​ഗോപികയ്ക്ക് പിന്നിൽ കളിച്ച് ശാലിനി പണം നേടിയോ? ശാലിനിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ​ഗോപിക

ബി​ഗ് ബോസ് അഞ്ചാം സീസണിൽ നിന്നും പ്രതീക്ഷിക്കാതെ പുറത്തായതിന്റെ നിരാശയിലാണ് ​ഗോപിക. നല്ല രീതിയിൽ ​ഗെയിം കളിക്കുന്നുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ​ഗോപികക്ക് എവിക്ഷൻ ഒരു ഞെട്ടലായിരുന്നു. ഇതിന്റെ നിരാശ പിന്നീട് ​ഗോപിക അഭിമുഖങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോമണറായെത്തിയ മത്സരാർത്ഥിയായതിനാൽ തുടക്കത്തിൽ ​ഗോപികക്ക് ജനപ്രീതി ലഭിച്ചെങ്കിലും ഇത് നിലനിർത്താൻ കഴിഞ്ഞില്ല.

ന്യായമായല്ല എവിക്ഷൻ നടന്നതെന്നും ഇതിനിടെ ​ഗോപിക പറഞ്ഞു. പരാമർശം ചർച്ചയായപ്പോൾ ഇതിൽ ​ഗോപിക വ്യക്തത വരുത്തി. എലിമിനേഷൻ അൺഫെയർ ആണെന്ന് പറഞ്ഞപ്പോൾ ബി​ഗ് ബോസിനെയോ ചാനലിനെയോ തള്ളിപ്പറഞ്ഞിട്ടില്ല. താൻ ഉൾപ്പെടുന്ന നോമിനേഷൻ പട്ടിക ആഴ്ചകളോളം നീട്ടിക്കൊണ്ട് പോയത് ശരിയായില്ല. അല്ലായിരുന്നെങ്കിൽ പുറത്ത് പോവില്ലായിരുന്നെന്നുമാണ് ​ഗോപിക പറഞ്ഞത്. ബി​ഗ് ബോസ് ഷോയിൽ പുറത്ത് നിന്ന് ​ഗോപികയ്ക്ക് വലിയ പിന്തുണ കൊടുത്തത് നാലാം സീസണിലെ മത്സരാർത്ഥി ​ശാലിനി നായരായിരുന്നു. ​

Bigg Boss, Gopika

ഗോപികയ്ക്ക് വേണ്ടി നിരന്തരം ശാലിനി സംസാരിച്ചു. ​ഗോപികയുടെ പിആർ ആണ് ​ശാലിനിയെന്നനും ശാലിനിക്ക് വൻ തുക ലഭിക്കുന്നെന്നും വരെ ആരോപണം വന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ​ഗോപിക. ശാലിനി തന്നെ സഹായിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ​ഗോപിക വ്യക്തമാക്കി.

'ചേച്ചി എന്നെ ​ഹെൽപ്പ് ചെയ്തിട്ടുണ്ട്. ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് ഞാനറിയുന്നത്. പർച്ചേസിന് സമയമില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി സ്റ്റേബിൾ അല്ലായിരുന്നു. ചേട്ടായിയുടെ ഫ്രണ്ടായിരുന്നു ശാലിനി ചേച്ചി. ഇൻസ്റ്റ വഴി ഫ്രണ്ട്ഷിപ്പുണ്ടായിരുന്നു. ചേച്ചിയാണ് എന്നെ ഹെൽപ്പ് ചെയ്തത്. ഒരു ഷോപ്പിൽ പറഞ്ഞ് അവരാണ് എനിക്ക് ഡ്രസെല്ലാം തന്ന് വിട്ടത്. ചേച്ചി അങ്ങനെയൊരു ഹെൽപ്പ് ചെയ്തെന്നല്ലാതെ പിആർ വർക്കിന് എന്റെ കൈയിൽ പൈസയില്ല. ചേച്ചി എന്നെ സപ്പോർട്ട് ചെയ്തതിൽ നന്ദിയേ എനിക്കുള്ളൂ'

