'സിംഗിൾ മദറാണ്, പ്രതിസന്ധികളെ അതിജീവിച്ച് എത്തിയതാണ്, ബോൾഡും ഇന്നസെന്റും ക്യൂട്ടുമാണ്'; ഗോപികയുടെ ബന്ധുകൾ!
ഇത്തവണത്തെ ബിഗ് ബോസ് വളരെ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഹൗസിൽ കയറിയ പതിനെട്ട് പേരിൽ ഭൂരിഭാഗവും പ്രേക്ഷകർക്ക് അത്രത്തോളം സുപരിചിതരായിട്ടുള്ളവരല്ല. മാത്രമല്ല കൂട്ടത്തിൽ ഒരാൾ പ്രേക്ഷകർക്കിടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് സെലിബ്രിറ്റികൾക്കൊപ്പം മത്സരിക്കാനെത്തിയ കോമണറാണ്.
അഞ്ചാം സീസണിൽ കോമണർക്ക് കൂടി അവസരം ഒരുങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ വന്ന ആയിരക്കണത്തിന് ആപ്ലിക്കേഷനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കോമണറായി സെലക്ട് ചെയ്യപ്പെട്ട ഗോപിക ഗോപി. ബിഗ് ബോസ് വളരെ വർഷങ്ങളായി കാണാറുള്ള മത്സരാർഥി കൂടിയാണ് ഗോപിക ഗോപി.

പുലികൾക്കിടയിൽ ഒരു സിംഹമായി മത്സരിക്കാനെത്തുന്നുവെന്ന് പറഞ്ഞാണ് മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപി ബിഗ് ബോസിലേക്ക് എത്തിയത്. കൊറിയർ ഓഫീസിൽ ജീവനക്കാരിയാണ് ഗോപിക. രണ്ടാഴ്ചയായി ഗോപിക ബിഗ് ബോസിൽ തകർത്ത് പെർഫോം ചെയ്യുന്നുണ്ട്. സീസൺ ഫൈവിൽ കുറച്ചെങ്കിലും കണ്ടന്റ് നൽകുന്ന മത്സരാർഥികളിൽ ഒരാൾ ഗോപികയാണ്.
എന്നാൽ നല്ല രീതിയിൽ നെഗറ്റീവ് ഇംപാക്ടും ഗോപിക സൃഷ്ടിക്കുന്നുണ്ട്. ഓവർ കോൺഫിൻസ് കാണിച്ച് ഗോപിക നല്ല അവസരങ്ങൾ പാഴാക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ സീസൺ ഫോർ മത്സരാർഥി വി.ജെ ശാലിനി നായർ ഉൾപ്പടെയുള്ളവർ ഗോപികയ്ക്ക് കട്ട സപ്പോർട്ടുമായി ഹൗസിന് പുറത്തുണ്ട്.
ഇപ്പോഴിത ഗോപികയെ കുറിച്ചും ഗോപികയുടെ സ്വപ്നങ്ങളെ കുറിച്ചും താരത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഗോപികയ്ക്ക് ഇത്തരമൊരു അവസരം കിട്ടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും എല്ലാവരോടും വേഗം തന്നെ കമ്പനിയാകുന്ന പ്രകൃതമാണ് ഗോപികയുടേതെന്നും വളരെ ഇന്നസെന്റായ പെൺകുട്ടിയാണെന്നുമാണ് സുഹൃത്ത് പറഞ്ഞത്.
വളരെ ഹെൽപ്പിങ് മെന്റാലിറ്റിയുള്ള കുട്ടി കൂടിയാണ് ഗോപികയെന്നും ആർക്കെങ്കിലും എന്തെങ്കിലും പറ്റി കിടന്നാൽ തന്നെക്കൊണ്ട് ആകുന്നപോലെ സഹായിക്കാൻ ശ്രമിക്കുമെന്നുമാണ് ഗോപികയെ കുറിച്ച് ബന്ധുവിനുള്ള അഭിപ്രായം. ബിഗ് ബോസ് ഹൗസിലും എല്ലാ കാര്യങ്ങളിലും മുന്നിൽ നിൽക്കുന്നയാൾ ഗോപികയാണ്.

ഗോപിക എങ്ങനെയാണോ അതുപോലെ നിന്നാൽ മതി. അല്ലാതെ ആരോടും കയറി മുട്ടാൻ ഒന്നും പോകുന്ന വ്യക്തിയല്ല ഗോപിക. എല്ലാവരും എങ്ങനെ പെരുമാറുന്നോ അതിൽ നിന്നും ഇച്ചിരി കൂടുതലായി നിൽക്കുന്നയാളാണ് അവൾ. പുള്ളിക്കാരിക്ക് എന്തെങ്കിലും ഫീലായി കഴിഞ്ഞാൽ എന്തായാലും തിരികെ പറയും.
വളരെ ബോൾഡാണ് ഗോപിക സുഹൃത്ത് അമൽ പറയുന്നു. ഇവിടെ ഒരു കുഞ്ഞി കൊച്ചായിട്ടാണ് ഗോപിക പെരുമാറുന്നത്. അവിടെ എങ്ങനെയെന്ന് നമുക്ക് നോക്കാം. ഗോപിക നൂറ് ദിവസം നിന്ന് കപ്പ് അടിച്ചിട്ട് വരട്ടെയെന്ന് പ്രതീക്ഷിക്കാൻ അല്ലെയാകൂ.
ബാക്കിയൊക്കെ നമ്മൾക്ക് നോക്കാമെന്നും സുഹൃത്ത് പറയുന്നു. ആരോടും മിണ്ടാത്ത ഒരാൾ ആയിട്ടാണ് നമ്മൾക്ക് ആദ്യം തോന്നുകയെങ്കിലും രണ്ട്, മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ആള് ബോൾഡാണ് ക്യൂട്ട് ആണെന്ന് മനസിലാകുന്നത് ഗോപികയുടെ ബ്യൂട്ടീഷൻ പറഞ്ഞു.
ആരുടേയും നെഗറ്റിവിറ്റിയെ നോക്കി പോകാത്ത ആളാണ്. സ്വന്തം അധ്വാനം കൊണ്ട് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അതിജീവിച്ചുകൊണ്ട് പോകുന്ന ആളായിട്ടാണ് തോന്നിയത്. അതുകൊണ്ടുതന്നെയാണ് ഇത്പോലെ ഒരു സ്റ്റേജിൽ എത്താൻ കഴിയുന്നത്. ഇനിയിപ്പോ ഒരു 50 ദിവസം നിന്നാൽ പോലും അവൾ വിജയി ആയിട്ടാണ് നമ്മൾക്ക് തോന്നുന്നത്.
ആള് ആരോടും പെട്ടെന്ന് ഇണങ്ങും. അല്ലാതെ ഗമ ഒന്നും കാണിച്ച് ഇരിക്കുന്ന ആളല്ല ബന്ധുക്കൾ കൂട്ടിച്ചേർത്തു. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകൻ എന്നിവർ അടങ്ങുന്നതാണ് ഗോപികയുടെ കുടുംബം. അമ്പു എന്നാണ് ഗോപികയുടെ മകന്റെ പേര്. കപ്പ് നേടികൊണ്ടേ വരൂവെന്ന് മകന് വാക്ക് കൊടുത്തിട്ടുണ്ടെന്ന് ഗോപിക പറയാറുണ്ട്.


Click it and Unblock the Notifications