'ജുനൈസ് ഒരിക്കലും എന്റർടെയ്ൻ ചെയ്യാൻ നോക്കിയിട്ടില്ല, അഖിൽ മാരാരെ എനിക്ക് ഇഷ്ടമാണ്'; ജുനൈസിന്റെ സുഹൃത്ത്!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്റ് ഫിനാലെയോട് അടുക്കുകയാണ്. ഇന്നേയ്ക്ക് നാലാം ദിവസം അതായത് വരുന്ന ഞായറാഴ്ചയാണ് ഫിനാലെ. ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കാനുള്ള വോട്ടിങ് നടന്നുകൊണ്ടിരിക്കെ ആറ് പേരാണ് നിലവില്‍ ഹൗസില്‍ ഉള്ളത്.
അഖില്‍ മാരാര്‍, ശോഭ, ജുനൈസ്, റെനീഷ, സെറീന, ഷിജു എന്നിവരാണത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നാദിറ കഴിഞ്ഞ ദിവസം നടന്ന പണപ്പെട്ടി ടാസ്കിൽ ലഭിച്ച ഏഴേമുക്കാൽ ലക്ഷം രൂപയുമായി ഷോ ക്വിറ്റ് ചെയ്തു.
പണം ഒരു അവിഭാജ്യഘടകമാണെന്നത് കൊണ്ട് തന്നെ പണപ്പെട്ടി ടാസ്ക് വന്നാൽ വലിയ തുക വരുമ്പോൾ അതും സ്വീകരിച്ച് പുറത്ത് പോകണമെന്ന് നാദിറ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വോട്ടിങ് ഏറെ നിര്‍ണ്ണായകമായ ആഴ്ചയില്‍ മത്സരാര്‍ഥികളും വിജയി ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ്.
ഫൈനൽ ഫൈവിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് ശോഭയും ജുനൈസും റെനീഷയും അഖിൽ മാരാരും തമ്മിലാണ്. ടൈറ്റിൽ നേടുക എന്നതാണ് ജുനൈസിന്റെ ലക്ഷ്യം. പക്ഷെ അഖിൽ മാരാരുടെ പിന്തുണ മറികടന്ന് അട്ടിമറി വിജയം ജുനൈസിന് സാധ്യമാകുമോ എന്നത് കാത്തിരുന്ന് കാണണം.

റിനോഷും മിഥുനും പുറത്തായപ്പോൾ അവരുടെ ആരാധകർ ജുനൈസിന് വോട്ട് ചെയ്യാൻ സാധ്യതയുള്ളതായി പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. തുടക്കം മുതൽ ഈ അവസാന ആഴ്ചയിലും അഖിലുമായി ഒരു സൗഹൃദത്തിന് ജുനൈസ് ശ്രമിച്ചിട്ടില്ല. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ പൂർണ്ണരൂപം കാണാം
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ടാഗ് ലൈനുമായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥിയാണ് ജുനൈസ്. സമൂഹത്തിലെ ചോദ്യം ചെയ്യപ്പെടേണ്ട ചില കാര്യങ്ങളെ സർക്കാസം നിറഞ്ഞ വീഡിയോയി പങ്കുവെച്ചാണ് ജുനൈസ് വി.പി സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയത്.
ജുനൈസിനെ പോലെ തന്നെ കാലികപ്രസക്തിയുള്ള വീഡിയോകൾ ചെയ്ത് പ്രശസ്തനായ യുട്യൂബറാണ് മലപ്പുറം സ്വദേശി സഫ്വാൻ. ജുനൈസിന്റെ ഉറ്റ ചങ്ങാതി കൂടിയായ താരം ഇപ്പോൾ സിനിമകളിലും അഭിനയിക്കുന്നുണ്ട്. സഫ്വാനും പ്രധാന വേഷം ചെയ്ത 18 പ്ലസ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജുനൈസിനെ കുറിച്ച് സഫ്വാൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ജുനൈസ് ഒരിക്കലും എന്റർടെയ്ൻ ചെയ്യാൻ നോക്കിയിട്ടില്ലെന്നും അവൻ ഗെയിം കളിക്കുകയായിരുന്നുവെന്നുമാണ് സഫ്വാൻ സുഹൃത്തിന്റെ പ്രകടനത്തെ വിലയിരുത്തി പറഞ്ഞത്.

'ഹൗസിൽ വെച്ച് ഉറ്റ സുഹൃത്തുക്കളുടെ കാര്യം പറഞ്ഞപ്പോൾ ജുനൈസ് സഫ്വാനെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ജുനൈസ് ഒരിക്കലും എന്റർടെയ്ൻ ചെയ്യാൻ നോക്കിയിട്ടില്ല. ജുനൈസ് ഗെയിമായിട്ടാണ് കളിക്കുന്നതെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ എന്റർടെയ്ൻമെന്റ് ജുനൈസിന്റെ ഭാഗത്ത് നിന്ന് കുറവായിരുന്നുവെങ്കിലും നല്ലൊരു ഗെയിമറാണ്.'
'എന്റർടെയ്ൻ ചെയ്യുന്നവരിൽ വേറെ ആൾക്കാരുണ്ടാകും അവിടെ. അഖിൽ മാരാരുടെ പേര് അക്കൂട്ടത്തിൽ പറയാം. എനിക്ക് അഖിൽ മാരാരെ എന്റർടെയ്നർ എന്ന രീതിയിൽ ഇഷ്ടമാണ്. പിന്നെ അതൊരു ഗെയിമാണല്ലോ... അവിടെ പോയി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുക എന്നതല്ലല്ലോ... അങ്ങനെ ഒക്കെ നോക്കിയാൽ ജുനൈസ് നല്ലൊരു ഗെയിമറാണെന്നും', സഫ്വാൻ പറഞ്ഞു.
അഖിൽ മാരാരുടെ ഭാര്യയ്ക്ക് അടക്കം പ്രിയപ്പെട്ട മത്സരാർത്ഥിയാണ് ജുനൈസ്. താൻ പലപ്പോഴും ജുനൈസിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് ലക്ഷ്മി തന്നെ പറഞ്ഞിരുന്നു. ഹൗസിൽ അഖിലിനെ കാണാൻ ചെന്നപ്പോൾ ലക്ഷ്മി സംസാരിച്ചതും ജുനൈസിന്റെ ഗെയിമിനെ കുറിച്ചായിരുന്നു.


Click it and Unblock the Notifications