Gopika

'ചേച്ചി കാരണമാണ് എനിക്ക് നല്ല കോസ്റ്റ്യൂമുകൾ കിട്ടിയത്. ബാക്കിയുള്ള ഒരു കാര്യത്തിലും ചേച്ചി ഇതുവരെ ഇടപെട്ടിട്ടില്ല. ചേച്ചിക്ക് മുൻ സീസണിൽ പോയപ്പോൾ ആരും ഹെൽപ്പ് ചെയ്യാനില്ലായിരുന്നു. ഈ സീസണിൽ ഞാൻ പോവുകയാണ്'

'എനിക്കാരുമില്ല എന്നറിഞ്ഞപ്പോൾ എന്നോടുള്ള ഇഷ്ടം കൊണ്ട് വന്ന് നിന്നെ ഞാൻ ​ഹെൽപ്പ് ചെയ്യാം, ഞാൻ അനുഭവിച്ചത് പോലെ നീ അനുഭവിക്കരുത്. നിന്നെ ആരും മാറ്റി നിർത്തരുത് എന്ന് പറഞ്ഞ് കൊണ്ട് ചേച്ചിയാണ് എനിക്ക് എല്ലാ വസ്ത്രങ്ങളും തന്നത്,' ​ഗോപിക പറഞ്ഞു. ബി​ഗ് ബോസിൽ എത്തിക്സില്ലാതെ കളിച്ചെന്ന ആരോപണത്തിനും ​ഗോപിക മറുപടി നൽകി.

എത്തിക്സ് പറഞ്ഞ് കൊണ്ടിരുന്ന ഷിജു ചേട്ടനാവട്ടെ അഖിൽ ചേട്ടനാവട്ടെ പിന്നീടുള്ള ​ഗെയ്മുകളിൽ എന്ന കുറ്റം പറഞ്ഞ പല കാര്യങ്ങളും അവർ ചെയ്തിട്ടുണ്ട്. എത്തിക്സൊന്നും ​ഗെയ്മിലില്ല. അത് പറഞ്ഞ് എന്റെയടുത്ത് വരേണ്ട. നിലപാടുണ്ടെന്ന് പറഞ്ഞിട്ട് ഇല്ലാത്തതിനേക്കാൾ നല്ലതല്ലേ നിലപാട് ഇല്ലെന്ന് പറയുന്നതെന്നും ​ഗോ​പിക ചോദിച്ചു. ബി​ഗ് ബോസിൽ നിന്നിറങ്ങിയതിൽ നിരാശയുണ്ടെന്നും ​ഗോപിക വ്യക്തമാക്കി. ​തിരിച്ച് കയറുകയാണെങ്കിൽ സന്തോഷമുണ്ടാവും. അത്രയും വാശിയോടെ കളിക്കുന്ന ​ഗെയ്മാണത്.

തിരിച്ച് കയറാൻ തന്നെയാണ് ആ​ഗ്രഹിക്കുന്നതെന്നു ​ഗോപിക തുറന്ന് പറഞ്ഞു. ​ഗോപിക, എയ്ഞ്ചലിൻ മരിയ, ഹനാൻ, ലച്ചു എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും പുറത്ത് പോയത്. ഹനാനും ലച്ചുവും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് ഹനാനും ലച്ചുവും പുറത്ത് പോയത്. എയ്ഞ്ചലിൻ വോട്ടിം​ഗ് പ്രകാരം എവിക്ടാവുകയായിരുന്നു. ഷോയിൽ ശ്രദ്ധയാകർഷിച്ചിരുന്നവർ പുറത്ത് പോയെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്.

വീഡിയോയുടെ പൂർണരൂപം ചുവടെ കാണാം.

More from Filmibeat

Read more about: bigg boss gopika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X