'ജുനൈസ് കഴിഞ്ഞാൽ അഖിൽ മാരാരെയാണ് ഇഷ്ടം, അഖിലിലെ മനുഷ്യനെയാണ് ഇഷ്ടം'; ജുനൈസിന്റെ ചേട്ടനും സുഹൃത്തും!

ഫാമിലി വീക്കിന്റെ ഭാ​ഗമായി ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ ജുനൈസ് വി.പിയുടെ സഹോദരൻ റസലും സുഹൃത്തും ഹൗസിലേക്ക് എത്തിയിരുന്നു. സഹമത്സരാർത്ഥികളുടെ കുടുംബാം​ഗങ്ങൾ വന്നപ്പോൾ മുതൽ ജുനൈസും വീട്ടുകാരെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. രാവിലെ അഖിൽ മാരാരുടെ കുടുംബം ഹൗസിലേക്ക് വന്നിരുന്നു. അവർ വന്ന് പോയ ശേഷമാണ് ജുനൈസിന്റെ കുടുംബാം​ഗങ്ങൾ എത്തിയത്.

വിദേശത്ത് ജോലിയാണ് ജുനൈസിന്റെ സഹോദരൻ റസലിന്. ​​ഗാർഡൺ ഏരിയയിൽ നിരവധി വലിയ ​ഗിഫ്റ്റ് ബോക്സുകൾ ബി​ഗ് ബോസ് ഒരുക്കി വെച്ചിരുന്നു. ശേഷം കുടുംബാം​ഗങ്ങളോട് അതിൽ ഒരു പെട്ടിയിൽ നിങ്ങളിൽ ഒരാളുടെ വേണ്ടപ്പെട്ടയാളുണ്ടെന്ന് അനൗൺസ് ചെയ്തു. അതോടെ ജുനൈസ്, ശോഭ, മിഥുൻ തുടങ്ങിയവർ പെട്ടികൾ ഓരോന്നായി തുറന്ന് നോക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു വലിയ പെട്ടിക്കുള്ളിൽ നിന്നും ജുനൈസിന്റെ സഹോദരൻ റസൽ പുറത്തേക്ക് വന്നത്.

junaiz

കണ്ടയുടൻ റസൽ ജുനൈസിനെ കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്തു. തുടർന്ന് എല്ലാവർക്കും ചേട്ടനെ ജുനൈസ് പരിചയപ്പെടുത്തി കൊടുത്തു. കുട്ടികളാരും വന്നില്ലേയെന്ന് ജുനൈസ് നിരന്തരമായി ചോദിക്കുന്നുണ്ടായിരുന്നു. അസുഖങ്ങൾ ആയതുകൊണ്ടാണ് കൊണ്ടുവരാതിരുന്നതെന്നാണ് ചേട്ടൻ മറുപടി നൽകിയത്. സഹമത്സരാർത്ഥികളുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് ചേട്ടന്റെ സുഹൃത്ത് കൈനിറയെ സ്വീറ്റ്സുമായി ജുനൈസിനെ കാണാൻ സ്റ്റോറൂമിലൂടെ വന്നത്. ​​ഗഫൂർ എന്നാണ് സുഹൃത്തിന്റെ പേരെന്നും ബി​ഗ് ബോസ് ഷോയുടെ ആരാധകനാണെന്നും ജുനൈസ് പറഞ്ഞു.

ഹൗസിൽ ഇതുവരെ വന്ന കുടുംബാം​ഗങ്ങളോടെല്ലാം ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ചത് ജുനൈസാണ്. പുറത്ത് എന്താണ് ഷോയെ കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായമെന്ന് അറിയാനാണ് ജുനൈസ് ഏറെയും ശ്രമിച്ചത്. അതിന്റെ ഭാ​ഗമായി സെറീന അടക്കമുള്ളവർ ജുനൈസിന്റെ ചേട്ടനോടും സുഹൃത്തിനോടും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

ജുനൈസ് കഴിഞ്ഞാൽ ഹൗസിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ അഖിൽ മാരാർ എന്ന ഉത്തരമാണ് ജുനൈസിന്റെ സഹോദരനും സുഹൃത്തും നൽകിയത്. അഖിലിലെ മനുഷ്യനെയാണ് ഇഷ്ടമെന്നും ഇരുവരും വ്യക്തമാക്കി. ആദ്യം വന്ന ഷിജുവിന്റെ കുടുംബം മുതൽ അവസാനം വന്ന ജുനൈസിന്റെ ബന്ധുക്കൾ വരെ എല്ലാവരും ഓരേ സ്വരത്തിൽ പറഞ്ഞത് അഖിലിന്റെ ​ഗെയിം തങ്ങൾക്ക് ഇഷ്ടമാണെന്നാണ്.

junaiz

അഖിൽ മാരാരെയാണ് ഇഷ്ടമെന്ന് സഹോദരനും സുഹൃത്തും പറഞ്ഞപ്പോൾ താൻ അത് പ്രതീക്ഷിച്ചിരുന്നുവെന്നും രണ്ടുകൂട്ടരുടെയും വൈബ് ഒന്നാണെന്നും ജുനൈസ് കൂട്ടിച്ചേർത്തു. ഹൗസിൽ വന്ന എല്ലാവരും ജുനൈസിനെ ഇഷ്ടമാണെന്നാണ് പറഞ്ഞത്. വഴക്കാളിയാണെങ്കിലും ജുനൈസിനോട് ദേഷ്യം തോന്നാറില്ലെന്നാണ് അഖിലിന്റെ ഭാര്യ അടക്കം പറഞ്ഞത്. ഹൗസിൽ അന്നും ഇന്നും ജുനൈസ് ഏറ്റവും കൂടുതൽ എതിർക്കുന്നത് അഖിൽ മാരാരെയാണ്.

പുരോ​ഗമനമില്ലാത്ത രീതിയിൽ ചിന്തിക്കുന്നു.... സംസാരിക്കുന്നുവെന്നതാണ് കാരണമായി ജുനൈസ് പറയാറുള്ളത്. ജുനൈസ്, ശോഭ, റിനോഷ്, മിഥുൻ തുടങ്ങിയവരാണ് ഹൗസിൽ ഇപ്പോൾ അഖിൽ മാരാരുടെ എതിരാളികൾ. ത്വക്ക് രോ​ഗം മൂലം ആശുപത്രിയിലേക്ക് മാറ്റിയ റിനോഷ് ഇതുവരെയും ഹൗസിലേക്ക് തിരികെ എത്തിയിട്ടില്ല. താരം ഷോ ക്വിറ്റ് ചെയ്യുമോയെന്ന ആശങ്ക പ്രേക്ഷകർക്കുണ്ട്. അഖിൽ മാരാർ കഴിഞ്ഞാൽ ആരാധകർ കൂടുതലുള്ള മത്സരാർത്ഥി റിനോഷ് ജോർജാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X