ഗോപിക ഗോപി മിഡ് വീക്ക് എവിക്ഷനിൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത്, കരഞ്ഞുകൊണ്ട് പടിയിറങ്ങി താരം!
കൂടുതൽ ആവേശകരമായി മാറികൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ്. പതിനെട്ട് പേരെ ഹൗസിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടാണ് സീസൺ ഫൈവ് ആരംഭിച്ചത്. ശേഷം മൂന്നാം ആഴ്ചയിൽ ഒരു വൈൽഡ് കാർഡ് എൻട്രി കൂടി സംഭവിച്ചു. ഹനാൻ ആയിരുന്നു വൈൽഡ് കാർഡ് എൻട്രി. പക്ഷെ വെറും മൂന്ന് ദിവസം മാത്രമാണ് ഹനാൻ വീട്ടിൽ താമസിച്ചത്.
ആരോഗ്യപ്രശ്നങ്ങളാൽ താൽക്കാലികമായി ഹനാൻ വീട്ടിൽ നിന്നും മാറുകയായിരുന്നു. ഹനാൻ പുറത്തായശേഷം മൂന്നാം ആഴ്ച അവസാനമാണ് ഹൗസിലെ ഒഫീഷ്യലായുള്ള ആദ്യത്തെ എവിക്ഷൻ നടന്നത്. അതിൽ ഏയ്ഞ്ചലിൻ മരിയ ഹൗസിൽ നിന്നും പുറത്തായി. ഇരുപത്തിനാല് ദിവസത്തോളം ഹൗസിൽ നിന്ന ശേഷമാണ് ഏയ്ഞ്ചലിൻ പുറത്തായത്.

ഇപ്പോഴിത മിഡ് വീക്ക് എവിക്ഷൻ ഹൗസിൽ നടന്നിരിക്കുകയാണ്. ഒഴിവാക്കാൻ പറ്റാത്ത വിദേശ യാത്രയ്ക്കായി അവതാരകൻ മോഹൻലാൽ പോകുന്നതിനാലാണ് മിഡ് വീക്ക് എവിക്ഷൻ നടത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കും മോഹൻലാൽ വന്ന പുതിയ എപ്പിസോഡ് സംപ്രേഷണം ചെയ്യുക.
മിഡ് വീക്ക് എവിക്ഷനിലാണ് ഡെയ്ഞ്ചറസ് സോണിലുണ്ടായിരുന്ന കോമണർ വിഭാഗത്തിൽ ഹൗസിലേക്ക് എത്തിയ മത്സരാർഥി ഗോപിക ഗോപി പുറത്തായത്. ബിഗ് ബോസ് മലയാളം സീസൺ ഫോർ മത്സരാർഥി ശാലിനി നായരും ഗോപിക ഗോപി പുറത്തായിയെന്ന വിവരം വീഡിയോയായി പങ്കുവെച്ചിട്ടുണ്ട്.
വളരെ കോൺഫിഡൻസോടെ മത്സരിച്ചുകൊണ്ടിരുന്ന മത്സരാർഥിയാണ് ഗോപിക. അതിനാൽ തന്നെ എവിക്ടായിയെന്ന് അറിഞ്ഞപ്പോൾ ഗോപിക ആകെ തകർന്നു. കരഞ്ഞുകൊണ്ടാണ് ഗോപിക ഹൗസിന്റെ പടികൾ ഇറങ്ങിയതെന്നാണ് വിവരം. ഗോപിക വളരെ നല്ല മത്സരാർഥിയായിരുന്നുവെന്നും ഗെയിമർ എന്ന രീതിയിൽ വിജയിക്കാൻ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ടെന്നുമാണ് ശാലിനി നായർ ഗോപികയുടെ എവിക്ഷനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
നൂറ് ദിവസം ഹൗസിൽ തികച്ച് കപ്പ് നേടി തിരികെ വരണമെന്ന അതിയായ മോഹത്തോടെയാണ് ഗോപിക ഗോപി മത്സരിക്കാൻ എത്തിയത്. ഹൗസിലെ മറ്റ് മത്സരാർഥികളും ഗോപിക എവിക്ടായതിന്റെ ഷോക്കിലാണ്.

പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥിയായിരുന്നിട്ടും വോട്ട്സമ്പാദിക്കാൻ ഗോപികയ്ക്ക് ആയില്ലെയെന്നതാണ് ഹൗസിലെ മറ്റ് അംഗങ്ങളെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. ഗോപികയുടെ എവിക്ഷൻ വലിയൊരു ഷോക്കാണ് വീടിന് സമ്മാനിച്ചിരിക്കുന്നത്. വളരെ നാടകീയ രംഗങ്ങളായിരുന്നു ഗോപികയുടെ എവിക്ഷന് ശേഷം നടന്നത്.
ഇപ്പോൾ പോകുന്ന ലൈവിൽ പോലും വളരെ കോൺഫിഡൻസോടെ ഗോപിക കളിക്കുന്നത് കാണാം. മാത്രമല്ല ലെച്ചു പുറത്താകുമെന്നാണ് ഏറെയും പ്രേക്ഷകർ കരുതിയിരുന്നത്. ആദ്യ ആഴ്ചയിൽ ഒന്നും ഒട്ടും തന്നെ ആക്ടീവായിരുന്നില്ല ലെച്ചു.
ഗോപികയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരുണ്ട്. പലരും ഗോപികയുടെ നെഗറ്റീവായി പറയുന്നത് ഓവർ കോൺഫിഡൻസാണ്. പക്ഷെ മുഖം നോക്കാതെ സംസാരിക്കുന്ന മത്സരാർഥി കൂടിയാണ് ഗോപിക. ഗോപിക കൂടി പുറത്തായി കഴിയുമ്പോൾ ഹൗസിലെ ആളുകളുടെ എണ്ണം പതിനാറാകും. അതേസമയം ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡായി സംവിധായകൻ ഒമർ ലുലു വീട്ടിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുണ്ട്.
എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റ് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഗോപിക. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവെച്ചിരുന്നു. താൻ കപ്പ് കൊണ്ടെ വരുവെന്ന് മകന് വാക്ക് കൊടുത്തിട്ടുണ്ടെന്ന് ഗോപിക പലപ്പോഴായി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications