'കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ എനിക്കിഷ്ടമല്ല, ഇഷ്ടമല്ലാത്തയാളെ നമ്മൾ സഹിക്കേണ്ടതില്ലല്ലോ'; ഹനാൻ പറയുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത്തിയാറ് ദിവസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ഹൗസിലിപ്പോൾ പന്ത്രണ്ട് മത്സരാർഥികളാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് ശ്രുതി ലക്ഷ്മിയായിരുന്നു. ഒമ്പത് പേരായിരുന്നു ഈ വീക്കെൻഡ് എപ്പിസോഡിൽ എലിമിനേഷൻ നേരിട്ടത്. അതിൽ എട്ട് പേരും സേഫായി.
ശനിയാഴ്ചത്തെ എപ്പിസോഡിലാണ് ശ്രുതി ലക്ഷ്മി പുറത്തായത്. ബാക്കിയുള്ളവരുടെ കാര്യം ഞായറാഴ്ച പറയാമെന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ തന്റെ പിറന്നാൾ ദിവസം ആയിരുന്നത് കൊണ്ട് ഒരാളെ എവിക്ടാക്കാൻ തോന്നാത്തതിനാൽ ബാക്കിയുള്ള എട്ട് പേരെയും സേഫ് ആക്കുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്.
ഈ സീസണിൽ ഇതുവരെ മൂന്ന് വൈൽഡ് കാർഡ് എൻട്രികളാണ് സംഭവിച്ചത്. അതിൽ ഏറ്റവും ആദ്യത്തെ വൈൽഡ് കാർഡ് ഹനാൻ ആയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ഹനാനെ പ്രേക്ഷകർ കണ്ട് തുടങ്ങിയത് സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി വാർത്തകളിൽ ഇടം പിടിച്ചപ്പോൾ മുതലാണ്.
പിന്നീട് അപകടത്തിൽപ്പെട്ട് തീരെ അവശതയിലായിട്ടും ഹനാൻ ശക്തമായി തിരിച്ച് വന്നു. എല്ലാ കാര്യങ്ങളിലും വ്യക്തമായി അഭിപ്രായം പറയാറുള്ള ഹനാൻ ബിഗ് ബോസ് ഹൗസിലേക്ക് വന്നാൽ പലതും സംഭവിക്കും മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രേക്ഷകർ പ്രതീക്ഷിച്ചു.

പക്ഷെ അസുഖം മൂലം ഹൗസിൽ ഒരാഴ്ച തികച്ച് നിൽക്കാൻ ഹനാന് സാധിച്ചില്ല. ഷോയിലെത്തി ഒരാഴ്ചക്കകമാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാന് പുറത്തേക്ക് പോകേണ്ടി വന്നത്. ഷോയിലെത്തി ഒരാഴ്ചക്കകം തന്നെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീക്ക്ലി ടാസ്ക്കിന് ശേഷം മാനസികമായി തളർന്നിരിക്കുകയാണെന്നത് ഹനാൻ തന്നെ വ്യക്തമാക്കിയിരുന്നു.
സമാധാനം വേണമെന്നതും ഹനാൻ ഷോയ്ക്കിടെ പറഞ്ഞു. ഷോയിലെ മറ്റ് മത്സരാർത്ഥികളിൽ പലരും സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഹനാൻ അത് കാര്യമാക്കിയില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം പലപ്പോഴും ഭക്ഷണം കഴിക്കാനും താരം എത്തിയിരുന്നില്ല. നോമിനേഷനിൽ തന്‍റെ പേര് വന്നതും ഹനാനെ മാനസികമായി തളർത്തി.

പിന്നീട് ഹൗസിൽ നിന്നും അസുഖം കൂടിയപ്പോൾ പുറത്തേക്ക് പോയി. ഹൗസിൽ നിന്നും പെട്ടന്ന് പുറത്തായത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഹനാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഹനാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.
കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ തനിക്കിഷ്ടമല്ലെന്നും ഇഷ്ടമല്ലാത്തയാളെ നമ്മൾ സഹിക്കേണ്ടതില്ല എന്നുമാണ് ഹനാൻ പറയുന്നത്. കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ എനിക്കിഷ്ട്ടമില്ല. നമ്മൾ എല്ലാം ബൗണ്ടറീസിനുള്ളിലാണ്. ഇഷ്ടമല്ലാത്തയാളെ നമ്മൾ സഹിക്കേണ്ടതില്ലല്ലോ. ലെച്ചു ബിഗ് ബോസിന് ശേഷം വന്ന് കണ്ടിരുന്നു. റീൽസൊക്കെ ചെയ്തിരുന്നു. എനിക്ക് ലിമിറ്റഡായിട്ടുള്ള സുഹൃത്തുക്കളെയുള്ളു.
എന്റെ ഏറ്റവും നല്ല സുഹൃത്ത് അനിയനാണ്. പരാജയപ്പെട്ട് നിന്നാലും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് അവനാണ്. പലരും എന്നെ കൊണ്ട് എന്ത് പ്രയോജനമുണ്ടാകുമെന്ന് മനസിലാക്കിയ ശേഷം അടുപ്പം കാണിക്കാൻ വരും. ഞാൻ ഫ്രണ്ട്സിനെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചിലരെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
നല്ല സുഹൃത്ത് ഉണ്ടാവുക ഭാഗ്യമാണ്. ആക്സിഡന്റിന് ശേഷം ഡീമോട്ടിവേറ്റ് ചെയ്ത സുഹൃത്തുക്കളുണ്ട്. അതുപോലെ ഞാനുമായി അഫെയർ ഉണ്ടായിരുന്ന ഒരാളെയും ജീവിതത്തിൽ നിന്നും കളയേണ്ടി വന്നിട്ടുണ്ട്. ഹനാൻ പറഞ്ഞു. തൃശൂരിലെ ഇലക്ട്രീഷ്യനായ ഹമീദിന്റെയും സൈറാബിയുടേയും മകളാണ് ഹനാൻ.
സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്നു ഹനാന്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കവും അച്ഛന്റെ മദ്യപാനവും എല്ലാമായപ്പോള്‍ ഹനാന്റെ ജീവിതം ദുരിതത്തിലായി. ജ്വല്ലറി യൂണിറ്റ് നടത്തിയും ട്യൂഷനുമൊക്കെയായാണ് കുഞ്ഞ് ഹനാൻ നിത്യചെലവിനായി പണം കണ്ടെത്തിയിരുന്നത്.


Click it and Unblock the Notifications











