'അഖിൽ മാരാരുടെ പ്രവചനങ്ങൾ ഫലിച്ചു, പുള്ളിക്ക് കിട്ടിയ സപ്പോർട്ട് കണ്ട് പലരും മറുകണ്ടം ചാടിയിരുന്നു'; ജുനൈസ്!

ഫാമിലി വീക്കും പുറത്തായ മത്സരാർത്ഥികളുടെ റീ എൻട്രികളും പൂർത്തിയായശേഷമാണ് ബി​​ഗ് ബോസ് മലയാളം സീസൺ ഫൈവിനുള്ള സ്വീകാര്യതയെ കുറിച്ചും പുറത്ത് ഏതൊക്കെ മത്സരാർത്ഥികൾക്കാണ് ആരാധകരെ സമ്പാദിച്ചതെന്നും ജുനൈസിന് മനസിലായത്.

പലരും ആൾബലം കൂടുതലുള്ള ഭാ​ഗത്ത് ചാഞ്ഞും ചരിഞ്ഞും നിന്നപ്പോഴും നിലപാടിൽ മാറ്റം വരാതെ അവസാന ദിവസം വരെ ഹൗസിൽ തുടർന്നുവെന്നതുകൊണ്ടാണ് ജുനൈസിന് തന്റേതായ ഒരു കൂട്ടത്തെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചത്.

എല്ലാത്തിനേയും വിമർശിക്കുന്ന കൂട്ടത്തിലാണെങ്കിലും ചിലപ്പോഴൊക്കെ എതിരാളികൾ പോലും ജുനൈസിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. സീസൺ ഫൈവ് ടൈറ്റിൽ വിന്നർ അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മിപോലും ജുനൈസിന്റെ ​ഗെയിമിനെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് പരസ്യമായി പറഞ്ഞിരുന്നു.

അഖിൽ മാരാരെ എതിർത്തു എന്നതിന് പുറമെ റിനോഷ് ജോർജ് എന്ന മത്സരാർത്ഥിക്കൊപ്പം കൂടി അദ്ദേഹത്തെ പിന്തുണച്ചുവെന്നതും ജുനൈസിന് ഹേറ്റേഴ്സ് കൂടാൻ കാരണമായിരുന്നു.

Junaiz

ടോപ്പ് ഫൈവും ടൈറ്റിലും ജുനൈസും ശോഭ വിശ്വനാഥും അതിയായി ആ​ഗ്രഹിച്ചിരുന്നു. പലപ്പോഴായി അഖിലിനെ ഇതിന്റെ പേരിൽ ഇരുവരും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയ ജുനൈസ് അഖിൽ മാരാരെ കുറിച്ചും അദ്ദേഹത്തിന്റെ ​ഗെയിം പ്ലാനുകളെ കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

റിനോഷ് ഫൈനൽ ഫൈവിൽ വരണമായിരുന്നുവെന്ന് താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും ജുനൈസ് അഭിമുഖത്തിൽ വ്യക്തമാക്കി. 'അഖിലേട്ടനുമായിട്ടാണ് ഏറ്റവും കൂടുതൽ തർക്കം എനിക്കുണ്ടായിട്ടുള്ളത്.

'മാരാർ പുറത്ത് പോകണമെന്ന് അതിയായി ആഗ്രഹിച്ച സമയത്താണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. പുള്ള കപ്പ് അടിക്കില്ലെന്നും തൊണ്ണൂറ് ദിവസം തികയ്ക്കില്ലെന്നുമെല്ലാം ഞാൻ പറഞ്ഞതിനാണ് ഇപ്പോഴും ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് കിട്ടുന്നത്. എക്സ്ട്രീം സൈബർ ബുള്ളിയിങാണ്. കമന്റ്സ് നോക്കാൻ കഴിയില്ല. ഇപ്പോൾ കുറഞ്ഞ് വരുന്നുണ്ട്.'

'അഖിൽ ബ്രോ നല്ലൊരു ഗെയിമറാണ്. ടാസ്ക് കിട്ടുമ്പോൾ തന്നെ എല്ലാം മനസിലാക്കി കളിക്കുകയാണ് ചെയ്യുന്നത്. പുള്ളി ഹൗസിനുള്ളിൽ നടത്തിയ പ്രവചനങ്ങൾ ഫലിച്ചുവെന്നും', ജുനൈസ് പറയുന്നു. അഖിലിന്റെ പുറത്തുള്ള സപ്പോർട്ട് കണ്ട് പലരും മറുകണ്ടം ചാടിയിരുന്നുവെന്നും ജുനൈസ് പറയുന്നു.

Junaiz

തനിക്ക് വേണ്ടി സംസാരിക്കേണ്ടെന്നാണ് റിനോഷ് തന്നോട് പലതവണ പറഞ്ഞിട്ടുള്ളതെന്നും അല്ലാതെ വീട്ടിലെ മറ്റുള്ളവർ പറയുന്നത് പോലെ റിനോഷ് തന്നെ വെച്ച് ​ഗെയിം കളിച്ചിട്ടില്ലെന്നും ജുനൈസ് പറയുന്നു. 'റിനോഷ് നല്ല ക്വാളിറ്റിയുള്ള മനുഷ്യനാണ്. വേണ്ട കാര്യങ്ങളിലെ അദ്ദേഹം അന്നും ഇന്നും ഇടപെട്ടിട്ടുള്ളു. എനിക്ക് വേണ്ടി സംസാരിക്കേണ്ടെന്ന് റിനോഷ് എന്നോട് പലതവണ പറഞ്ഞു.'

'റിനോഷ് ഫൈനൽ ഫൈവിൽ വരണമായിരുന്നുവെന്നും', ജുനൈസ് പറയുന്നു. ശ്രുതി ഔട്ടായശേഷം നെ​ഗറ്റീവുകൾ ശ്രുതി ബാധിക്കുമോയെന്നത് ഓർത്ത് റിനോഷിന് ഭയങ്കര സങ്കടമായിരുന്നുവെന്നും അത് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജുനൈസ് പറയുന്നു. ദാസനും വിജയനുമായ റിനോഷിന്റെയും മിഥുന്റെയും ബാലേട്ടനായിരുന്നു ഹൗസിൽ ജുനൈസ്. പുറത്തിറങ്ങിയ ശേഷവും ജുനൈസ് ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X