദ്യ ആഴ്ചയിൽ തന്നെ പുറത്താക്കുമെന്നുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഗോപികയ്ക്ക് അമ്പത് ശതമാനം ചാൻസെയുള്ളു ഒന്നുകിൽ സപ്പോർട്ട് കിട്ടും അല്ലേൽ ഫസ്റ്റ് വീക്ക് തന്നെ പുറത്താകും. ഇനി സപ്പോർട്ട് കിട്ടണേൽ പ്രേക്ഷകർ വിചാരിക്കണം. പിആർ ചാൻസ് ഇല്ല. പിന്നെ ആളൊരു സൈലന്റാണ്.
അതേസമയം കോമണറിനെ കുറച്ച് ആഴ്ചത്തേക്ക് ആരും നോമിനേറ്റ് ചെയ്യാൻ വഴിയില്ലെന്നുള്ള തരത്തിലും കമന്റുകളുണ്ട്. എന്തായാലും ഷോ തുടങ്ങി ആദ്യ ദിവസം തന്നെ വീടിനുള്ളിൽ പോര് മുറുകുമെന്ന സൂചനകളാണ് പുതിയ പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്. ഇന്നത്തെ എപ്പോസിഡിന്റെ പ്രമോയിലാണ് മത്സരാർത്ഥികൾ തമ്മിൽ തർക്കം നടക്കുന്നത് കാണിക്കുന്നത്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയായ ശ്രീദേവി മേനോനും എയ്ഞ്ചലിന്‍ മരിയയുമാണ് പോരിന് തുടക്കമിടുന്നതെന്ന് പ്രെമോയിൽ നിന്നും വ്യക്തമാണ്. വിഷ്ണു ജോഷിയും ഇവർക്കൊപ്പം തർക്കിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ചാനലില്‍ ദിവസേനയുള്ള എപ്പിസോഡുകള്‍ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ബിഗ് ബോസ് ഹൗസ് വീക്ഷിക്കാനുള്ള സൗകര്യം ഇത്തവണയുമുണ്ട്.


Click it and Unblock the Notifications